AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KDRB: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

Kerala Devaswom Recruitment Board Exam Admit Card 2026: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുറത്തുവിട്ടു. മാര്‍ച്ച് 29-ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ.

KDRB: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
KDRB
Jayadevan AM
Jayadevan AM | Published: 15 Mar 2026 | 03:43 PM

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ പരീക്ഷകളുടെ അഡ്മിറ്റ് കാര്‍ഡ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) പുറത്തുവിട്ടു. മാര്‍ച്ച് 29-ന് ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.15 വരെയാണ് പരീക്ഷ. തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഡിആര്‍ബിയുടെ പ്രൊഫൈലിലെ ‘ഹാള്‍ ടിക്കറ്റ്-ഡൗണ്‍ലോഡ് ഹാള്‍ ടിക്കറ്റ്’ എന്ന ഓപ്ഷന്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം. അഡ്മിറ്റ് കാര്‍ഡ് ഹാജരാക്കാത്ത ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.

039/2025 ആണ് തസ്തികയുടെ കാറ്റഗറി നമ്പര്‍. 26,500-60,700 ആണ് ശമ്പള സ്‌കെയില്‍. ഒബ്ജക്ടീവ് മാതൃകയിലാണ് പരീക്ഷ. വിശദമായ സിലബസ് കെഡിആര്‍ബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഉച്ചയ്ക്ക് 1.30-ന് പരീക്ഷ ആരംഭിക്കും. ഇതില്‍ ആദ്യ 30 മിനിറ്റ് ഐഡി വെരിഫിക്കേഷന് വേണ്ടിയുള്ളതാണ്.

Also Read: RRC Western Railway Jobs: റെയിൽവേയിൽ ജോലി സ്വപ്നമാണോ? പത്താം ക്ലാസും ഐടിഐയും മതി; ഇപ്പോൾ അപേക്ഷിക്കാം

1.30-ന് ശേഷം എത്തുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. അഡ്മിറ്റ് കാര്‍ഡില്‍ കെഡിആര്‍ബിയുടെ എംബ്ലം ഉണ്ടായിരിക്കണം. ഇതില്ലെങ്കില്‍ പരീക്ഷ എഴുതാനാകില്ല. ഹാള്‍ ടിക്കറ്റ്, ഐഡന്റിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐഡി പ്രൂഫ്, പേന എന്നിവ മാത്രമേ പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനാകൂ,

ട്രാന്‍സ്‌പെരന്റ് വാട്ടര്‍ ബോട്ടിലുകളും ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊണ്ടുവരാം. വാച്ച്/റിസ്റ്റ് വാച്ച്, സ്മാർട്ട് വാച്ച്, ക്യാമറ വാച്ച് അല്ലെങ്കിൽ മൊബൈൽ ഫോൺ, ഡിജിറ്റൽ ഡയറി, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ക്യാമറ പേന, ഹെൽത്ത് ബാൻഡ്, ബ്ലൂടൂത്ത് ഉപകരണങ്ങൾ, ഇയർഫോണുകൾ, മൈക്രോഫോൺ, പേജർ, പിഡിഎ, സ്പൈ ക്യാമറ ഗ്ലാസുകൾ തുടങ്ങിയയുമായി ഹാളില്‍ പ്രവേശിക്കരുത്. kdrb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

Follow Us