UGC NET December 2026: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
UGC NET December 2026 Registration: എന്‍ടിഎ നടത്തുന്ന യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28-ന് അവസാനിക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് എൻടിഎ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി 'ലൈവ് ഫോട്ടോ' ചെയ്യേണ്ടത് എങ്ങനെയെന്ന് എന്‍ടിഎ വ്യക്തമാക്കി.

UGC NET Dec 2026
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എന്‍ടിഎ) നടത്തുന്ന യുജിസി നെറ്റ് ഡിസംബർ 2026 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഒക്ടോബർ 28-ന് അവസാനിക്കും. ഇതുവരെ അപേക്ഷ സമർപ്പിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് എൻടിഎ യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഒക്ടോബർ 22 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,86,301 പേരാണ് യുജിസി നെറ്റ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം, പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിനായി ‘ലൈവ് ഫോട്ടോ’ ചെയ്യേണ്ടത് എങ്ങനെയെന്ന് എന്‍ടിഎ വ്യക്തമാക്കി.
ഇനി അപേക്ഷിക്കാനുള്ളവര്‍ക്കും, ‘ലൈവ് ഫോട്ടോ’ എടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവര്‍ക്കും ഇനി പറയുന്ന മാര്‍ഗങ്ങളിലൂടെ കൃത്യമായി ഫോട്ടോ അപ്‌ലോഡ് ചെയ്യാനാകും.
എന്‍ടിഎയുടെ നിര്‍ദ്ദേശങ്ങള്‍:
- മുഖത്ത് ആവശ്യത്തിന് വെളിച്ചം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
- പശ്ചാത്തലത്തിൽ വ്യക്തതയും ആവശ്യത്തിന് വെളിച്ചവും ഉണ്ടായിരിക്കണം.
- ഫ്രെയിമിൽ ഒരാളുടെ മുഖം മാത്രമേ കാണാൻ പാടുള്ളൂ.
- പ്രശ്നം തുടരുകയാണെങ്കിൽ, ബ്രൗസറിന്റെ കാഷെ ക്ലിയർ ചെയ്യുകയോ, മറ്റൊരു ബ്രൗസർ ഉപയോഗിക്കുകയോ, ഇൻകോഗ്നിറ്റോ മോഡിൽ ശ്രമിക്കുകയോ ചെയ്യുക.
- അതിനുശേഷം അപേക്ഷാ ഫോം വീണ്ടും തുറന്ന് ലൈവ് ഫോട്ടോ ക്യാപ്‌ചർ ചെയ്യാൻ ശ്രമിക്കുക.
എന്‍ടിഎയുടെ പോസ്റ്റ്
Facing Issues with Live Photo Capture? | UGC-NET December 2026
Having trouble capturing your live photograph while filling out the application form?Here are a few quick tips to help you:
Ensure proper lighting on your face.
Keep your background well-lit and clear.
Make sure only one face is visible in the frame.
If the issue continues, clear your browser cache or switch to a different browser or try in incognito mode.
Reopen your application form and try capturing your live photo again.Visit:
https://t.co/Y7NeernoHZ
#UGCNET #UGCNET2026 #NTA #NTAUpdate— National Testing Agency (@NTA_Exams) October 23, 2026
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
യുജിസി അംഗീകൃത സർവലാശാലകളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മാസ്റ്റേഴ്സ് ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിട്ടുള്ള ജനറൽ / അൺറിസർവ്ഡ് / ജനറൽ-ഇഡബ്ല്യുഎസ് വിഭാഗങ്ങളിൽപ്പെട്ടവര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞത് 55% മാർക്കോടെ വിജയിച്ചരായിരിക്കണം അപേക്ഷകര്‍.
മാസ്റ്റേഴ്സ് ബിരുദമോ അതിന് തുല്യമായ കോഴ്സോ പഠിച്ചുകൊണ്ടിരിക്കുന്നവർക്കും, മാസ്റ്റേഴ്സ് ബിരുദത്തിന്റെ അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും, അല്ലെങ്കിൽ യോഗ്യതാ പരീക്ഷകൾ വൈകിയതുമൂലം ഫലം വരാത്തവർക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കേണ്ട വിധം
- യുജിസി നെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.nic.in സന്ദർശിക്കുക.
- ഹോം പേജിൽ നൽകിയിട്ടുള്ള ‘UGC NET ഡിസംബർ 2026 രജിസ്ട്രേഷൻ’ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറന്നു വരുന്ന പുതിയ പേജിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
- രജിസ്ട്രേഷൻ പൂർത്തിയായാൽ അപേക്ഷാ ഫോം പൂരിപ്പിക്കുക.
- അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
- ‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്ത് കൺഫർമേഷൻ പേജ് ഡൗൺലോഡ് ചെയ്യുക.
- ഭാവി ആവശ്യങ്ങൾക്കായി കൺഫർമേഷൻ പേജിന്റെ ഒരു പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.
English Summary
The NTA will close the UGC NET December 2026 registration on October 28. Over 1.86 lakh candidates have registered for the examination so far. The agency has shared official guidelines to help candidates upload live photos smoothly. Candidates holding a Master’s degree with 55% marks can apply online.