Kerala SSLC Exam 2026: എസ്എസ്എൽസി ഫിസിക്സ് പരീക്ഷ കുഴപ്പിച്ചോ?; ചോദ്യപേപ്പർ ഒന്ന് പരിശോധിച്ചാലോ

Kerala SSLC Physics Exam 2026: കൃത്യമായ പ്ലാനിങ്ങോടെ പഠിച്ച കുട്ടികൾക്ക് ചോദ്യങ്ങൾ സിമ്പിളായി നേരിടാൻ സാധിച്ചു എന്നത് വളരെ ആശ്വാസകരമാണ്. ഒപ്റ്റിക്സ്, ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പാഠപുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ചിലർക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നെങ്കിലും മറ്റ് ചിലർക്ക് ചില ചോദ്യങ്ങൾ കുഴപ്പിച്ചതായും അഭിപ്രായമുണ്ട്.

Kerala SSLC Exam 2026: എസ്എസ്എൽസി ഫിസിക്സ് പരീക്ഷ കുഴപ്പിച്ചോ?; ചോദ്യപേപ്പർ ഒന്ന് പരിശോധിച്ചാലോ

Kerala Sslc Exam 2026

Updated On: 

19 Mar 2026 | 05:11 PM

അങ്ങനെ പത്താം ക്ലാസ് കുട്ടികളുടെ പേടിസ്വപ്നമായ ഫിസിക്സ് പരീക്ഷയും കഴിഞ്ഞിരിക്കുകയാണ്. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ ഓരോ കുട്ടികളുടെയും മനസ്സിൽ അവരെഴുതിയ ഉത്തരങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ചെറുതായിരിക്കില്ല. പല തരത്തിലുള്ള സംശയങ്ങളും ഉത്തരത്തെക്കുറിച്ചും മാർകിനെക്കുറിച്ചുമുള്ള പേടിയും അവരെ അലട്ടുന്നുണ്ടാകും. എന്നാൽ ഇക്കൊല്ലത്തെ ഫിസിക്സ് പരീക്ഷയിൽ കുട്ടികൾക്ക് അനായാസം മാർക് നേടാനുള്ള ചോദ്യങ്ങൾ ധാരാളമുണ്ടായിരുന്നു എന്നാണ് അധ്യാപകരിൽ നിന്നുള്ള പ്രതികരണം.

കൃത്യമായ പ്ലാനിങ്ങോടെ പഠിച്ച കുട്ടികൾക്ക് ചോദ്യങ്ങൾ സിമ്പിളായി നേരിടാൻ സാധിച്ചു എന്നത് വളരെ ആശ്വാസകരമാണ്. ഒപ്റ്റിക്സ്, ഇലക്ട്രോമാഗ്നറ്റിക് ഇൻഡക്ഷൻ തുടങ്ങിയ വിഭാ​ഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ പാഠപുസ്തകങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പാഠപുസ്തകത്തിനെ അടിസ്ഥമാക്കിയുള്ള പല ചോദ്യങ്ങൾക്ക് കുട്ടുകൾക്ക് അനായാസം ഉത്തരമെഴുതാൻ സാധിച്ചു.

ALSO READ: ഹാവൂ… സമയമുണ്ട് കേട്ടോ!; എസ്എസ്എൽസി സോഷ്യൽ സ്റ്റഡിസിൽ എ പ്ലസിന് ഇങ്ങനെ പഠിച്ചാൽ മതി

ചിലർക്ക് പരീക്ഷ വളരെ എളുപ്പമായിരുന്നെങ്കിലും മറ്റ് ചിലർക്ക് ചില ചോദ്യങ്ങൾ കുഴപ്പിച്ചതായും അഭിപ്രായമുണ്ട്. ചിന്തിച്ച് എഴുതേണ്ട വിഭാ​ഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് മിക്ക കുട്ടികളെയും കുഴപ്പിച്ചത്. ചിത്രങ്ങൾ വരയ്ക്കാനുള്ള ഭാ​ഗത്തെ ചോദ്യങ്ങൾക്ക് കുട്ടികൾക്ക് കൂടുതൽ മാർക് നേടാനായിട്ടുണ്ടെന്നാണ് അഭിപ്രായം. ഒരു മാർക്കിൻ്റെയും രണ്ട് മാർക്കിൻ്റെയും ചോദ്യങ്ങൾക്ക് ഭൂരിഭാ​ഗം കുട്ടികൾക്കും എളുപ്പത്തിൽ എഴുതാൻ സാധിച്ചെന്നാണ് വിലയിരുത്തൽ.

കേരള എസ്എസ്എൽസി ഫിസിക്സ് ഉത്തരസൂചിക പിന്നീട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിടുന്നതായിരിക്കും. വിദ്യാർത്ഥികൾക്ക് നിങ്ങളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനും മാർക്ക് കണക്കാക്കുന്നതിനും ഈ ഉത്തരസൂചിക ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ പുറത്തുവിടുന്നതായിരിക്കും.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ