IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌

IBPS Customer Service Associate Recruitment 2026: വിവിധ പൊതുമേഖലാ ബാങ്കുകളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് (ക്ലര്‍ക്ക്‌) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് (ഓഗസ്ത് 21) അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ടു ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷകൾ (ഓൺലൈൻ പ്രിലിമിനറിയും ഓൺലൈൻ മെയിനും) ഉണ്ടായിരിക്കും.

IBPS Clerk Recruitment 2026: പൊതുമേഖല ബാങ്കുകളില്‍ ക്ലര്‍ക്കാകാം; മാസം 64,000 വരെ ശമ്പളം! അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്ന്‌

പ്രതീകാത്മക ചിത്രം

Published: 

21 Aug 2026 | 03:47 PM

വിവിധ പൊതുമേഖലാ ബാങ്കുകളിൽ കസ്റ്റമർ സർവീസ് അസോസിയേറ്റ് (ക്ലര്‍ക്ക്‌) തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഇന്ന് (ഓഗസ്ത് 21) അവസാനിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ രണ്ടു ഘട്ടങ്ങളിലായി ഓൺലൈൻ പരീക്ഷകൾ (ഓൺലൈൻ പ്രിലിമിനറിയും ഓൺലൈൻ മെയിനും) ഉണ്ടായിരിക്കും. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടി ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർ മെയിൻ പരീക്ഷയ്ക്ക് ഹാജരാകണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഓൺലൈൻ രജിസ്ട്രേഷനും അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ അടയ്ക്കാനുള്ള തീയതിയും ഇന്ന് അവസാനിക്കും.

രജിസ്ട്രേഷൻ പൂർത്തിയായ ശേഷം അപേക്ഷകളിൽ തിരുത്തലുകൾ വരുത്തുന്നതിനുള്ള എഡിറ്റ് വിൻഡോ രണ്ട് ദിവസത്തേക്ക് ലഭ്യമായിരിക്കും (ഇതിന്റെ തീയതി ഐബിപിഎസ് ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും). സെപ്തംബറിലാണ് പ്രീ എക്‌സാമിനേഷന്‍ ട്രെയിനിങ്. പ്രിലിമിനറി പരീക്ഷയുടെ കോള്‍ ലെറ്ററും സെപ്തംബറില്‍ ഡൗണ്‍ലോഡ് ചെയ്യാം.

ഓൺലൈൻ പ്രിലിമിനറി പരീക്ഷ ഒക്ടോബറിലും, ഇതിന്റെ ഫലപ്രഖ്യാപനവും മെയിൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ വിതരണവും നവംബറിലും ഉണ്ടായിരിക്കും. ഓൺലൈൻ മെയിൻ പരീക്ഷ ഡിസംബറിലും, താൽക്കാലിക അലോട്ട്‌മെന്റ് 2027 മാർച്ച് മാസത്തിലുമായിരിക്കും.

ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂക്കോ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ബാങ്ക്, പഞ്ചാബ് & സിന്ദ് ബാങ്ക് എന്നീ ബാങ്കുകളിലാണ് അവസരം.

ശമ്പളമെത്ര? ആര്‍ക്കൊക്കെ അപേക്ഷിക്കാം?

24050-64480 ആണ് കസ്റ്റമര്‍ സര്‍വീസ് അസോസിയേറ്റ് (സിഎസ്എ) തസ്തികയുടെ ശമ്പള സ്‌കെയില്‍. ബാങ്കുകളിലെ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ചുള്ള വിവിധ ആനുകൂല്യങ്ങൾക്കും അലവൻസുകൾക്കും സിഎസ്എ ജീവനക്കാർക്ക് അർഹതയുണ്ടായിരിക്കും

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 20 നും 28 നും ഇടയിലായിരിക്കണം. അതായത്, 02.08.1998-ന് മുമ്പോ 01.08.2006-ന് ശേഷമോ ജനിച്ചവരായിരിക്കരുത് (രണ്ട് തീയതികളും ഉൾപ്പെടെ).

Also Read: IOCL Executive Recruitment 2026: ഇന്ത്യൻ ഓയിലിൽ മികച്ച അവസരങ്ങൾ; മികച്ച ശമ്പളത്തില്‍ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി നേടാം

അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമർപ്പിക്കുന്ന ദിവസം ബിരുദം നേടിയിട്ടുണ്ടെന്ന് തെളിയിക്കുന്ന മാർക്ക് ഷീറ്റോ ഡിഗ്രി സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. കൂടാതെ അപേക്ഷകര്‍ക്ക്‌ അതത് സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ തദ്ദേശീയ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും മനസിലാക്കാനും സാധിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനമുണ്ടായിരിക്കണം.

എങ്ങനെ അപേക്ഷിക്കാം? ഫീസ് എത്ര?

SC/ST/PwBD/ESM/DESM വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ജിഎസ്ടി ഉൾപ്പെടെ 175 രൂപയും, മറ്റെല്ലാ വിഭാഗക്കാർക്കും ജിഎസ്ടി ഉൾപ്പെടെ 850 രൂപയുമാണ് ഫീസ്. ഓൺലൈൻ പണമടയ്ക്കലിനുള്ള ബാങ്ക് ട്രാൻസാക്ഷൻ ചാർജുകൾ ഉദ്യോഗാർത്ഥികൾ തന്നെ വഹിക്കേണ്ടതാണ്.

അപേക്ഷിക്കാനായി ഉദ്യോഗാർത്ഥികൾ ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.ibps.in സന്ദർശിച്ച്, ഹോം പേജിലെ ‘CRP CSA’ ലിങ്കിൽ ക്ലിക്ക് ചെയ്ത് ‘(CRP-CSA-XVI)’ വഴി ‘CLICK HERE TO APPLY ONLINE FOR CRP- Customer Service Associates’ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഓൺലൈൻ ഫോം പൂരിപ്പിക്കണം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം.

English Summary

The deadline for applying for the posts of Customer Service Associate (Clerk) in various public sector banks ends today (August 21). Candidates should ensure that they have the required basic qualifications before applying.

Loading...
Unable to load recommendations.
Follow Us
ജിമ്മിലെ വാം-അപ്പ്: ട്രെഡ്‌മില്ലോ സൈക്ലിംഗോ നല്ലത്?
ഇതിലും വിലക്കുറവ് ​വേറെ കിട്ടാനില്ല! ലാവ വിരാട് V1 5G വിൽപ്പനയ്ക്ക്
കാറിലെ എ.സി ഓഫ് ചെയ്താൽ മൈലേജ് കൂടുമോ ?
തൃക്കേട്ടയില്‍ കാലുള്ള പൂക്കളം! ഇങ്ങനെ ഒരുക്കൂ
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്