AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ

Actress Padmapriya Becomes a Mother : ഒടുവിൽ ആരെയും അറിയിക്കാതെ കൊണ്ടുനടന്ന ആ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ തെന്നിന്ത്യൻ നായികയായ പത്മപ്രിയ. താൻ അമ്മയായ വിവരം കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വേളയിലാണ് മലയാളികളുടെ പ്രിയ നടി കൂടിയായ പത്മപ്രിയ പങ്കുവെച്ചത്. തീർത്തും അപ്രതീക്ഷിതമായി എത്തിയ വാർത്തയെ സിനിമ പ്രേമികളും ആരാധകരും അമ്പരപ്പോടെയാണ് കേട്ടത്.

Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
PadmapriyaImage Credit source: Instagram / Padmapriya
Amal KV
Amal KV | Published: 25 Jul 2026 | 03:32 PM

ഒടുവിൽ ആരെയും അറിയിക്കാതെ കൊണ്ടുനടന്ന ആ വിവരം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ തെന്നിന്ത്യൻ നായികയായ പത്മപ്രിയ. താൻ അമ്മയായ വിവരം കുഞ്ഞിന് ഒരു വയസ്സ് ആകുന്ന വേളയിലാണ് മലയാളികളുടെ പ്രിയ നടി കൂടിയായ പത്മപ്രിയ പങ്കുവെച്ചത്. തീർത്തും അപ്രതീക്ഷിതമായി എത്തിയ വാർത്തയെ സിനിമ പ്രേമികളും ആരാധകരും അമ്പരപ്പോടെയാണ് കേട്ടത്. സ്വാഭാവികമായും ഫേക്ക് ന്യൂസുകളുടെ കാലം ആയതിനാൽ ഇതും അത്തരത്തിൽ ഒരു വാർത്തയാണോ എന്ന് പലരും സംശയിച്ചു.

നടി തന്റെ ഗർഭകാലമോ മറ്റു വിവരങ്ങളോ ഒന്നും ഇതുവരെ പുറത്തറിയിച്ചിരുന്നില്ല. ഇപ്പോൾ കുഞ്ഞു ജനിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിലാണ് വിവരം പുറത്തുവിടുന്നത്. ജീവിതത്തിന്റെ 365 ദിവസങ്ങൾ എന്ന അടിക്കുറിപ്പോടെ കുഞ്ഞിന്റെ കൈകൾ അടങ്ങുന്ന ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ പങ്കുവെച്ചത്. നിരവധി അഭിനന്ദനവും ആശംസകളും അർപ്പിച്ചുള്ള കമന്റുകളാണ് പോസ്റ്റിനു താഴെ വരുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായത് നടി അഭിരാമിയുടെ കമന്റ് ആണ്.

Also Read: എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ

ഞാൻ നിന്നെയും നിന്റെ കുഞ്ഞിനെയും സ്നേഹിക്കുന്നു എന്നാണ് ( you know I love you and the little one! ) അഭിരാമി കമന്റ് ആയി രേഖപ്പെടുത്തിയത്. ഞങ്ങൾക്ക് ഇത് ലഭിച്ചക്കാൻ കാരണം നീ ആണ് ( we got this cause of u and r ) എന്ന് കമന്റിനു മറുപടിയായി പത്മപ്രിയ കുറിച്ചു. ഈ കമന്റ് മറുപടിയും മറ്റൊരു സംശയത്തിലേക്ക് കൂടി വൈവയ്ക്കുന്നുണ്ട്. അഭിരാമിയുടെ പാതയിൽ ആണോ പത്മപ്രിയയും അമ്മയായത് എന്നാണ് പലരും ചോദിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷം കുഞ്ഞിന് ദത്തെടുത്തു കൊണ്ടാണ് അഭിരാമിയും ഭർത്താവും മാതാപിതാക്കൾ ആയത്.

അഭിരാമിക്ക് പുറമേ സിനിമ മേഖലയിലെ മറ്റു പ്രമുഖരും ആശംസകൾ അറിയിച്ച കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ജലി മേനോൻ, സമ്പ്രദാ സുനിൽ, റിമാ കല്ലിങ്കൽ, നിത്യ മേനോൻ, സോനാ നായർ, പാർവതി തിരുവോത്ത് തുടങ്ങിയവരാണ് ആശംസകളുമായി എത്തിയത്. 2014 ലായിരുന്നു പത്മപ്രിയ ഗുജറാത്ത് സ്വദേശിയായ ജാസ്മിനും തമ്മിൽ വിവാഹിതരാകുന്നത്. അമേരിക്കയിൽ പഠിക്കുന്ന കാലത്ത് ഉണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതും വിവാഹത്തിൽ കലാശിച്ചതും.

പത്മപ്രിയയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്

English Summary

Prominent South Indian actress Padmapriya has finally revealed the news she had kept private until now. The beloved Malayalam actress shared the news of becoming a mother just as her child turned one. Film enthusiasts and fans were taken by surprise by this completely unexpected announcement.

Follow Us