Bigg Boss Malayalam Season 8: സ്റ്റിൽ ഐ ലവ് യു, വീക്കെൻഡ് എപിസോഡിൽ നിലീനയോട് ലാലേട്ടനെ സാക്ഷിയാക്കി നോബി
ബിഗ് ബോസ് ഹൗസിൽ നിലയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നോബി. ഈയാഴ്ചയിലെ വീക്കെൻഡ് എപിസോടിൽ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് നോബി തനിക്ക് ആയുള്ള ബന്ധം തുറന്നു പറഞ്ഞത്. ഇതിനെ തുടർന്ന് വീഡിയോ കോളിലൂടെ നോബിക്ക് നിലവിലുമായി സംസാരിക്കാനുള്ള അവസരം ഒരുക്കി. അങ്ങനെ മോഹൻലാലിനെ സാക്ഷിയാക്കി നോബി പറഞ്ഞു സ്റ്റിൽ ഐ ലവ് യു എന്ന്.
ബിഗ് ബോസ് ഹൗസിൽ നിലീനയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് നോബി. ഈയാഴ്ചയിലെ വീക്കെൻഡ് എപിസോഡിൽ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടിയായാണ് നോബി തനിക്ക് നിലീനയുമായുള്ള അടുപ്പത്തെ കുറിച്ച് സംസാരിച്ചത്. ഇതിനെ തുടർന്ന് വീഡിയോ കോളിലൂടെ നോബിക്ക് നിലീനയുമായി സംസാരിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. അങ്ങനെ മോഹൻലാലിനെ സാക്ഷിയാക്കി നോബി പറഞ്ഞു സ്റ്റിൽ ഐ ലവ് യു എന്ന്.
നോബിക്ക് എന്താണ് പ്രശ്നം എന്ന് മോഹൻലാൽ ചോദിച്ചു. സ്നേഹം തോന്നുന്ന ഒരാൾ വിട്ട് പോയതിലുള്ള സങ്കടമാണോ, നോബിക്ക് ശരിക്കും ഇഷ്ടമോണോ എന്നും മോഹൻലാൽ ചോദിക്കുന്നുണ്ട്. തുടർന്ന് ഞാനൊരാളെ കണക്ട് ചെയ്ത് തരാം എന്ന് പേറഞ്ഞ് നേരെ കാണിക്കുന്നത് നിലീനയുമായുള്ള വീഡിയോ കോൾ ആണ്. അങ്ങനെ സംസാരിക്കാൻ അവസരം കിട്ടിയ നിലീന നോബിയോടായി ഇങ്ങനെയാണ് പറഞ്ഞത് ഇന്ന് മുതൽ ആദ്യ ദിവസം പോലെ കളിക്കൂ എന്നാണ്. ശേഷം നോബി മറുപടി പറഞ്ഞത് സ്റ്റിൽ ഐ ലവ് യൂ എന്നാണ്. ഇത് കണ്ട് നിന്ന മോഹൻലാൽ തന്റെ അതി പ്രശസ്തമായ വന്ദനം സിനിമയിലെ എങ്കിൽ എന്നോട് പറ ഐ ലവ് യു എന്ന ഡയലോഗും തമാശ രൂപത്തിൽ അവതരിപ്പിച്ചു.