ISRO Job: ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്; അപേക്ഷിക്കേണ്ട വിധം

ISRO Job Offer: 18-35 നും ഇടയിലുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 30 വരെയാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ‌ക്ക് nrsc.gov.in എന്ന ഔദ്യോ​ഗിക വൈബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ISRO Job: ഐഎസ്ആർഒയിൽ ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവ്; അപേക്ഷിക്കേണ്ട വിധം

Isro Job

Published: 

20 Nov 2025 | 09:27 AM

ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) ബഹിരാകാശ വകുപ്പിന്റെ പ്രാഥമിക കേന്ദ്രങ്ങളിലൊന്നാണ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC). ഇപ്പോഴിതാ എൻആർഎസ്സി വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ‌അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്.

അംഗീകൃത സംസ്ഥാന ബോർഡ്/സർവകലാശാല/സ്ഥാപനത്തിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ടെക്നീഷ്യൻ-ബി (ഇലക്ട്രോണിക് മെക്കാനിക്) തസ്തികയിലേക്ക് അഞ്ച് ഒഴിവുകളാണുള്ളത്. എസ്എസ്എൽസി/എസ്എസ്സി പാസായവർക്ക്, എൻസിവിടിയിൽ നിന്ന് ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ/എൻടിസി/എൻഎസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

Also Read: സിബിഎസ്ഇ 10, 12 ക്ലാസുകളിലെ മാര്‍ക്ക് വിഭജനം എങ്ങനെ? വിശദീകരിച്ച് ബോര്‍ഡ്‌

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഹൈദരാബാദിലും ഷാദ്‌നഗറിലും (രംഗറെഡ്ഡി ജില്ല) സ്ഥിതി ചെയ്യുന്ന NRSC യുടെ സാങ്കേതിക മേഖലകളിൽ ജോലിക്കായി നിയമിക്കും. ഡൽഹി, ബെംഗളൂരു, നാഗ്പൂർ, കൊൽക്കത്ത, ജോധ്പൂർ എന്നിവിടങ്ങളിലെ RRSC-കൾ ഉൾപ്പെടെ NRSC യുടെ മറ്റ് കാമ്പസുകളിലും ആവശ്യാനുസരണം നിയമനം ഉണ്ടായിരിക്കും.

18-35 നും ഇടയിലുള്ളവർക്ക് മാത്രമെ അപേക്ഷ സമർപ്പിക്കാൻ സാധിക്കു. അപേക്ഷാ ഫോം പൂരിപ്പിക്കാനുള്ള അവസാന തീയതി 2025 നവംബർ 30 വരെയാണ്. താല്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ‌ക്ക് nrsc.gov.in എന്ന ഔദ്യോ​ഗിക വൈബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 750 രൂപയാണണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി, മുൻ സൈനികർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല.

Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്