Undergraduate Admission: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിൽ

Undergraduate Admission Plus 2 Not Mandatory:ഈ ഉത്തരവ് പ്രാബല്യത്തിൽ വരുക 2027- 2028 അധ്യായന വർഷം മുതലാണ്.ഐടിഐ പാസായ വിദ്യാർത്ഥികളെ സംബന്ധിച്ച് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മൂന്നു വർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ നേടിയവർക്ക് ബിരുദ കോഴ്സിന്‍റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാവുന്നതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കി.......

Undergraduate Admission: ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിർബന്ധമല്ല ; ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രാബല്യത്തിൽ

Undergraduate Admission

Published: 

06 Aug 2026 | 04:41 PM

തിരുവനന്തപുരം: ബിരുദപ്രവേശനത്തിന് ഇനി പ്ലസ് ടു യോഗ്യത നിർബന്ധമല്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ അതുമല്ലെങ്കിൽ മറ്റു ഭാഷ കോഴ്സുകൾ എടുത്തവർക്കും ഇനിമുതൽ ബിരുദ പഠനത്തിന് അപേക്ഷിക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവർക്ക് ഇനി ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാവുന്നതാണ് എന്നാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നത്.

ഒന്നാം വർഷത്തിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയ പ്രൊപ്പോസലിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചത്. ഐടിഐ പാസായ വിദ്യാർത്ഥികളെ സംബന്ധിച്ച് ബിരുദ കോഴ്സുകളുടെ ഒന്നാം വർഷത്തിലേക്ക് നേരിട്ട് അപേക്ഷിക്കാവുന്നതാണ്. മൂന്നു വർഷത്തെ പോളിടെക്നിക്ക് ഡിപ്ലോമ നേടിയവർക്ക് ബിരുദ കോഴ്സിന്‍റെ രണ്ടാം വർഷത്തിലേക്ക് ലാറ്ററൽ എൻട്രി വഴി പ്രവേശനം നേടാവുന്നതാണ്.

ALSO READ:പത്താംതരം പ്രാഥമിക പരീക്ഷ ആര്‍ക്കൊക്കെ എഴുതാം? എങ്ങനെ അപേക്ഷിക്കണം?

ഈ ഉത്തരവ് പ്രാബല്യത്തിൽ വരുക 2027- 2028 അധ്യായന വർഷം മുതലാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കുവാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയതായാണ് റിപ്പോർട്ട്.

കേരള പിഎസ്സിയുടെ പത്താംക്ലാസ് പ്രാഥമിക പരീക്ഷ ആർക്കൊക്കെ എഴുതാം?

മതിയായ കാരണങ്ങൾ കൊണ്ട് പത്താംതരം പ്രാഥമിക പരീക്ഷയിലെ ആദ്യത്തെ നാല് ഘട്ടങ്ങളും എഴുതാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് വീണ്ടും അവസരം. പ്രാഥമിക പരീക്ഷാ ദിവസങ്ങളിൽ അംഗീകൃത സർവ്വകലാശാലയുടെയും സ്ഥാപനങ്ങളുടെയോ പരീക്ഷ ഉണ്ടായിരുന്നവർ രണ്ട് പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് ഹാജരാക്കണമെന്ന് റിപ്പോർട്ട്. അപകടം പറ്റി ചികിത്സയിലുള്ളവർക്കും അസുഖബാധിതരുന്നവർക്കും ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കിയാൽ ഈ പരീക്ഷ വീണ്ടും എഴുതാവുന്നതാണ്.

കൂടാതെ പ്രസവ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും ചികിത്സാ സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ ചേർത്ത് അപേക്ഷിച്ചാൽ വീണ്ടും അവസരം ലഭിക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്. കൂടാതെ സ്വന്തം വിവാഹം പരീക്ഷ തീയതിയിൽ നടന്ന ഉദ്യോഗാർത്ഥികളും തെളിവ് സഹിതം അപേക്ഷിച്ചാൽ വീണ്ടും എഴുതാം. അടുത്ത ബന്ധുക്കളുടെ മരണം മൂലം പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കും രേഖകൾ സഹിതം അപേക്ഷിക്കാവുന്നതാണ് പത്തനംതിട്ട കോട്ടയം ഇടുക്കി ജില്ലകളിൽ ഓഗസ്റ്റ് ഒന്നിന് കനത്ത മഴമൂലം പരീക്ഷ എഴുതാൻ ആകാതെ നിരവധി ഉദ്യോഗസ്ഥികൾ വളഞ്ഞിരുന്നു ഇവർക്കും രേഖാം അപേക്ഷിച്ചാൽ എഴുതാവുന്നതാണ്.

ENGLISH SUMMARY

Plus Two qualification is no longer mandatory for undergraduate admission. Those who have completed 10th standard and have taken ITI or diploma or other language courses can now apply for undergraduate studies. The Higher Education Department has issued an order in this regard.

Follow Us
മഴക്കാലത്ത് വേഗത്തിൽ വളരുന്ന പച്ചക്കറികൾ; വീട്ടിൽ തന്നെ കൃഷി ചെയ്യാം
തേൻ കുടിച്ചാൽ പ്രമേഹം ഉണ്ടാകുമോ?
മഴയത്തും തുണി ഉണക്കാം, ഓപ്ഷൻ ആമസോണിലുണ്ട്!
വെള്ളം കയറിയ വാഹനങ്ങൾ എന്ത് ചെയ്യണം ?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു