Kerala Plus Two Say Result 2026: പ്ലസ് ടു സേ പരീക്ഷാ ഫലം ഉടൻ വരും; ഇതാ ഒറ്റ ക്ലിക്കിൽ ഫലമറിയാം, ഇവിടെ പരിശോധിക്കൂ

Kerala Plus Two SAY Exam Result 2026: 2026 ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെയാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ സപ്ലിമെന്ററി പരീക്ഷകൾ നടത്തിയത്. 2026 മാർച്ചിൽ നടന്ന പ്ലസ് ടു ബോർഡ് പരീക്ഷകളിൽ ഒന്നോ അതിലധികമോ വിഷയങ്ങൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ അധ്യയന വർഷം നഷ്ടപ്പെടാതെ ഉന്നത പഠനത്തിന് യോഗ്യത നേടുന്നതിനായാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി പരീക്ഷ നടത്തിയത്.

Kerala Plus Two Say Result 2026: പ്ലസ് ടു സേ പരീക്ഷാ ഫലം ഉടൻ വരും; ഇതാ ഒറ്റ ക്ലിക്കിൽ ഫലമറിയാം, ഇവിടെ പരിശോധിക്കൂ

പ്രതീകാത്മക ചിത്രം

Published: 

10 Jul 2026 | 03:14 PM

കേരള ഹയർ സെക്കൻഡറി (DHSE) പ്ലസ് ടു സേ / സപ്ലിമെന്ററി (SAY – Save A Year) 2026-ലെ പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്‌സൈറ്റായ results.kite.kerala.gov.in വഴി ഫലങ്ങൾ ഓൺലൈനായി പരിശോധിക്കാവുന്നതാണ്. 2026 ജൂൺ 29 മുതൽ ജൂലൈ മൂന്ന് വരെയാണ് സംസ്ഥാനത്തുടനീളമുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ സപ്ലിമെന്ററി പരീക്ഷകൾ നടത്തിയത്. 2026 മാർച്ചിൽ നടന്ന പ്ലസ് ടു ബോർഡ് പരീക്ഷകളിൽ ഒന്നോ അതിലധികമോ വിഷയങ്ങൾക്ക് പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് അവരുടെ അധ്യയന വർഷം നഷ്ടപ്പെടാതെ ഉന്നത പഠനത്തിന് യോഗ്യത നേടുന്നതിനായാണ് വിദ്യാഭ്യാസ വകുപ്പ് സപ്ലിമെന്ററി പരീക്ഷ നടത്തിയത്.

ALSO READ: സിബിഎസ്ഇ റിസൾട്ട് വേഗം കിട്ടുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളും ആപ്പും

ഫലം പരിശോധിക്കേണ്ടത് എങ്ങനെ?

  1. ഫലം പരിശോധിക്കുന്നതിന് ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ results.kite.kerala.gov.in അല്ലെങ്കിൽ results.hse.kerala.gov.in/results/ സന്ദർശിക്കുക.
  2. ശേഷം അതിൽ നിങ്ങളുടെ ജനനത്തീയതിക്കൊപ്പം റോൾ നമ്പർ നൽകുക.
  3. ഇവ നൽകിയ ശേഷം താഴെ നൽകിയിരിക്കുന്ന സബ്മിറ്റ് എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  4. തുടർന്ന് DHSE കേരള പ്ലസ് ടു SAY പരീക്ഷാ ഫലം 2026 നിങ്ങളുടെ സ്‌ക്രീനിൽ കാണാനാകും.
  5. ഭാവി ആവശ്യങ്ങൾക്കായി ഇത് പ്രിന്റ് എടുത്ത് നിങ്ങൾക്ക് സൂക്ഷിക്കാം.

പ്ലസ് ടു പരീക്ഷാഫലം

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇക്കഴിഞ്ഞ മെയ് 26നാണ് പ്രഖ്യാപിച്ചത്. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണിത്. ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 1990 സ്കൂളുകളിൽ 372423 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോ​ഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.

സയൻസ് ഗ്രൂപ്പ് – 84.55 ശതമാനം, ഹ്യുമാനിറ്റിസ്- 66.38 ശതമാനം, കൊമേഴ്സ് – 74.74 ശതമാനം എന്നിവയാണ് വിജയ ശതമാനം. സർക്കാർ സ്കൂൾ വിജയശതമാനം 72.66 ആണ്. എയ്ഡഡ് സ്കൂളുകളുടെ വിജയശതമാനം 82.82 ആണ്. 78.18 ശതമാനമാണ് അൺ എയ്ഡഡ് സ്കൂളുകളുടെ വിജയം. 85.67 ശതമാനം ആണ് സ്പെഷ്യൽ സ്കൂൾ വിജയം. 30561 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടി. കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ ആണിത്. മലപ്പുറത്താണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. 60 പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചു. ഇതിൽ 50 പെൺകുട്ടികളും 10 ആൺകുട്ടികളുമാണുള്ളത്. കഴിഞ്ഞ വർഷം 41 പേരായിരുന്നു മുഴുവൻ മാർക്ക് നേടിയത്. ഏറ്റവും കൂടുതൽ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്.

English Summary:

Directorate of Higher Secondary Education (DHSE) is anticipated to announce the Kerala 12th SAY Results for 2026 soon. The outcomes will be available online via the official site – results.kite.kerala.gov.in.

 

 

 

 

Follow Us
തലമുടി ആരോഗ്യത്തോടെ വളരാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ആസ്ത്മയുണ്ടോ? ഈ ഭക്ഷണങ്ങൾ ശ്വാസംമുട്ടൽ കൂട്ടിയേക്കാം!
ഫാറ്റി ലിവർ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
വീട്ടിൽ തുളസിത്തറ പണിയുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ
കഴുത്തൊപ്പം വെള്ളം, ഡെലിവറി ബോയ് എങ്ങോട്ടാ?