Kerala Rain Holiday: തോരാതെ പെരുമഴ! പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം; കൂടുതല്‍ ജില്ലകളില്‍ അവധി

Kerala school holiday due to orange alert: ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Kerala Rain Holiday: തോരാതെ പെരുമഴ! പുലര്‍ച്ചെയും കളക്ടര്‍മാരുടെ പ്രഖ്യാപനം; കൂടുതല്‍ ജില്ലകളില്‍ അവധി

School Holiday Today August 7

Updated On: 

07 Aug 2026 | 06:49 AM

ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ഓഗസ്ത് 7) ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനെ തുടര്‍ന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതില്‍ പത്തനംതിട്ട, കോട്ടയം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി. യെല്ലോ അലര്‍ട്ടുള്ള ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലും അവധിയായിരിക്കും. എന്നാല്‍ ഓറഞ്ച് അലര്‍ട്ടുള്ള ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് ഇതുവരെ അവധി പ്രഖ്യാപിച്ചിട്ടില്ല.

പത്തനംതിട്ട

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട ജില്ലയിലെ അംഗനവാടി മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ യെല്ലോ അലര്‍ട്ടാണെങ്കിലും ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ശക്തമായ മഴ മുന്നറിയിപ്പുകള്‍ തുടരുന്നതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്നും, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.

എറണാകുളം

യെല്ലോ അലര്‍ട്ടുള്ള എറണാകുളം ജില്ലയിലും ഇന്ന് അവധിയായിരിക്കും. പുലര്‍ച്ചെ 5.15-ഓടെയായിരുന്നു കളക്ടറുടെ അവധി പ്രഖ്യാപനം. ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുകയായിരുന്നു. അംഗനവാടികള്‍ക്കും, ട്യൂഷന്‍ സെന്ററുകള്‍ക്കും അവധി ബാധകം.

കോട്ടയം

കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്കും അവധി ബാധകം. മുന്‍കൂട്ടി തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

Also Read: Kerala Weather Update: മഴ അതിതീവ്രം! ഇവിടങ്ങളിൽ റെഡ് അലർട്ട് ; കാലാവസ്ഥ പ്രവചനം

വയനാട്

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, മതപഠന ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകം. റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് അവധിയില്ല. നേരത്തെ തീരുമാനിച്ച സര്‍വകലാശാല, പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

കാസര്‍കോട്‌

കാസര്‍കോട് ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നേരത്തെ തീരുമാനിച്ച സര്‍വകലാശാല, പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമില്ല.

തൃശൂര്‍

യെല്ലോ അലര്‍ട്ടുള്ള തൃശൂര്‍ ജില്ലയിലും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. രാവിലെ 6.30-ഓടെയായിരുന്നു കളക്ടറുടെ പ്രഖ്യാപനം.

English Summary

Seven Kerala districts declared a holiday today (August 7) for educational institutions due to heavy rain. The holiday applies to Pathanamthitta, Alappuzha, Ernakulam, Kottayam, Wayanad, Kannur, Kasaragod and Thrissur. Most districts have closed all schools, colleges, and tuition centers, though residential institutions remain open. Previously scheduled university and public examinations will take place without any change.

Follow Us
ചായ കുടിച്ചാൽ മുടി പോകുമോ?
949 രൂപയുടെ ഫോൺ ഇന്ത്യയിൽ എത്തി
രണ്ട് ഏത്തപ്പഴം ദിവസവും കഴിക്കണം! കാരണം അറിയാമോ
കുംഭം ഉൾപ്പെടെ 3 രാശികളുടെ എല്ലാ ആഗ്രഹങ്ങളും ഈ ദിവസത്തോടെ നിറവേറും
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു