AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

JEE Main 2026: ജെഇഇ മെയിൻ 2026: അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ ഇതാ അവസാന അവസരം

JEE Main 2026 Correction Window: തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 28 രാത്രി 11.50 മുമ്പായി പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. ഇതിനുശേഷം യാതൊരു കാരണവശാലും അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ല. 

JEE Main 2026: ജെഇഇ മെയിൻ 2026: അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ ഇതാ അവസാന അവസരം
Jee Main 2026Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Feb 2026 | 10:49 AM

ജെഇഇ മെയിൻ 2026 സെഷൻ 2 പരീക്ഷയ്ക്കുള്ള അപേക്ഷകളിൽ തിരുത്തൽ വരുത്താനുള്ള വിൻഡോ തുറന്നു. ഉദ്യോ​ഗാർത്ഥികൾക്കായി ഫെബ്രുവരി 27 (ഇന്ന്) മുതലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഇതിനുള്ള അവസരം ഒരുക്കുന്നത്. അപേക്ഷാ സമയത്ത് തെറ്റുകൾ സംഭവിച്ച ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ഈ അവസരം ഉപയോഗിക്കാം.

തിരുത്തലുകൾ വരുത്താൻ ആഗ്രഹിക്കുന്നവർക്ക് ഫെബ്രുവരി 28 രാത്രി 11.50 മുമ്പായി പ്രക്രിയ പൂർത്തിയാക്കേണ്ടതാണ്. ഇതിനുശേഷം യാതൊരു കാരണവശാലും അപേക്ഷയിൽ മാറ്റങ്ങൾ വരുത്താൻ അനുവദിക്കില്ല. 2025 ഒക്ടോബർ 31നും നവംബർ 27നും ഇടയിൽ സെഷൻ 1 ന് രജിസ്റ്റർ ചെയ്യുകയും പിന്നീട് 2026 ഫെബ്രുവരി ഒന്നിനും 25 നും ഇടയിൽ സെഷൻ 2 ന് വീണ്ടും അപേക്ഷിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ ഫോമുകളിൽ തിരുത്തലുകൾ വരുത്താം.

ALSO READ: യുപിഎസ്‌സി സിഎസ്‌ഇ രജിസ്ട്രേഷൻ സമയപരിധി നീട്ടി; അവസാന തീയതി എന്ന്?

എല്ലാ വിവരങ്ങളും തിരുത്താൻ സാധിക്കില്ല. എൻടിഎ നിശ്ചയിച്ചിട്ടുള്ള നിർദ്ദിഷ്ട വിവരങ്ങൾ മാത്രമേ മാറ്റം വരുത്താൻ കഴിയൂ. കാറ്റഗറി മാറ്റം പോലുള്ള തിരുത്തലുകൾക്ക് ഉദ്യോഗാർത്ഥികൾ അധിക ഫീസ് അടയ്‌ക്കേണ്ടി വന്നേക്കാം. തിരുത്തലുകൾ വരുത്തിയ ശേഷം ലഭിക്കുന്ന കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.

എന്തെല്ലാം തിരുത്താം?

പേരും വ്യക്തിഗത വിവരങ്ങളും

വിദ്യാഭ്യാസ യോഗ്യതകൾ

കാറ്റഗറി (ഫീസ് നിർബന്ധമെങ്കിൽ നൽകിയ ശേഷം തിരുത്താം)

പരീക്ഷാ കേന്ദ്രം

ഫോട്ടോയും ഒപ്പും

തിരുത്താൻ സാധിക്കാത്ത വിവരങ്ങൾ

മൊബൈൽ നമ്പർ: രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ സാധിക്കില്ല

ഇമെയിൽ വിലാസം: അപേക്ഷാ സമയത്ത് നൽകിയ ഇമെയിൽ ഐഡി മാറ്റുന്നത് അനുവദനീയമല്ല

വിലാസം: പെർമനന്റ് അഡ്രസ്സ്, കമ്മ്യൂണിക്കേഷൻ അഡ്രസ്സ് എന്നിവയിൽ മാറ്റം വരുത്താൻ കഴിയില്ല

എങ്ങനെ തിരുത്താം?

തിരുത്തലുകൾ വരുത്താൻ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in വഴി ലോഗിൻ ചെയ്യേണ്ടതാണ്.

ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

‘JEE Main 2026 Session 2 Correction Window’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

തെറ്റായ വിവരങ്ങൾ തിരുത്തിയ ശേഷം സബ്മിറ്റ് ചെയ്യുക.

 

Follow Us