Dhyan Sreenivasan: “അശ്വന്ത് കോക്ക് ജെൻ്റിൽമാൻ, പണം വാങ്ങി റിവ്യു ചെയ്യുന്ന ആളല്ല”; സൗഹൃദം തുറന്നുപറഞ്ഞ് ധ്യാൻ

"Aswanth KoK is a Gentleman": Dhyan Sreenivasan Dismisses Paid Review Allegations: സിനിമയിൽ വരുന്നതിന് മുൻപ് വരെ താനും അങ്ങനെ ഒരാളായിരുന്നു. അച്ഛൻ്റെ സിനിമകളെ വരെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അച്ഛന് അത് ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ വാന്നതിന് ശേഷം വിമാർശനങ്ങളെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കി

Dhyan Sreenivasan: “അശ്വന്ത് കോക്ക് ജെൻ്റിൽമാൻ, പണം വാങ്ങി റിവ്യു ചെയ്യുന്ന ആളല്ല”; സൗഹൃദം തുറന്നുപറഞ്ഞ് ധ്യാൻ

ധ്യാൻ ശ്രീനിവാസൻ, അശ്വന്ത് കോക്ക്

Published: 

27 Jul 2026 | 10:29 PM

അശ്വന്ത് കോക്ക് പണം വാങ്ങി സിനിമ റിവ്യു ചെയ്യുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നും തൻ്റെ സിനിമകളെ നിരന്തരം കടുത്ത ഭാഷയിൽ വിമർശിക്കുന്ന ആളായിട്ടുകൂടി അദ്ദേഹവുമായി വളരെ അടൂത്ത സൗഹൃദമുണ്ടെന്നും തുറന്നു പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. വെറൈറ്റി മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അശ്വന്ത് കോക്കുമായുള്ള സൗഹൃദത്തെ കുറിച്ചും മാധവ് സുരേഷ് നടത്തിയ ആരോപണത്തെ കുറിച്ചുമെല്ലാം ധ്യാൻ പ്രതികരിച്ചത്. അത്തരം ഒരു ആരോപണം വന്നതിനാലാകാം അദ്ദേഹം അൽപ്പം പരിധിവിട്ട് സംസാരിച്ചത് എന്നും അത്ര കടന്ന് പറയേണ്ടിയിരുന്നില്ല എന്ന് തോന്നിയിരുന്നു എന്നും ധ്യാൻ പറയുന്നു.

അശ്വാന്തിൻ്റെ സബ്സ്ക്രൈബർമാരിൽ പകുതിയോളം സിനിമാക്കാാരാണ്. അദ്ദേഹത്തിൻ്റെ റിവ്യു എല്ലാവരും ആസ്വദിക്കാറുമുണ്ട്. നാട്ടുമ്പുറത്തൊക്കൊ ആളുകൾ സിനിമയെ കുറിച്ച് സംസാരിക്കുന്നതുപോലെ വളരെ ഓർഗാനിക്കായാണ് അദ്ദേഹം റിവ്യു പറയാറുള്ളത്. അതുകൊണ്ടാണ് അദ്ദേഹം സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. അദ്ദേഹം പറയുന്ന രീതി തനിക്കും ഇഷ്ടമാണെന്ന് ധ്യാൻ പറയുന്നു. ബാക്കിയുള്ളവരുടെ റിവ്യു വരുന്ന സമയത്ത് അത് ആസ്വദിക്കുകയും തൻ്റെ സിനിമയെ വിമർശിക്കുമ്പോൾ അതിനെതിരെ ഇറങ്ങിപുറപ്പെടുകയും ചെയ്യേണ്ട കാര്യമില്ല. അദ്ദേഹം സിനിമയെ കുറിച്ചാണ് പറയുന്നത് എന്നും അതിനെ വ്യക്തിപരമായി കാണേണ്ടതില്ല എന്നും ധ്യാൻ പറയുന്നു.

“ഞാനും അശ്വന്തും തമ്മിൽ വ്യക്തിപരാമായി ഒരു പ്രശ്നവുമില്ല. ഞങ്ങൾ ഒരുമിച്ച് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു ഇൻ്റർവ്യൂവിൽ ഒരുമിച്ചിരുന്നിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ജെൻ്റിൽമാനായ ഒരാളെ ഞാൻ അടുത്ത കാലത്ത് കണ്ടിട്ടില്ല. അത്രയും മാന്യമായാണ് അദ്ദേഹം എൻ്റെയടുത്ത് സംസാരിച്ചത്. അധികം സംസാരിക്കാത്ത ഒരു ഇൻട്രോവേർട്ട് ടൈപ്പ് മനുഷ്യനാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്” ധ്യാൻ പറഞ്ഞൂ.\

Also Read: Dhyan Sreenivasan: “ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ ക്ഷണം ലഭിച്ചിരുന്നു”; വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ

സിനിമയെ ഗൗരവാത്തോടെ കാണുന്നയാളാണ് അദ്ദേഹം. അതിനാലാണ് അത്തരത്തിൽ റിവ്യു അവതരിപ്പിക്കുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് വരെ താനും അങ്ങനെ ഒരാളായിരുന്നു. അച്ഛൻ്റെ സിനിമകളെ വരെ കടുത്ത ഭാഷയിൽ വിമർശിച്ചിട്ടുണ്ട്. അച്ഛന് അത് ഇഷ്ടപ്പെടാതെ വന്നിട്ടുണ്ട്. എന്നാൽ സിനിമയിൽ വാന്നതിന് ശേഷം വിമാർശനങ്ങളെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് മനസ്സിലാക്കിയെന്ന് ധ്യാൻ പറയുന്നു. അശ്വന്തുമായി ഇടക്ക് സംസാരിക്കാറുണ്ടെന്നും നല്ല സൗഹൃദം നിലനിർത്തുന്നുണ്ടെന്നും ധ്യാൻ കൂട്ടിച്ചേർത്തു.

പോസിറ്റീവ് റിവ്യു പറയാനായി അശ്വന്ത് പണം ആവശ്യപ്പെട്ടു എന്ന മാധവ് സുരേഷിൻ്റെ ആരോപണത്തെ കുറിച്ചും ആതിന് അശ്വന്ത് കോക്ക് നൽകിയ മറുപടിയെ കുറിച്ചും ധ്യാൻ പ്രതികരിച്ചു. അശ്വന്തിനെ വളരെ കാലമായി അടുത്തറിയാമെന്നും പണം വാങ്ങി റിവ്യു ചെയ്യുന്ന ആളാണെന്ന് തനിക്ക് തോന്നിയിട്ടില്ല എന്നും ധ്യാൻ പറയുന്നു. “അത്തരം ഒരു ആരോപണം വന്നപ്പോൾ അദ്ദേഹം പൊട്ടിത്തെറിച്ചതാകാം. അദ്ദേഹം പണം വാങ്ങുന്ന ആളല്ല എന്നാണ് എൻ്റെ അറിവ്. എന്നാൽ അശ്വന്ത് അതിനോട് റിയാക്ട് ചെയ്ത രീതിയോട് എനിക്ക് എതിർപ്പുണ്ട്. ഒരു ആരോപണം ഉന്നയിക്കുമ്പോൾ മാധാവ് സുരേഷും ശ്രദ്ധിക്കണമായിരുന്നു” എന്നും ധ്യാൻ പറയുന്നു.

English Summary

Actor Dhyan Sreenivasan defended movie reviewer Aswanth KoK against Madhav Suresh’s allegations of paid reviews. Dhyan described Aswanth KoK as a respectful gentleman and genuine cinema lover. While maintaining a close friendship despite his harsh movie critiques, Dhyan expressed slight disagreement with the aggressive manner of Aswanth KoK’s response to the allegations.

Follow Us
പല്ല് ബ്രഷ് ചെയ്യാന്‍ എത്ര പേസ്റ്റ് വേണം?
മുറിയിൽ ലക്കി ബാംബൂ വച്ചിട്ടുണ്ടോ? ഇതറിയണം
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറ്റാനുള്ള വഴികളിതാ
പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി