AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pushpa 2: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ

'Pushpa 2 stampede: പുഷ്പ 2 ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ അണി നിരക്കുന്ന വൻ‌ താരനിരയാണ് ചിത്രത്തിലുള്ളത്.

Pushpa 2: അപ്രതീക്ഷിത അഥിതിയായി അല്ലു അർജുൻ; പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും ‌ഒരു സ്ത്രീ മരിച്ചു; 2 പേര്‍ ​ഗുരുതരാവസ്ഥയിൽ
Pushpa 2 (Image Credits: Social Media)
Athira CA
Athira CA | Updated On: 05 Dec 2024 | 08:32 AM

ഹൈദരാബാദ്: പുഷ്പ 2 റിലീസിനോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ ഒരു മരണം. ഹെെദരാബാദ് സന്ധ്യ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ഹെെദരാബാദ് സ്വദേശിനിയായ യുവതി മരിച്ചത്. ‌ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് തീയറ്ററിൽ വച്ച് മരണത്തിന് കീഴടങ്ങിയത്. ഒരു കുട്ടി ഉൾപ്പെടെ രണ്ട് പേർ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ബുധനാഴ്ച രാത്രി സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഫാൻസ് ഉൾപ്പെടെ നിരവധി പേരാണ് തീയറ്ററിലേക്ക് ഒഴുകിയെത്തിയത്. പുഷ്പാ 2-വിന്റെ പ്രിമീയർ ഷോ കാണാൻ തീയറ്ററിലേക്ക് അപ്രതീക്ഷിതമായി നടൻ അല്ലു അർജുനും സംവിധായകൻ സുകുമാറും എത്തിയിരുന്നു. ഇതോടെ ആരാധകരുടെ ആവേശം അതിരുകടക്കുകയും തിരക്ക് നിയന്ത്രിക്കാനായി പൊലീസ് ലാത്തി വീശുകയും ചെയ്തതോടെ സ്ഥലത്ത് സംഘർഷം ഉടലെടുത്തു. ഇതിനിടയിൽ പെട്ടാണ് സ്ത്രീ മരിച്ചത്.

മരണത്തിന് കീഴടങ്ങിയ ദിൽഷുക്നഗർ സ്വദേശിനി രേവതി, ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാൻവിക്കും (7) ഒപ്പമാണ് പ്രീമിയർ ഷോ കാണാനായി സന്ധ്യ തീയറ്ററിൽ എത്തിയത്. തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞു വീണ രേവതിയുടെ മുകളിലേക്ക് ആളുകളും വീണതോടെയാണ് യുവതി മരിച്ചത്. പൊലീസ് ഉദ്യോ​ഗസ്ഥർ സിപിആർ ഉൾപ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

“>

വന്‍ വിജയമായി മാറിയ ‘പുഷ്പ: ദി റൈസ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘പുഷ്പ: ദി റൂള്‍ (പുഷ്പ 2). മൂന്നു വര്‍ഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് അല്ലു അർജുന്റെ ‘പുഷ്പ 2’ തീയറ്റുകളിൽ എത്തുന്നത്. അല്ലു അർജുനൊപ്പം ഫഫദ് ഫാസിലും ചിത്രത്തിൽ പ്രധാന റോളിൽ എത്തുന്നുണ്ട്.  അല്ലു അർജുനും ഫഹദ് ഫാസിലിനും പുറമെ രശ്മിക മന്ദാന, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവർ അണി നിരക്കുന്ന വൻ‌ താരനിരയാണ് ചിത്രത്തിലുള്ളത്. മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്നാണ് സിനിമ തീയറ്ററുകളിലേക്ക് എത്തിക്കുന്നത്.

ലോകത്തെ 12,000 സ്ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്യുക. കേരളത്തിൽ 500 സ്ക്രീനുകളിൽ സിനിമ പ്രദർശിപ്പിക്കും. പുഷ്പ 2 ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.