AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: ഫിസിക്സിൽ എ പ്ലസ് ദൂരെയല്ല! ഈ അധ്യായങ്ങൾ ആദ്യം പഠിക്കൂ; ഒരു വൺ ഡേ സ്റ്റഡി പ്ലാൻ

Kerala SSLC Physics Exam 2026: സിലബസിലെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പഠിക്കുന്നതിനേക്കാൾ, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പ്രധാന പാഠ ഭാഗങ്ങൾക്ക് മുൻഗണന നൽകി പഠിക്കുന്നതാണ് ഇനി ഈ അവസാന നിമിഷം ഏറ്റവും എളുപ്പം. എ പ്ലസ് നേടാനും ഈ വിദ്യ സഹായിക്കും.

Kerala SSLC Exam 2026: ഫിസിക്സിൽ എ പ്ലസ് ദൂരെയല്ല! ഈ അധ്യായങ്ങൾ ആദ്യം പഠിക്കൂ; ഒരു വൺ ഡേ സ്റ്റഡി പ്ലാൻ
Sslc Physics
Neethu Vijayan
Neethu Vijayan | Published: 16 Mar 2026 | 12:45 PM

ഇന്നത്തെ കണക്ക് പരീക്ഷ കഴിഞ്ഞാൽ മാർച്ച് 18നാണ് അടുത്ത പരീക്ഷ വരുന്നത്. കുട്ടികൾ അല്പം പേടിയോടെ കാണുന്ന ഫിസിക്സ് പരീക്ഷയാണ് അടുത്തത്. എസ്എസ്എൽസി ഫിസിക്സ് പരീക്ഷയ്ക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസത്തോടെയും കൃത്യമായ പ്ലാനിങ്ങോടെയും പഠിക്കാൻ സഹായിക്കുന്ന ഒരു സ്റ്റഡി പ്ലാൻ നമുക്ക് നോക്കിയാലോ.

ഫിസിക്സ് പരീക്ഷയോർത്ത് ടെൻഷൻ അടിച്ചിരിക്കുന്ന കുട്ടികൾക്ക് കണക്ക് പരീക്ഷ കഴിഞ്ഞാൽ വെറും ഒറ്റ ദിവസം മാത്രമാണ് മുന്നിലുള്ളത്. സിലബസിലെ എല്ലാ കാര്യങ്ങളും വള്ളിപുള്ളി തെറ്റാതെ പഠിക്കുന്നതിനേക്കാൾ, പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള പ്രധാന പാഠ ഭാഗങ്ങൾക്ക് മുൻഗണന നൽകി പഠിക്കുന്നതാണ് ഇനി ഈ അവസാന നിമിഷം ഏറ്റവും എളുപ്പം. എ പ്ലസ് നേടാനും ഈ വിദ്യ സഹായിക്കും.

ALSO READ: എന്താണ് സാത്തി ആപ്പ്? പണം നൽകി കോച്ചിംഗിന് പോകേണ്ട; നീറ്റും ജെഇഇയും ഇനി വിരൽത്തുമ്പിൽ!

ഈ അധ്യായങ്ങൾ ആദ്യം പഠിക്കൂ

ഏത് വിഷയമായാലും ചില അധ്യായങ്ങളിൽ നിന്ന് കൂടുതൽ മാർക്കിൻ്റെ ചോദ്യങ്ങൾ വരാൻ സാധ്യതയുണ്ട്. മുമ്പ് തന്നെ നിങ്ങളുടെ അധ്യാപകർ അതിനെക്കുറിച്ച് പറഞ്ഞിച്ചുണ്ടാകും. അതുകൊണ്ട് തന്നെ അവയ്ക്ക് ആദ്യം മുൻ​ഗണന നൽകുക.

ജൂൾ നിയമം, സർക്യൂട്ടുകൾ, പവർ കണക്കാക്കൽ എന്നിവ ഉറപ്പായും ചോദിക്കുന്നതാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പല ചോദ്യങ്ങൾ പ്രതീക്ഷിക്കാം. അതുപോലെ തന്നെ ലെൻസ്, മിറർ എന്നിവയുടെ ഡയഗ്രമുകൾ വരച്ച് തന്നെ പഠിക്കുക. സൈൻ കൺവെൻഷൻ തെറ്റിക്കാതെ പഠിക്കുക. മോട്ടോർ, ജനറേറ്റർ, ട്രാൻസ്ഫോർമർ എന്നിവയുടെ പ്രവർത്തന തത്വം പഠിക്കണം. ഇതിൽ നിന്നൊക്കം നല്ല മാർക്ക് നേടാനാകും.

വൺ ഡേ ടൈം ടേബിൾ

കണക്ക് പരീക്ഷ കഴിഞ്ഞാൽ ഫിസിക്സ് പരീക്ഷയ്ക്ക് വെറും ഒരു ദിവസം മാത്രമാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിനാൽ ഏറ്റവും കൂടുതൽ മാർക്കിന് ചോദ്യങ്ങൾ വരുന്ന ആദ്യ രണ്ട് അധ്യായങ്ങൾ രാവിലെ 7 – 10 എന്നീ സമയത്തിനുള്ളിൽ പഠിച്ചു തീർക്കുക.

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1:30 വരെയുള്ള സമയത് ലെൻസ്, മിറർ എന്നിവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനസ്സിലാക്കാൻ ശ്രമിക്കണം. ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് വേണം സമവാക്യങ്ങൾ എഴുതി പ്രോബ്ലംസ് ചെയ്തു പഠിക്കുക. രാത്രി 7 മുതൽ 9:30 വരെയുള്ള സമയത്ത് പ്രീവിയസ് ഇയർ ക്വസ്റ്റ്യൻ പേപ്പറുകൾ നോക്കുക. ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ മാർക്ക് ചെയ്ത് പഠിക്കുക.

പരീക്ഷയ്ക്ക് ഇതൂടി ഓർക്കുക

യൂണിറ്റുകൾ പ്രധാനം: ഉത്തരം എഴുതുമ്പോൾ യൂണിറ്റ് അതായത് Ohm, Watt, Joule, Ampere എന്നിവ എഴുതാൻ മറക്കരുത്.

ചിത്രങ്ങൾ പെൻസിൽ കൊണ്ട്: സർക്യൂട്ട് ഡയഗ്രമുകളും മറ്റും പെൻസിൽ ഉപയോഗിച്ച് വൃത്തിയായി വരച്ച് അടയാളപ്പെടുത്തുക.

 

Follow Us