AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!

അങ്ങനെ ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ നിന്ന് മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. താഷിയാണ് ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിലെ ആദ്യദിനത്തിൽ ഹൗസിൽ നിന്ന് എവികറ്റ് ആയിരിക്കുന്നത്. ഈയാഴ്ചയിൽ നോമിനേഷനിൽ ഉണ്ടായിരുന്നത് മൂന്നുപേരായിരുന്നു. താഷിക്ക് പുറമേ വിക്കിയും ആസിഫും ആണ് ഡയറക്ട് നോമിനേഷനിലൂടെ എവിഷൻ ലിസ്റ്റിലേക്ക് വന്നിരുന്നത്.

Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Tashi Evicted From Bigg BossImage Credit source: Social Media
Amal KV
Amal KV | Updated On: 22 Nov 2026 | 01:18 AM

അങ്ങനെ ബിഗ് ബോസ് മലയാളം എട്ടാം സീസണിൽ നിന്ന് മറ്റൊരു മത്സരാർത്ഥി കൂടി പുറത്തായിരിക്കുകയാണ്. താഷിയാണ് ഈ ആഴ്ചയിലെ വീക്കെൻഡ് എപ്പിസോഡിലെ ആദ്യദിനത്തിൽ ഹൗസിൽ നിന്ന് എവികറ്റ് ആയിരിക്കുന്നത്. ഈയാഴ്ചയിൽ നോമിനേഷനിൽ ഉണ്ടായിരുന്നത് മൂന്നുപേരായിരുന്നു. താഷിക്ക് പുറമേ വിക്കിയും ആസിഫും ആണ് ഡയറക്ട് നോമിനേഷനിലൂടെ എവിഷൻ ലിസ്റ്റിലേക്ക് വന്നിരുന്നത്. മുൻപത്തെ ആഴ്ചയിൽ ഷിജിനുമായി ഉണ്ടായ പ്രശ്നത്തെ തുടർന്ന് മോഹൻലാൽ നേരിട്ടാണ് ഇവർ മൂന്നു പേരെയും ഡയറക്ട് നോമിനേഷനിലേക്ക് കൊണ്ടുവന്നത്.

എന്നാൽ താഷിയെ സംബന്ധിച്ചിടത്തോളം ഈയാഴ്ച അത്യാവശ്യം മികച്ച പ്രകടനമാണ് ഹൗസിൽ കാഴ്ച വച്ചിരുന്നത്. ബ്ലഫ് മാസ്റ്റർ വീക്കിലി ടാസ്ക്കിലും മറ്റു ഗെയിമുകളിലും എല്ലാം താഷി നല്ല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. അങ്ങനെ ബ്ലഫ് മാസ്റ്റർ വീക്കിലി ടാസ്കിലെ വിജയികളിൽ ഒരാളാകാനും അതുവഴി ലീഡർഷിപ്പ് സ്ഥാനം ഉറപ്പിക്കാനും തഷിക്ക് കഴിഞ്ഞിരുന്നു. എന്നാൽ അതിനിടെയാണ് ഈ എവിക്ഷൻ ഉണ്ടായിരിക്കുന്നത്.

Also Read: ഐശ്വര്യയോ, താഷിയോ? ബ്ലഫ് മാസ്റ്റർ ടാസ്ക് ആര് തൂക്കും

വോട്ടിംഗ് സാധ്യതകൾ നോക്കുമ്പോൾ താഷി തന്നെയാണ് ഈയാഴ്ച പുറത്തുപോകാൻ സാധ്യതയുള്ളത് എന്ന് സമൂഹമാധ്യമ ഗ്രൂപ്പുകളിൽ എല്ലാം ചർച്ചകൾ ഉണ്ടായിരുന്നു. കാരണം വിക്കിക്കും ആസിഫിനും തങ്ങളുടേതായ ഒരു ഫാൻ ബേസ് ബിഗ് ബോസിൽ എത്തുന്നതിനു മുമ്പേ ഉണ്ട്. എന്നാൽ താഷിയെ സംബന്ധിച്ചിടത്തോളം കോമണേഴ്സിനായി സംഘടിപ്പിച്ച അഗ്നിപരീക്ഷ എന്ന ബിഗ് ബോസിന്റെ പ്രീ ഷോയിലൂടെയാണ് ഹൗസിലേക്ക് എത്തുന്നത്. അതും വൈൽഡ് കാർഡ് എൻട്രി ആയിരുന്നു താഷിയുടേത്. ഹൗസിൽ പലപ്പോഴും അമിതമായി ദേഷ്യം പ്രകടിപ്പിക്കുന്ന സ്വഭാവം മൂലം പ്രശ്നങ്ങളിൽ ചെന്ന് പെട്ടിട്ടുണ്ട് താഷി. ഈയാഴ്ചയിലെ എവിക്ഷൻ ലിസ്റ്റിലേക്ക് എത്തിയതും ആ കാരണം കൊണ്ടാണ്.

നേഹയുമായുള്ള അടുപ്പവും പ്രണയത്തിലേക്ക് എത്തിയതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വേറെയും ഉണ്ടായി. താൻ ആരെയും ചതിക്കാൻ ശ്രമിച്ചിട്ടില്ല എന്നും പരമാവധി ആത്മാർത്ഥതയുടെ കളിക്കാൻ ശ്രമിച്ചു എന്നും ഹൗസിന് പുറത്തുവന്നശേഷം മോഹൻലാലിനോട് താഷി പറഞ്ഞു. ഗെയിമർ എന്ന രീതിയിൽ ഒരു സ്വഭാവവും വ്യക്തി എന്ന രീതിയിൽ മറ്റൊരു സ്വഭാവവും താൻ പിന്തുടർന്നില്ല. അതുകൊണ്ടു തന്നെ ആരോടും കൂടുതൽ അടുപ്പം ഉണ്ടാക്കാനും ശ്രമിച്ചില്ല. ശരിക്കും ബിഗ് ബോസ് ഒരു പ്രഷർകുക്കർ ആണെന്നും കരയാത്ത താൻ ഹൗസിലെത്തിയപ്പോൾ കരയേണ്ടി വന്നു എന്നും താഷി പറഞ്ഞു. അതേസമയം ഈ ആഴ്ചയിൽ ഡബിൾ എവിക്ഷൻ ആണ് സംഭവിക്കാൻ പോകുന്നത് എന്ന് ബിഗ് ബോസ് ഗ്രൂപ്പുകളിലും സമൂഹമാധ്യമങ്ങളിലും റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ആസിഫോ, വിക്കിയോ എവിക്റ്റ് ആവും.

English Summary

Another contestant has been eliminated from the eighth season of Bigg Boss Malayalam. Tashi is the one who has been evicted from the house during the first day of this week’s weekend episode. There were three contestants up for nomination this week; in addition to Tashi, Vicky and Asif had also ended up on the eviction list through direct nomination.

Follow Us