AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

NCERT Special module : ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദി ആരാണ്? കുറ്റവാളിപ്പട്ടികയിൽ കോൺഗ്രസിനെ ചേർത്ത് എൻസിഇആർടി

ഈ പ്രത്യേക മൊഡ്യൂളിന്റെ ആമുഖത്തിൽ വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ചേർത്തിട്ടുണ്ട്.

NCERT Special module : ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദി ആരാണ്? കുറ്റവാളിപ്പട്ടികയിൽ കോൺഗ്രസിനെ ചേർത്ത് എൻസിഇആർടി
Ncert TextbookImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 15 Aug 2025 | 03:23 PM

ഡൽഹി: ഇന്ത്യയുടെ വിഭജനത്തിന് കാരണക്കാർ മൂന്നു പേരാണെന്ന് എൻ സി ഇ ആർ ടി. വിഭജന ഭീകരത ഓർമ്മദിനം എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പ്രത്യേക മോഡ്യൂളിലാണ് ഈ പരാമർശം ഉള്ളത്. വിഭജനം ആവശ്യപ്പെട്ട മുഹമ്മദലി ജിന്ന, അത് അംഗീകരിച്ച കോൺഗ്രസ്, വിഭജനം നടപ്പിലാക്കിയ ലോർഡ് മൗണ്ട് ബാറ്റൺ, എന്നിവരെയാണ് വിഭജനത്തിന്റെ കുറ്റവാളികൾ ആയി മോഡ്യൂളിൽ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യ വിഭജനത്തിന്റെ കുറ്റവാളികൾ എന്ന അധ്യായത്തിലാണ് ഈ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 1947ൽ ജവഹർലാൽ നെഹ്റു നടത്തിയ ഒരു പ്രസംഗത്തിലെ ഭാഗങ്ങളും ഇതിൽ ചേർത്തിട്ടുണ്ട്. യുവജനം അംഗീകരിക്കുകയോ അല്ലെങ്കിൽ തുടർച്ചയായ സംഘർഷങ്ങളെ അഭിമുഖീകരിക്കുകയോ ചെയ്യേണ്ടി വരുമായിരുന്ന ഒരു ഘട്ടത്തിലാണ് തങ്ങൾ എത്തിയിരുന്നത് എന്ന് നെഹ്റു പറഞ്ഞതായി അധ്യായം വിശദീകരിക്കുന്നു.

വിഭജനം മോശമാണെങ്കിലും ആഭ്യന്തര യുദ്ധത്തിന്റെ ഭവിഷത്തുകൾ അതിലും വലുതായിരിക്കും എന്ന് നെഹ്റു വ്യക്തമാക്കിയതായി മൊഡ്യുളിൽ പറയുന്നുണ്ട്. ഈ പ്രത്യേക മൊഡ്യൂളിന്റെ ആമുഖത്തിൽ വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ചേർത്തിട്ടുണ്ട്.

ഇത് പാഠപുസ്തകത്തിന്റെ ഭാഗമല്ല. ആറാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും ഒമ്പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കും എൻസിഇആർടി രണ്ട് പ്രത്യേക മോഡ്യൂളുകൾ തയ്യാറാക്കിയിട്ടുണ്ട്.

Follow Us