Punjab National Bank Jobs: ജോലി നേടാം ഈ ബാങ്കിൽ, 5000-ത്തിലധികം ഒഴിവുകൾ; കേരളത്തിലും നിയമനം, അപേക്ഷിക്കാനുള്ള ലിങ്ക്

Punjab National Bank Recruitment: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് നിശ്ചിത കാലയളവിൽ മികച്ച സ്റ്റൈപ്പൻഡും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്.

Punjab National Bank Jobs: ജോലി നേടാം ഈ ബാങ്കിൽ, 5000-ത്തിലധികം ഒഴിവുകൾ; കേരളത്തിലും നിയമനം, അപേക്ഷിക്കാനുള്ള ലിങ്ക്

Punjab National Bank

Published: 

18 Feb 2026 | 05:38 PM

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ഇന്ത്യയിലുടനീളമുള്ള വിവിധ മേഖലകളിലേക്കായി അപ്രന്റീസ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്ത്. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ഫെബ്രുവരി 24 വരെ ആണ്. 5138 അപ്രന്റീസ് തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. ബാങ്കിംഗ് മേഖലയിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് www.pnb.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യതയായി ചോദിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോ​ഗാർത്ഥികൾക്ക് നിശ്ചിത കാലയളവിൽ മികച്ച സ്റ്റൈപ്പൻഡും പ്രായോഗിക പരിശീലനവും ലഭിക്കുന്നതാണ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ സമർപ്പിക്കുക. ഫെബ്രുവരി 24-ന് ശേഷം ലഭിക്കുന്ന അപേക്ഷകൾ ഒരുകാരണവശാലും പരിഗണിക്കുന്നതല്ല.

ALSO READ: ആദ്യ ബോര്‍ഡ് എക്‌സാം എഴുതാത്തവര്‍ക്ക് രണ്ടാം പരീക്ഷയില്‍ പങ്കെടുക്കാമോ? വ്യക്തത വരുത്തി സിബിഎസ്ഇ

എസ്സി വിഭാ​ഗത്തിലുള്ളവർക്ക് 887 ഒഴിവുകളും, എസ്ടി 294, ഒബിസി 1,110, ഇഡബ്യുഎസ് 464, യുആർ 2383 എന്നിങ്ങനെ 5138 ഒഴിവുകളാണുള്ളത്. കേരളത്തിൽ മാത്രം 83 ഒഴിവുകളാണുള്ളത്.

അപേക്ഷിക്കേണ്ട വിധം

ആദ്യം പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.pnbindia.in സന്ദർശിക്കുക.

ഹോം പേജിലെ ‘Careers’ അല്ലെങ്കിൽ ‘Recruitment’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

ശേഷം ‘New Registration’ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ വിവരങ്ങൾ നൽകുക. അപ്പോൾ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും കുറിച്ചുവെക്കുക.

രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം വ്യക്തിഗത വിവരങ്ങൾ പൂരിപ്പിക്കുക.

ഫോട്ടോ, ഒപ്പ്, മറ്റു ആവശ്യമായ രേഖകൾ എന്നിവ നിർദ്ദേശിച്ചിട്ടുള്ള വലിപ്പത്തിൽ അപ്‌ലോഡ് ചെയ്യുക.

ജനറൽ/ഒബിസി വിഭാഗക്കാർക്ക് നിശ്ചിത ഫീസ് ഓൺലൈനായി അടയ്ക്കേണ്ടതുണ്ട്. എസ്‌സി/എസ്ടി/ഭിന്നശേഷിക്കാർക്ക് ഇളവുകൾ ഉണ്ടാകും.

അപേക്ഷ സബ്മിറ്റ് ചെയ്യുന്നതിന് മുൻപ് നൽകിയ വിവരങ്ങൾ പരിശോധിക്കുക. തുടർന്ന് ‘Submit’ ചെയ്യുക

ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോമിൻ്റെയും ഫീ റെസീപ്റ്റിൻ്റെയും ഒരു പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ