SBI ASHA Scholarship 2026: വിദ്യാർഥികൾക്ക് 15 ലക്ഷം രൂപ വരെ! എസ്ബിഐ ആശാ സ്കോളർഷിപ്പ്, അപേക്ഷിക്കേണ്ടത് എങ്ങനെ?
SBI Asha Scholarship 2026, Application Process: 9-ാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വിദേശത്ത് ഉന്നതപഠനം നടത്തുന്നവർക്കും വരെ ഈ പദ്ധതിയിലൂടെ വലിയ തുക സാമ്പത്തിക സഹായമായി ലഭിക്കും. 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
വിദ്യാര്‍ഥികള്‍ക്കായി എസ്ബിഐ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ‘എസ്ബിഐ പ്ലാറ്റിനം ജൂബിലി ആശ സ്‌കോളര്‍ഷിപ്പ് 2026’ -ലേക്ക് അപേക്ഷ ക്ഷണിച്ചു. 9-ാം ക്ലാസ് വിദ്യാർത്ഥികൾ മുതൽ രാജ്യത്തെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും വിദേശത്ത് ഉന്നതപഠനം നടത്തുന്നവർക്കും വരെ ഈ പദ്ധതിയിലൂടെ വലിയ തുക സാമ്പത്തിക സഹായമായി ലഭിക്കും.
സെപ്റ്റംബര്‍ 19 വരെയാണ് അപേക്ഷിക്കാനുള്ള സമയം. 15,000 രൂപ മുതല്‍ 15 ലക്ഷം രൂപ വരെയുള്ള ധനസഹായമാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി.എസ്.ആര്‍ (CSR) വിഭാഗമായ എസ്ബിഐ ഫൗണ്ടേഷന്‍ ആണ് ഈ സ്‌കീമിന് പിന്നില്‍.
ധനസഹായ തുക
- സ്‌കൂള്‍ വിദ്യാര്‍ഥികള്‍ (Class 9-12): പ്രതിവര്‍ഷം 15,000 വരെ.
- ബിരുദം (UG): പ്രതിവര്‍ഷം 75,000 വരെ.
- ബിരുദാനന്തര ബിരുദം (PG): പ്രതിവര്‍ഷം 1,50,000 വരെ.
- എം.ബി.ബി.എസ് & ഐ.ഐ.ടി (IIT): പ്രതിവര്‍ഷം 2,00,000 വരെ.
- ഐ.ഐ.എം (IIM): പ്രതിവര്‍ഷം 5,00,000 വരെ.
- വിദേശ പഠനം (Overseas): പ്രതിവര്‍ഷം 15,00,000 വരെ.
ALSO READ: പത്തനംതിട്ട കോടതിയില്‍ അവസരം; കരാര്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റാകാം
യോഗ്യത
- 9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ബിരുദം, ബിരുദാനന്തര ബിരുദം, എം.ബി.ബി.എസ്, ഐ.ഐ.ടി, ഐ.ഐ.എം, വിദേശത്ത് ഉന്നതപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം.
- കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ കുറഞ്ഞത് 75% മാര്‍ക്കോ, 7.5 CGPA യോ ലഭിച്ചവർക്ക്
- SC/ ST വിഭാഗക്കാര്‍ക്ക് 65% മാര്‍ക്ക് അല്ലെങ്കില്‍ 6.3 CGPA മതി. ഭിന്നശേഷിക്കാര്‍ക്ക് 60% മാര്‍ക്ക്.
- സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കുടുംബ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ താഴെയായിരിക്കണം.
- ബിരുദ- ബിരുദാനന്തര പഠനം നടത്തുന്നവരുടെ വരുമാന പരിധി 6 ലക്ഷത്തില്‍ താഴെയായിരിക്കണം.
- ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ NIRF റാങ്കിങ്ങില്‍ ടോപ്പ് 300-ല്‍ ഉള്‍പ്പെട്ടതോ, NAAC ‘A’ ഗ്രേഡോ അതിനു മുകളിലോ ഉള്ള സ്ഥാപനങ്ങളിലോ പഠിക്കുന്നവരായിരിക്കണം.
- എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ AIIMS അല്ലെങ്കില്‍ NIRF ടോപ്പ് 50 മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്നവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
sbiashascholarship.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. ഇതിനായി അക്കൗണ്ട് ഉണ്ടാക്കി, യോഗ്യമായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത- വിദ്യാഭ്യാസ വിവരങ്ങള്‍ നല്‍കി ആവശ്യമായ രേഖകള്‍ സമർപ്പിക്കണം. 50% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കും, 50% സീറ്റുകള്‍ SC/ ST/ PwBD വിഭാഗങ്ങള്‍ക്കും മുന്‍ഗണനയുണ്ട്. മാര്‍ക്കിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ശേഷം ഫോണ്‍ വഴിയുള്ള അഭിമുഖവും, രേഖകളുടെ പരിശോധനയും നടത്തിയാകും തിരഞ്ഞെടുക്കുന്നത്.
മുന്‍വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, കുടുംബ വരുമാന സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ എസ്ബിഐ ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, പ്രവേശന രേഖ, ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്, ഐഡി കാര്‍ഡ്, നിലവിലെ വര്‍ഷത്തെ ഫീസ് രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും, ജാതി, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, NEET, JEE, CAT, GRE, GMAT സ്‌കോര്‍ കാര്‍ഡ് (ബാധകമായ കോഴ്സുകള്‍ക്ക്) തുടങ്ങിയ രേഖകളാണ് ആവശ്യം.
English Summary:
SBI Platinum Jubilee Asha Scholarship 2026, offered by SBI Foundation for meritorious students from economically weaker families, is open for applications until September 19, 2026. Students from Class 9 to 12, undergraduate and postgraduate courses, MBBS, IITs, IIMs and overseas higher education can apply