Kerala PSC Notifications: ഇത്രയും തസ്തികകളോ? പിഎസ്‌സി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത് 61 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം; സ്‌പെഷ്യല്‍ ബ്രാഞ്ചിലടക്കം അവസരം

Kerala PSC upcoming notifications 2025: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഉടന്‍ തന്നെ 61 കാറ്റഗറിലേക്കുള്ള വിജ്ഞാപനം കൂടി പ്രൊഫൈലില്‍ ലഭ്യമാകും

Kerala PSC Notifications: ഇത്രയും തസ്തികകളോ? പിഎസ്‌സി പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത് 61 കാറ്റഗറികളിലേക്കുള്ള വിജ്ഞാപനം; സ്‌പെഷ്യല്‍ ബ്രാഞ്ചിലടക്കം അവസരം

കേരള പിഎസ്‌സി

Published: 

31 Mar 2025 | 10:13 AM

പിഎസ്‌സി പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സന്തോഷവാര്‍ത്ത. 61 കാറ്റഗറികളിലേക്ക് ഉടന്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും. അടുത്തിടെ ചേര്‍ന്ന കമ്മീഷന്‍ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ പന്ത്രണ്ടും, ജില്ലാതലത്തില്‍ ഒമ്പതും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തിലും, ജില്ലാ തലത്തിലും ഓരോ വിജ്ഞാപനങ്ങള്‍ വീതമുണ്ടാകും. എന്‍സിഎ റിക്രൂട്ട്‌മെന്റ് സംസ്ഥാനതലത്തില്‍ പതിനേഴും, ജില്ലാ തലത്തില്‍ പന്ത്രണ്ടും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് തീരുമാനം.

നിലവില്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്ക് അപേക്ഷിക്കാനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. ഉടന്‍ തന്നെ 61 കാറ്റഗറിലേക്കുള്ള വിജ്ഞാപനം കൂടി പ്രൊഫൈലില്‍ ലഭ്യമാകും. കേരള പൊലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അടക്കം വിജ്ഞാപനം വരുന്നുണ്ട്. ജനറല്‍ റിക്രൂട്ട്‌മെന്റില്‍ വരാനിരിക്കുന്ന വിജ്ഞാപനങ്ങള്‍ ചുവടെ:

Read Also : Kerala Devaswom Board Recruitment: അവസരം നാനൂറിലേറെ ഒഴിവുകളിലേക്ക്‌; പക്ഷേ, അയയ്ക്കുന്നതിന്‌ മുമ്പ് ഇക്കാര്യങ്ങള്‍ അറിയണം

ജനറല്‍ റിക്രൂട്ട്‌മെന്റ്

  1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ വിവിധ വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
  2. ആരോഗ്യവകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
  3. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ്
  4. വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍
  5. പട്ടികജാതി വികസനവകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (തസ്തികമാറ്റം മുഖേന)
  6. അച്ചടി വകുപ്പില്‍ ഓഫ്‌സെറ്റ് പ്രിന്റിങ് മെഷീന്‍ ഓപ്പറേറ്റര്‍
  7. കേരള പൊലീസ് സര്‍വീസില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (എസ്ബിസിഐഡി)
  8. ഹോമിയോപ്പതി മെഡിക്കല്‍ കോളേജുകളില്‍ നഴ്‌സ്
  9. ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്
  10. വാട്ടര്‍ അതോറിട്ടിയില്‍ ഓവര്‍സീയര്‍ ഗ്രേഡ് 3 (വകുപ്പുതല ജീവനക്കാര്‍ക്ക്)
  11. കേരള സ്റ്റേറ്റ് ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ്‌സ് ലിമിറ്റഡില്‍ വാച്ച്മാന്‍
  12. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ പ്യൂണ്‍
  13. വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്-മലയാളം മീഡിയം)
Follow Us
Related Stories
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
NEET UG 2026: പരീക്ഷാ ​സമയം 15 മിനിറ്റ് കൂട്ടി; NTAയുടെ പുതിയ സുപ്രധാന മാറ്റങ്ങൾ എന്തൊക്കെയെന്ന് ഇതാ
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്