Allu Arjun: നടനാകാനുള്ള ലുക്കില്ല, ഇന്ന് പാൻ ഇന്ത്യൻ സ്റ്റാർ; മല്ലുസിന്റെ അല്ലു അർജുന് ഇന്ന് പിറന്നാൾ
Allu Arjun Birthday: ചിരഞ്ജീവിയുടെ അനന്തരവനും അല്ലു രാമലിംഗയ്യുടെ ചെറുമകനായ അല്ലു അർജുൻ 2003ൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടക്കക്കാലത്ത് ലുക്കിന്റെ പേരിൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങി, ഇന്ന് തെന്നിന്ത്യയിലെ സ്റ്റൈലിഷ് സ്റ്റാറായി തിളങ്ങുന്ന അല്ലു അർജിന്റെ സിനിമായാത്ര അറിഞ്ഞാലോ...
മലയാളികളുടെ പ്രിയപ്പെട്ട, മല്ലു അർജുൻ എന്ന അല്ലു അർജുന് ഇന്ന് 44ാം പിറന്നാൾ. തെലുങ്ക് ഡബ്ബിംഗ് ചിത്രങ്ങൾ മലയാളികൾ കണ്ടാസ്വധിച്ചത് അല്ലു അർജുൻ സിനിമകളിലൂടെയാണെന്ന് നിസംശയം പറയാം. ഹാപ്പി ബി ഹാപ്പി, ആര്യ, ബണ്ണി, കൃഷ്ണ തുടങ്ങി അവയുടെ ലിസ്റ്റും നീളും. തുടക്കക്കാലത്ത് ലുക്കിന്റെ പേരിൽ ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങി, ഇന്ന് തെന്നിന്ത്യയിലെ സ്റ്റൈലിഷ് സ്റ്റാറായി തിളങ്ങുന്ന അല്ലു അർജിന്റെ സിനിമായാത്ര അറിഞ്ഞാലോ…
കരിയറിലെ തുടക്കവും പരിഹാസവും
ചിരഞ്ജീവിയുടെ അനന്തരവനും അല്ലു രാമലിംഗയ്യുടെ ചെറുമകനായ അല്ലു അർജുൻ 2003ൽ ഗംഗോത്രി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രം വലിയ വിജയമായെങ്കിലും താരത്തിന്റെ ലുക്കിന്റെ പേരിൽ വലിയ പരിഹാസങ്ങളാണ് നേരിട്ടത്. ഒരു നായകനാകാൻ അദ്ദേഹത്തിന് രൂപമില്ലെന്ന് വരെ വിമർശനങ്ങളുയർന്നു.
എന്നാൽ 2004ൽ പുറത്തിറങ്ങിയ ആര്യ എന്ന ചിത്രത്തിലൂടെ വിമർശകരുടെ വായടപ്പിക്കാൻ താരത്തിനായി. അല്ലു അർജുനിലെ ഡാൻസറെയും സ്റ്റൈലിനെയും ലോകം തിരിച്ചറിഞ്ഞത് ആര്യയിലൂടെയായിരുന്നു. ദേശമുദുരു, ബണ്ണി, ഹാപ്പി തുടങ്ങിയ ചിത്രങ്ങളിലൂടെ ഫാഷനിലും സ്റ്റൈലിലും തന്റേതായ ഒരു ശൈലി കൊണ്ടുവന്നു.
ALSO READ: സെൻസർ സർട്ടിഫിക്കേറ്റ് കിട്ടിയില്ല; ടൊവിനോയുടെ പള്ളിച്ചട്ടമ്പി റിലീസ് നീട്ടി
മലയാളികളുടെ മല്ലു അർജുൻ
മലയാളികളുടെ പ്രിയപ്പെട്ട നടനായി അല്ലു അർജുൻ മാറിയതും ഈ കാലത്താണ്. ബണ്ണി, ആര്യ, ഹാപ്പി ബി ഹാപ്പി തുടങ്ങി നിരവധി ഡബ്ബിംഗ് ചിത്രങ്ങൾ കേരളത്തിലെ യുവാക്കൾക്കിടയിൽ ആവേശം നിറച്ചു. കേരളത്തിലെ തിയറ്റുകളിൽ വലിയ വിജയമാണ് ഈ ചിത്രങ്ങൾ നേടിയത്. ജിസ് ജോയ് എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിന്റെ ശബ്ദം അല്ലു അർജുന്റെ ശബ്ദമായി മാറി.
പുഷ്പ – പാൻ ഇന്ത്യൻ തരംഗം
കൊമേഴ്സ്യൽ നായകൻ എന്നതിലുപരി മികച്ചൊരു നടനാണെന്ന് കൂടി തെളിയിച്ച കാലഘട്ടമാണ് 2010 – 2015. വേദം, ജുലായി, റേസ് ഗുർറം തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിലെ നടനെ പ്രേക്ഷകർക്കിടയിൽ കാണിച്ചു. ‘സരൈനോടു’, ‘ഡിജെ’, ‘അല വൈകുണ്ഠപുരമുലോ’ എന്നീ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായി അല്ലു അർജുൻ മാറി.
‘പുഷ്പ: ദി റൈസ്’ എന്ന ചിത്രം അല്ലുഅർജുന്റെ കരിയറിനെ തന്നെ മാറ്റി മറിച്ചു. പാൻ ഇന്ത്യൻ സ്റ്റാറായി അദ്ദേഹം മാറി. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.