AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

SSLC Exam 2026: എസ്എസ്എൽസി കൗണ്ടൗൺ… അവസാന നിമിഷം സ്ട്രെസ് വേണ്ട; കൂളായി പഠിച്ച് എ പ്ലസ് നേടാം

SSLC Exam 2026 Stress Free Study Tips: കുട്ടികളിൽ അമിതമായി സ്ട്രെസ് കൊടുക്കാതെ മാതാപിതാക്കളും ശ്രദ്ധിക്കണം. ആഹാരം, ഉറക്കം, വിശ്രമം എന്നിവയെല്ലാം പഠനസമയത്ത് അത്യാവശ്യമാണ്. പരീക്ഷാ സമയത്ത് കുട്ടികളിലുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കാനും, അതിലൂടെ പഠിച്ചത് മറന്നുപോകാതിരിക്കാനുമുള്ള ചില പൊടികൈകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

SSLC Exam 2026: എസ്എസ്എൽസി കൗണ്ടൗൺ… അവസാന നിമിഷം സ്ട്രെസ് വേണ്ട; കൂളായി പഠിച്ച് എ പ്ലസ് നേടാം
SSLC Exam 2026
Neethu Vijayan
Neethu Vijayan | Published: 27 Feb 2026 | 01:27 PM

എസ്എസ്എൽസി പരീക്ഷാ ചൂടിലേക്ക് വിദ്യാർത്ഥികൾ കടക്കുകയാണ്. ഇക്കൊല്ലത്തെ പരീക്ഷകൾ മാർച്ച് അഞ്ചിന് ആരംഭിക്കാനിരിക്കെ, അവസാന വട്ട തയ്യാറെടുപ്പിലാണ് പത്താം ക്ലാസ് വിദ്യാർത്ഥികൾ. ഈ കൗണ്ട്ഡൗൺ സമയത്ത് ടെൻഷൻ അടിച്ച് പഠിച്ചത് മറന്നുപോകുന്ന അവസ്ഥ സ്വാഭാവികമാണ്. കുട്ടികളിൽ അമിതമായി സ്ട്രെസ് കൊടുക്കാതെ മാതാപിതാക്കളും ശ്രദ്ധിക്കണം. ആഹാരം, ഉറക്കം, വിശ്രമം എന്നിവയെല്ലാം പഠനസമയത്ത് അത്യാവശ്യമാണ്. പരീക്ഷാ സമയത്ത് കുട്ടികളിലുണ്ടാകുന്ന ടെൻഷൻ ഒഴിവാക്കാനും, അതിലൂടെ പഠിച്ചത് മറന്നുപോകാതിരിക്കാനുമുള്ള ചില പൊടികൈകൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

റിവിഷൻ

പുസ്തകം തുറന്ന് വെറുതെ വായിച്ചു പോകുന്നതിനെയല്ല റിവിഷൻ എന്ന് പറയുന്നത്. ഓരോ ഭാഗം പഠിച്ച ശേഷവും കണ്ണടച്ച് അത് ഓർത്തെടുക്കാൻ നിങ്ങൾ ശ്രമിക്കുക. പ്രധാന സൂത്രവാക്യങ്ങളും തീയതികളും ചെറിയ കുറിപ്പുകളായി എഴുതി വെക്കുന്നത് അവസാന നിമിഷം പെട്ടെന്ന് ഓടിച്ചു നോക്കി വളരെ നല്ലതാണ്.

ALSO READ: പരീക്ഷ കുട്ടിക്കാണ്, നിങ്ങൾക്കല്ല! മക്കളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ മാതാപിതാക്കൾ ഇതറിയണം

മുൻവർഷ ചോദ്യപേപ്പറുകൾ

കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ സമയം വെച്ച് ചെയ്തു നോക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടുക മാത്രമല്ല, പരീക്ഷാ ഹാളിലെ സമയക്രമീകരണം പഠിക്കാനും ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ മനസ്സിലാക്കാനും സഹായിക്കും. ആവർത്തിച്ചു വരുന്ന ചോദ്യങ്ങൾ കണ്ടെത്തുന്നതിലൂടെ പരീക്ഷയ്ക്ക് കൂടുതൽ മാർക്ക് വാങ്ങാൻ നല്ലതാണ്.

കട്ടിയുള്ള ഭാഗങ്ങൾ ആദ്യം

രാവിലെ എഴുന്നേൽക്കുന്ന സമയം മനസ്സ് ഏറ്റവും ഫ്രഷ് ആയിരിക്കും. ആ സമയത്ത് നിങ്ങൾക്ക് ഏറ്റവും പ്രയാസമുള്ള വിഷയങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുക. ലളിതമായ വിഷയങ്ങൾ ഉച്ചയ്ക്ക് ശേഷമുള്ള സമയത്തേക്ക് മാറ്റിവക്കുന്നതാണ് നല്ലത്. മണിക്കൂറുകളോളം തുടർച്ചയായി ഇരുന്ന് പഠിക്കുന്നത് തലച്ചോറിനെ ക്ഷീണിപ്പിക്കും. ഓരോ 50 മിനിറ്റ് പഠനത്തിന് ശേഷവും 10 മിനിറ്റ് ചെറിയ ഇടവേള എടുക്കുക.

ആരോഗ്യമാണ് ശ്രദ്ധിക്കണേ

പരീക്ഷാക്കാലത്ത് ഉറക്കം ഒഴിവാക്കുന്നത് നല്ലതല്ല. കുറഞ്ഞത് 7 മണിക്കൂർ ഉറക്കം തലച്ചോറിൻ്റെ പ്രവർത്തനത്തിന് അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കാനും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാനും ഈ സമയത്ത് ശ്രദ്ധിക്കുക. ജങ്ക് ഫുഡുകൾ ഈ സമയത്ത് ഒഴിവാക്കുന്നത് നന്നായിരിക്കും.

Follow Us