AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും; പേടി വേണ്ട! വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്

SSLC Exam 2026 Instructions: പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ ചെറിയൊരു പരിഭ്രമം കുട്ടികളിൽ സ്വാഭാവികമാണ്. കുട്ടികളിൽ മാത്രമല്ല, അവരുടെ മാതാപിതാക്കളിലും ഈ ആശങ്കയുണ്ട്. എന്നാൽ പേടിയോടെയല്ല, പരീക്ഷയെ കാണേണ്ടത്, മറിച്ച് കൃത്യമായ പരിശീലനത്തിലൂടെ ഈസിയായി നേരിടേണ്ട ഒന്നാണ് പരീക്ഷ.

SSLC Exam 2026: എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങും; പേടി വേണ്ട! വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടത്
SSLC Exam 2026Image Credit source: PTI
Neethu Vijayan
Neethu Vijayan | Published: 04 Mar 2026 | 04:26 PM

ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷ നാളെ തുടങ്ങുകയാണ്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കാൻ കാത്തിരിക്കുന്നത്. പരീക്ഷ എന്ന് കേൾക്കുമ്പോൾ തന്നെ ചെറിയൊരു പരിഭ്രമം കുട്ടികളിൽ സ്വാഭാവികമാണ്. കുട്ടികളിൽ മാത്രമല്ല, അവരുടെ മാതാപിതാക്കളിലും ഈ ആശങ്കയുണ്ട്. എന്നാൽ പേടിയോടെയല്ല, പരീക്ഷയെ കാണേണ്ടത്, മറിച്ച് കൃത്യമായ പരിശീലനത്തിലൂടെ ഈസിയായി നേരിടേണ്ട ഒന്നാണ് പരീക്ഷ.

പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. പരീക്ഷ ഹാളിലേക്കുള്ല പ്രവേശനം മുതൽ കൈയ്യിൽ കരുതേണ്ട വസ്തുക്കൾ വരെ കൃത്യമായി അറിഞ്ഞിരിക്കണം. ഈ ലളിതമായ നിർദ്ദേശങ്ങൾ പാലിച്ചാൽ തികഞ്ഞ ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് പരീക്ഷാ ഹാളിലേക്ക് പേടിയില്ലാതെ പ്രവേശിക്കാനാകും.

ALSO READ: എസ്എസ്എൽസി; പരീക്ഷാ ഹാളിൽ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ ഒഴിവാക്കണം?

പരീക്ഷയ്ക്ക് പോകും മുൻപ് ഉറപ്പാക്കേണ്ട കാര്യങ്ങൾ

ഹാൾ ടിക്കറ്റ്: പരീക്ഷാ ഹാളിലേക്ക് കയറണമെങ്കിൽ ഹാൾ ടിക്കറ്റ് നിർബന്ധമാണ്. ഇന്ന് രാത്രി തന്നെ അത് ബാഗിലോ പൗച്ചിലോ എടുത്ത് സൂക്ഷിച്ച് വയ്ക്കുക. മറന്നുപോയാൽ പരീക്ഷ എഴുതുന്ന നടപടികൾ കഠിനമാകും.

‌സാമഗ്രികൾ: നീലയോ കറുപ്പോ നിറത്തിലുള്ള ഒന്നിലധികം പേനകൾ, പെൻസിൽ, സ്കെയിൽ, ഇറേസർ, ഷാർപ്പനർ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ നിങ്ങളുടെ കൈവശം കരുതുക. പേനകൾ എഴുതി ശീലിച്ചതായാൽ എഴുതാൻ സ്പീഡ് കിട്ടും.

സമയം പ്രധാനം: പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷ തുടങ്ങുന്നതിന് ഏറ്റവും കുറഞ്ഞത് 30 മിനിറ്റ് മുൻപേ എത്താൻ ശ്രമിക്കുക. അവസാന നിമിഷത്തെ ഓട്ടം ഒഴിവാക്കുന്നതിനാണ് ഇത്. ട്രാഫിക് ബ്ലോക്കിലോ മറ്റോ പെട്ട് പോയാലും പേക്കാതെ പരീക്ഷ സമയത്ത് എത്താൻ നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങുക.

കുടിവെള്ളം: സുതാര്യമായ കുപ്പിയിൽ കുടിവെള്ളം കൈയ്യിൽ കരുതുക. വേനലായതിനാൽ പരീക്ഷയ്ക്കിടയിൽ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക.

പരീക്ഷാ ഹാളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കൂൾ ഓഫ് ടൈം: ചോദ്യപേപ്പർ ലഭിച്ചാലുടൻ ആദ്യമുള്ള 15 മിനിറ്റ് ഏറ്റവും പ്രധാനമാണ്. ഓരോ ചോദ്യവും കൃത്യമായി ഈ സമയത്ത് വായിക്കുക. അറിയാവുന്ന ചോദ്യങ്ങൾ ആദ്യം തന്നെ പെൻസിൽ ഉപയോ​ഗിച്ച് ഈ സമയം മാർക്ക് ചെയ്യുക.

സമയക്രമീകരണം: ഓരോ ചോദ്യത്തിനും നൽകിയിട്ടുള്ള മാർക്ക് നോക്കി വേണം ഉത്തരങ്ങൾ എഴുതാൻ. വലിയ ചോദ്യങ്ങൾക്ക് കൂടുതൽ സമയം മാറ്റിവെക്കാം. ഒന്നോ രണ്ടോ മാർകിൻ്റെ ചോദ്യങ്ങൾക്ക് അധിക സമയം കളയരുത്.

ഉത്തരക്കടലാസിലെ വിവരങ്ങൾ: രജിസ്റ്റർ നമ്പറും മറ്റ് വിവരങ്ങളും തെറ്റുകൂടാതെ എഴുതാൻ ശ്രദ്ധിക്കുക. തെറ്റുകൾ വന്നാൽ ഒറ്റ വരയിൽ വെട്ടുക.

അറിയാത്ത ചോദ്യങ്ങൾ: ഏതെങ്കിലും ചോദ്യം കഠിനമായി തോന്നിയാൽ അതിനായി സമയം കളയാതെ അടുത്തതിലേക്ക് പോവുക. അവസാനം സമയം ലഭിക്കുമ്പോൾ ആ ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിക്കാം.

Follow Us