NTPC Recruitment 2026: എൻ‌ടി‌പി‌സിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!; എങ്ങനെ അപേക്ഷിക്കാം?

NTPC Deputy Manager Recruitment 2026: പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലായി ആകെ 135 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓഗസ്റ്റ് 12 മുതൽ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാവുന്നതാണ്.

NTPC Recruitment 2026: എൻ‌ടി‌പി‌സിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം!; എങ്ങനെ അപേക്ഷിക്കാം?

NTPC

Published: 

13 Aug 2026 | 04:12 PM

രാജ്യത്തെ മുൻനിര കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിൽ (എൻ‌ടി‌പി‌സി) ഡെപ്യൂട്ടി മാനേജർ (Deputy Manager) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരിചയസമ്പന്നരായ എഞ്ചിനീയറിംഗ് പ്രൊഫഷണലുകൾക്ക് ഉയർന്ന ശമ്പളത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിൽ ജോലി നേടാനുള്ള മികച്ച അവസരമാണിത്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലായി ആകെ 135 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. ഓഗസ്റ്റ് 12 മുതൽ (ഇന്നലെ) അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയിട്ടുണ്ട്. താല്പര്യമുള്ള യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കുന്നവർക്ക് മാസം 70,000 മുതൽ 2,00,000 (E4 Grade) രൂപവരെയാണ് ശമ്പളമായി ലഭിക്കുന്നത്. യോ​ഗ്യതയുള്ളവർക്ക് www.ntpc.co.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ എൻ‌ടി‌പി‌സി നിർദ്ദേശിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കാത്ത ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന അപേക്ഷകൾ നിയമന പ്രക്രിയയിൽ നിരസിക്കപ്പെടും. 18 വയസാണ് ഏറ്റവും കുറഞ്ഞ പ്രായപരിധി. 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം.

ALSO READ: ഇനി വൈകരുത്! എയിംസില്‍ നഴ്‌സിങ് ഓഫീസറാകാം; നോര്‍സെറ്റ്‌ പരീക്ഷയ്ക്ക് ഇന്നുംകൂടി അപേക്ഷിക്കാം

അപേക്ഷകർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 60 ശതമാനം മാർക്കോടെ (അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ) എഞ്ചിനീയറിംഗ് ബിരുദം നേടിയിരിക്കണം. ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോ​ഗാർത്ഥികൾ അംഗീകൃത സർവകലാശാല/ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ഫുൾടൈം ബിഇ/ബിടെക് പാസായിരിക്കണം.

ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ) തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോ​ഗാർത്ഥികൾ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/ പ്രൊഡക്ഷൻ എഞ്ചിനീയറിംഗിൽ ഫുൾടൈം ബിഇ/ബിടെക് പാസായിരിക്കണം. അതുപോലെ ഡെപ്യൂട്ടി മാനേജർ (സി&ഐ) തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഉദ്യോ​ഗാർത്ഥികൾ അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഇൻസ്ട്രുമെന്റേഷൻ/കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് & ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിംഗിൽ ഫുൾടൈം ബിഇ/ബിടെക് പാസായിരിക്കണം.

ആവശ്യമായ പ്രവർത്തിപരിചയം

ഡെപ്യൂട്ടി മാനേജർ (ഇലക്ട്രിക്കൽ): ബന്ധപ്പെട്ട എഞ്ചിനീയറിംഗ് ശാഖയിൽ ബിരുദം പൂർത്തിയാക്കിയ ശേഷം വൈദ്യുതി മേഖലയിലോ (Power Sector) പ്രോസസ് വ്യവസായങ്ങളിലോ (Process Industry) എക്സിക്യൂട്ടീവ് കേഡറിൽ കുറഞ്ഞത് 10 വർഷത്തെ പരിചയസമ്പത്ത് ഉണ്ടായിരിക്കണം.

ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ): അംഗീകൃത എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം പവർ സെക്ടറിലോ (Power Sector) അല്ലെങ്കിൽ പ്രോസസ് വ്യവസായങ്ങളിലോ എക്സിക്യൂട്ടീവ് തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

ഡെപ്യൂട്ടി മാനേജർ (സി & ഐ): അപേക്ഷകർക്ക് എഞ്ചിനീയറിംഗ് ബിരുദത്തിന് ശേഷം പവർ സെക്ടറിലോ (Power Sector) അല്ലെങ്കിൽ പ്രോസസ് ഇൻഡസ്ട്രിയിലോ എക്സിക്യൂട്ടീവ് തസ്തികയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

English Summary:

NTPC has officially released the NTPC Deputy Manager Recruitment 2026 Notification to fill 135 Deputy Manager vacancies in the Electrical, Mechanical, and C&I disciplines. The online application window opens on 12 August 2026 and closes on 26 August 2026.

 

 

 

 

Follow Us
സ്വർണം വിൽക്കാൻ പോവുകയാണോ? പരമാവധി വില കിട്ടാൻ ചെയ്യേണ്ടത്
നല്ല സുഖ ലൈഫ്; ഗൂഗിൾ പിക്സൽ വാച്ച് 5 വന്നിട്ടുണ്ടേ!
ഭാവി പങ്കാളി അച്ഛനെപ്പോലെ ആകണം; വിവാഹത്തെ കുറിച്ച് സാറ ടെൻഡുൽക്കർ
ഓണത്തിന് പത്ത് ദിവസവും വീട്ടുമുറ്റത്ത് പൂക്കളം തീര്‍ക്കണോ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു