Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്

വിനയിയുടെ ഏറ്റവും പുതിയതായി തീയേറ്ററിലെത്താൻ പോകുന്ന സിനിമ ഹെയിൽ മേരി ആണ്. കുഞ്ചാക്കോ ബോബനും വിനയ് ഫോർട്ടും ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്നെ ഈ അടുത്തിടയ്ക്ക് ഏറ്റവും അധികം ചിരിപ്പിച്ച സിനിമ ഏതാണ് എന്ന് വിനയ് ഫോർട്ട് തുറന്നു പറഞ്ഞു.

Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്

Vinay Forrt

Published: 

22 Nov 2026 | 08:00 AM

പ്രേമം എന്ന ബ്ലോക്ക് ബസ്റ്റർ സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിത മുഖമായി മാറിയ താരമാണ് വിനയ് ഫോർട്ട്. പ്രേമത്തിലെ ജാവ സിമ്പിൾ ആണ് എന്ന വിനയ് ഫോർട്ടിന്റെ ഐക്കോണിക് ഡയലോ​ഗിനെയും ആ അഭിനയെത്തെയും ഇന്നും മലയാളി പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. വിനയ് ഫോർട്ടിനെ സംബന്ധിച്ചിടത്തോളം കരിയറിലെ മികച്ച സമയമാണ് ഇപ്പോൾ. ഈ അടുത്തിടെ വിനയ് ഫോർട്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷക മനസ്സുകളിൽ ശരിക്കും തങ്ങിനിൽക്കുന്നതാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ബോക്സ് ഓഫീസിൽ വലിയ ഹിറ്റാകുന്ന സിനിമകളിൽ സ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ് വിനയ് ഫോർട്ട്. മോഹിനിയാട്ടം തുടങ്ങി അവറാച്ചൻ ആൻഡ് സൺസ് വരെ പ്രേക്ഷകരെ ഏറെ വ്യത്യസ്തമായ രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചിരിപ്പിച്ച് മുന്നേറുകയാണ് വിനയ്. വിനയിയുടെ ഏറ്റവും പുതിയതായി തീയേറ്ററിലെത്താൻ പോകുന്ന സിനിമ ഹെയിൽ മേരി ആണ്. കുഞ്ചാക്കോ ബോബനും വിനയ് ഫോർട്ടും ആണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ഒർജിനൽസ് എന്ന യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തന്നെ ഈ അടുത്തിടയ്ക്ക് ഏറ്റവും അധികം ചിരിപ്പിച്ച സിനിമ ഏതാണ് എന്ന് വിനയ് ഫോർട്ട് തുറന്നു പറഞ്ഞു.

Also Read: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ

താൻ ശരിക്കും സാധാരണയായി അധികം ചിരിക്കുന്ന വ്യക്തിയല്ല. പക്ഷേ ഈ അടുത്തിടയ്ക്ക് ഇറങ്ങിയ ഒരു സിനിമ കണ്ടു വല്ലാതെ ചിരിച്ചു. ആ സിനിമ മറ്റേതുമല്ല, ബെത്‌ലഹേം കുടുംബയൂണിറ്റ് ആണ്. വിനയ് ഫോർട്ട്‌ ഈ സിനിമയിലെ നെഗറ്റീവ് ഷെയ്ഡ് ഉള്ള ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയിലെ പ്രകടനത്തിനും വലിയ കയ്യടിയാണ് വിനയ്ക്ക് കിട്ടിയത്. വിനയ് പറഞ്ഞത് ഇങ്ങനെ- ” ഞാനാ സിനിമ കണ്ടപ്പോൾ കുറെ അധികം ചിരിച്ചു, പൊതുവേ സിനിമ കണ്ട് അങ്ങനെ ഒരുപാട് ചിരിക്കുന്ന ആളല്ല, ആ സിനിമ കണ്ടപ്പോൾ ഒരുപാട് ഏരിയയിൽ ചിരിച്ചു”.

ബേത്ലഹേം കുടുംബയൂണിറ്റ് എന്ന ഓണം റിലീസ് ആയി എത്തിയ ബ്ലോക്ക് ബസ്റ്റർ സിനിമയിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ വേഷമാണ് വിനയ് അവതരിപ്പിച്ചത്. സിനിമയിലെ നായികയായ മമിത ബൈജുവിന്റെ ബന്ധുവായ വിനയ് ഫോർട്ട് ആണ് ആ സിനിമയുടെ ഒരു ടേണിങ് പോയിന്റ് ആയി മാറുന്ന്. നെഗറ്റീവ് ഷെയ്ഡ് തോന്നാവുന്ന കഥാപാത്രം ആണെങ്കിലും പ്രേക്ഷകരെ ഏറെ വിനയ് ചിരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത രീതിയിലുള്ള പ്രകടനമാണ് വിനയ് ഫോർട്ട് നടത്തിയത്.

English Summary

In an interview given to the YouTube channel ‘Originals’ ahead of the release of the film Hail Mary, Vinay Forrt revealed which recent movie had made him laugh the most.

Loading...
Unable to load recommendations.
Follow Us
Related Stories
Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്
Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ
Anju Kurian Marriage Story: ഓൺലൈൻ ഷോപ്പിംഗ് പോലും ചെയ്യാൻ മടി, ഒടുവിൽ മാട്രിമോണി വഴി ജീവിതപങ്കാളിയെ കണ്ടെത്തി; പ്രണയകഥ പറഞ്ഞ് അഞ്ജു കുര്യൻ
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി