AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvananthapuram School Holiday : പൊങ്കാല അടിച്ചുപൊളിക്കാം! നാളെ തിരുവനന്തപുരത്തെ 28 സ്കൂളുകൾക്ക് അവധി

Attukal Pongala Thiruvananthapuram School Holiday List : തിരുവനന്തപുരം നഗരപരിധിയിലുള്ള 28 സ്കൂളുകൾക്കാണ് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മൂന്നാം തീയതി ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Thiruvananthapuram School Holiday : പൊങ്കാല അടിച്ചുപൊളിക്കാം! നാളെ തിരുവനന്തപുരത്തെ 28 സ്കൂളുകൾക്ക് അവധി
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 01 Mar 2026 | 10:13 PM

തിരുവനന്തപുരം : തലസ്ഥാനത്തെ നഗരപരിധിയിലുള്ള സ്കൂൾ വിദ്യാർഥികൾക്ക് സന്തോഷ വാർത്ത. സ്ത്രീകളുടെ ശബരിമല എന്ന വിശേഷിപ്പിക്കുന്ന ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരപരിധിയിലുള്ള സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. നഗരപരിധിയിലുള്ള 28 സ്കൂളുകൾക്ക് വിദ്യാഭ്യാസ ഉപഡയറക്ടർ അവധി അനുവദിച്ചുകൊണ്ട് ഉത്തരവിറക്കി.

നാളെ കഴിഞ്ഞ് മാർച്ച് മൂന്നാം തീയതി ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം മാർച്ച് രണ്ടാം തീയതി തിങ്കളാഴ്ചയും പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ വിവി രാജേഷ് ആവശ്യപ്പെട്ടിരുന്നു. പൊങ്കാലയ്ക്കായി നഗരം ഒരുക്കുന്നതിന് വേണ്ടിയായിരുന്നു മേയർ അവധി നൽകണമെന്നാവശ്യപ്പെട്ടത്.

ALSO READ : SSLC Exam 2026: എസ്എസ്എൽസിക്ക് ​ഗ്രൂപ്പ് സ്റ്റഡി വേണോ?; ഫ്രണ്ട്‌സിനൊപ്പം പഠിച്ചാൽ A+ കിട്ടുമോ

നാളെ മാർച്ച് രണ്ടാം തീയതി അവധി നൽകിട്ടുള്ള സ്കൂളുകളുടെ പട്ടിക

  1. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ
  2. ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കരമന
  3. ഗവ. ബോയ്സ് ഹൈസ്കൂൾ ചാല
  4. ഗവ. ഗേൾസ് ഹൈസ്കൂൾ ചാല
  5. ഗവ എൽ പി സ്കൂൾ ചാല
  6. ഗവ. തമിഴ് ഹയർ സെക്കൻഡറി സ്കൂൾ ചാല
  7. ഗവ. യുപി സ്കൂൾ ചാല
  8. ഗവ. സംസ്കൃതം ഹൈസ്കൂൾ ഫോർട്ട്‌
  9. ഗവ. സംസ്കൃതം എൽ പി സ്കൂൾ ഫോർട്ട്’
  10. ഗവ. സെൻട്രൽ ഹൈസ്കൂൾ
  11. ഗവ. എൽ പി സ്കൂൾ കുര്യാത്തി
  12. ജവഹർ ഇ എം എച്ച് എസ് മണക്കാട്
  13. ശ്രീ മരുതിറാം ഇഎംഎച്ച്എസ് കരമന
  14. ഗവ യുപി സ്കൂൾ വലിയശാല
  15. ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ കളിപ്പാംകുളം
  16. ഗവ. യുപി സ്കൂൾ അമ്പലത്തറ
  17. ഗവ. യുപി സ്കൂൾ തമ്പാനൂർ
  18. ഗവ. ബോയ്സ് സ്കൂൾ കരമന
  19. ഗവ. ഗേൾസ് ഹൈസ്കൂൾ കരമന
  20. എസ്എംവി ഗവ. ഗേൾസ് ഹൈസ്കൂൾ തമ്പാനൂർ
  21. ആറ്റുകാൽ ചിന്മയ വിദ്യാലയ
  22. ഗവ. ഹയർ സെക്കൻഡറി സ്കൂൾ കമലേശ്വരം
  23. ഗവ. യുപി സ്കൂൾ കൊഞ്ചിറവിള
  24. ഗവ. ഹൈസ്കൂൾ കാലടി
  25. ഗവ. യുപി സ്കൂൾ നെടുങ്കാട്
  26. ഗവ. യുപി സ്കൂൾ ഫോർട്ട്‌
  27. ഗവ. ഹയർ സെക്കൻഡറി സ്കൂൾ മണക്കാട്
  28. മിഷൻ സ്കൂൾ ഫോർട്ട്‌

Follow Us