Priya warrier: ബ്രേക്ക് അപ്പ് ആയി സങ്കടപ്പെട്ടിരിക്കുകയാണോ? മാറ്റാൻ ടിപ്സുമായി പ്രിയ വാര്യർ

Actress Priya Warrier:താരത്തിന്റെ വേഷവും ആറ്റിറ്റ്യൂഡും എല്ലാം ഒരുകാലത്ത് സോഷ്യൽ മീഡിയ വളരെയധികം വിമർശിച്ചിരുന്നു. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ തന്റെ പ്രൊഫഷനും ഇഷ്ടങ്ങളുമായി താരം മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ ഒരു പ്രണയബന്ധം ഇല്ലാതായാൽ ഉണ്ടാകുന്ന സങ്കടത്തെയും ട്രോമയെയും എങ്ങനെ മറികടക്കാം എന്നതിന് ചില ടിപ്സുമായി വരികയാണ് പ്രിയ വാര്യ....

Priya warrier: ബ്രേക്ക് അപ്പ് ആയി സങ്കടപ്പെട്ടിരിക്കുകയാണോ? മാറ്റാൻ ടിപ്സുമായി പ്രിയ വാര്യർ

Priya Warrier

Published: 

19 Apr 2026 | 01:35 PM

ഒറ്റ കണ്ണിറുക്കലിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് പ്രിയ വാര്യർ. ഒരു അടാറ് ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലൂടെയാണ് പ്രിയ വാര്യർ സോഷ്യൽ മീഡിയയെ ഒട്ടാകെ തന്റെ ആരാധകരാക്കി മാറ്റിയത്. പിന്നീട് മലയാളത്തിലും തെലുങ്കിലും ഹിന്ദിയിലും ആയി നിരവധി സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളുമായി പ്രിയ വാര്യർ എത്തി. തലയിൽ വെച്ച് നടന്ന സോഷ്യൽ മീഡിയ തന്നെ ഒരുകാലത്ത് പ്രിയ വാര്യരെ വലിയ രീതിയിൽ ആക്രമിക്കുകയും ചെയ്തിരുന്നു.

താരത്തിന്റെ വേഷവും ആറ്റിറ്റ്യൂഡും എല്ലാം ഒരുകാലത്ത് സോഷ്യൽ മീഡിയ വളരെയധികം വിമർശിച്ചിരുന്നു. എന്നാൽ അതൊന്നും മൈൻഡ് ചെയ്യാതെ തന്റെ പ്രൊഫഷനും ഇഷ്ടങ്ങളുമായി താരം മുന്നോട്ടു പോവുകയാണ്. ഇപ്പോഴിതാ ഒരു പ്രണയബന്ധം ഇല്ലാതായാൽ ഉണ്ടാകുന്ന സങ്കടത്തെയും ട്രോമയെയും എങ്ങനെ മറികടക്കാം എന്നതിന് ചില ടിപ്സുമായി വരികയാണ് പ്രിയ വാര്യർ.

ALSO READ:വീണ്ടും അമ്മയാകാൻ പോകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

വീണാ മുകുന്ദന് നൽകിയ അഭിമുഖത്തിലാണ് ബ്രേക്ക് അപ്പ് ആയാൽ എന്ത് ചെയ്യണം എന്നതിന് പ്രിയ വാര്യർ കൃത്യമായ മറുപടി നൽകുന്നത്. ഇരുന്ന് അങ്ങോട്ട് ഒരുപാട് കരയുക എന്നാണ് പറയുന്നത്. കുറേദിവസം കരയുമ്പോൾ നമുക്ക് തന്നെ മതിയായിക്കോളും. മറ്റൊരു വഴിയും അതിനില്ല എന്നും പ്രിയ പറയുന്നു.

പ്രിയ വാര്യരുടെ വാക്കുകൾ

ബ്രേക്ക് അപ്പ് ആയാൽ നന്നായി കരയുക. കരഞ്ഞു തീർക്കുക. അതിങ്ങനെ ഉള്ളിൽ പിടിച്ചു വെച്ചതുകൊണ്ട് കാര്യമൊന്നുമില്ല. കുറച്ച് അധികം ദിവസം കഴിയുമ്പോൾ നമുക്ക് തന്നെ മടുത്തോളും. പിന്നെ ഫ്രണ്ട്സിനോട് പറയുക എന്നെ കൊണ്ട് പറ്റുന്നില്ല എനിക്ക് സഹിക്കാൻ പറ്റുന്നില്ല എന്നൊക്കെ. പിന്നീട് കുറെ കഴിയുമ്പോൾ അതും മടുത്തു തുടങ്ങും. മാക്സിമം ആ വികാരങ്ങളെ തുറന്ന് അങ്ങ് പ്രകടിപ്പിച്ച് തീർക്കുക കാരണം അടക്കി വെച്ചാൽ അത് എപ്പോഴെങ്കിലും നമുക്ക് ട്രിഗർ ആയി വരും. അതിനുപകരം ആ മൊമന്റിൽ അതിനെ കരഞ്ഞു തീർത്തില്ലാതാക്കുക എന്നതാണ് വഴി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ