Federal Bank Jobs: ബിരുദമുണ്ടോ? ഫെഡറൽ ബാങ്കിൽ ഓഫീസറാകാൻ അവസരം; ഉടൻ അപേക്ഷിക്കൂ

Federal Bank Recruitement: അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദമുള്ളവരായിരിക്കണം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ എന്നിവയിലും 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം.

Federal Bank Jobs: ബിരുദമുണ്ടോ? ഫെഡറൽ ബാങ്കിൽ ഓഫീസറാകാൻ അവസരം; ഉടൻ അപേക്ഷിക്കൂ

Federal Bank

Published: 

28 Feb 2026 | 10:43 AM

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതാ മികച്ച അവസരം (Federal Bank Recruitment 2026). അസോസിയേറ്റ് ഓഫീസർ തസ്തികയിലേക്കാണ് ബാങ്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. 23 മുതൽ 27 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർക്ക് ബാങ്കിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. മാർച്ച് നാല് വരെ അപേക്ഷിക്കാനുള്ള അവസാന തീയതി. തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിവർഷം 4.64 ലക്ഷം രൂപ മുതൽ 6.70 ലക്ഷം രൂപ വരെയാണ് ശമ്പളം ലഭിക്കുന്നത്. കൂടാതെ നാഷണൽ പെൻഷൻ സ്കീം പ്രകാരമുള്ള കവറേജും ഗ്രാറ്റുവിറ്റിയും മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും പലിശ നിരക്കിൽ ഇളവോടെ വായ്പകൾക്കുള്ള അർഹതയും ഉദ്യോ​ഗാർത്ഥികൾക്ക് ലഭിക്കും.

ALSO READ: ജെഇഇ മെയിൻ 2026: അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ ഇതാ അവസാന അവസരം

അപേക്ഷിക്കുന്നവർ അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദമുള്ളവരായിരിക്കണം. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്/ഡിപ്ലോമ എന്നിവയിലും 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സാധുവായ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് കൈവശം ഉണ്ടായിരിക്കണം. അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടാകാൻ പാടില്ല. ഇന്ത്യൻ പൗരത്വമുള്ളവർക്കേ അപേക്ഷിക്കാൻ സാധിക്കൂ.

അപേക്ഷിക്കേണ്ട വിധം

ആദ്യം ഫെഡറൽ ബാങ്കിൻ്റെ ഔദ്യോഗിക കരിയർ പേജ് സന്ദർശിക്കുക www.federalbank.co.in/careers

ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കിൽ ‘New Registration’ നൽകി നിങ്ങളുടെ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യത എന്നിവ നൽകുക.

നിങ്ങളുടെ പാസ്‌പോർട്ട് സൈസ് ഫോട്ടോയും ഒപ്പും ബാങ്ക് നിർദ്ദേശിച്ചിട്ടുള്ള കൃത്യമായ സൈസിൽ അപ്‌ലോഡ് ചെയ്യുക.

നൽകിയ വിവരങ്ങൾ ഒരിക്കൽ കൂടി പരിശോധിച്ച ശേഷം ‘Submit’ ബട്ടൺ ക്ലിക്ക് ചെയ്യുക.

Follow Us
Related Stories
UAE School Reopening: യുഎഇയിൽ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്നു; കൂടുതൽ വിവരങ്ങൾ നാളെ അറിയാം
CBSE 10th Result 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം എപ്പോൾ?: മാർക്ക് എങ്ങനെ പരിശോധിക്കാം?
Kerala Minimum Mark Exams: മിനിമം മാർക്ക് മുഖ്യം, നാല് ക്ലാസുകളിലെ കുട്ടികൾക്ക് വീണ്ടും പരീക്ഷ, തീയ്യതി പുറത്ത്
CBSE Class 10 Result 2026: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം
UAE schools distance learning: യുഎഇയിൽ സ്കൂളുകൾക്ക് അവധി നീട്ടിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്ത
KEAM 2026: എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അഡ്മിറ്റ് കാര്‍ഡിനൊപ്പം തിരിച്ചറിയല്‍ രേഖ മറക്കേണ്ട; അംഗീകാരമുള്ള ഐഡി പ്രൂഫുകള്‍ ഏതെല്ലാം?
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം