AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം

Priyanka Anoop:ഒരു ഡിബേറ്റിലാണ് താരം ഈ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയത്. സ്ത്രീകൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചില്ലെങ്കിൽ പുരുഷന്മാർ നോക്കും, അത് പുരുഷന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിലായിരുന്നു പ്രിയങ്ക അനൂപിന്റെ പരാമർശം.സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. വസ്ത്രം ധരിക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് അതിലേക്കുള്ള കടന്നുകയറ്റം ആണ് താരം....

Priyanka Anoop: മാന്യമായ ഡ്രസ്സ് ഇട്ടില്ലെങ്കിൽ ആണുങ്ങൾ നോക്കും, അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല! പ്രിയങ്ക അനൂപിന് വിമർശനം
Priyanka AnoopImage Credit source: Social Media
Ashli C
Ashli C | Updated On: 26 Oct 2026 | 07:21 PM

സിനിമയിലും സീരിയലിലുമായി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായ നടിയാണ് പ്രിയങ്ക അനൂപ്. അഭിനയത്തിലൂടെ മാത്രമല്ല പല വിഷയങ്ങളിലും ഉള്ള തന്റേതായ നിലപാടുകൾ കൊണ്ടും പ്രിയങ്ക അനൂപ് എന്നും സോഷ്യൽ മീഡിയയിൽ ഇടം നേടാറുണ്ട്. പ്രധാനമായും സ്ത്രീകളും പുരുഷനുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും പ്രിയങ്ക അനൂപ് പറഞ്ഞിട്ടുള്ള നിലപാടുകൾ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്കും ഇടയാക്കാറുണ്ട്.

പുരുഷ കമ്മീഷൻ അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി തന്റെ നിലപാട് വ്യക്തമാക്കുന്ന പ്രിയങ്കാ അനൂപ് ഇപ്പോൾ ഇതാ സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഒരു പരാമർശമാണ് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ചകൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്നത്.24 ന്യൂസ് ചാനലിൽ നൽകിയ ഒരു ഡിബേറ്റിലാണ് താരം ഈ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കുന്ന പരാമർശങ്ങൾ നടത്തിയത്. സ്ത്രീകൾ മാന്യമായ രീതിയിൽ വസ്ത്രം ധരിച്ചില്ലെങ്കിൽ പുരുഷന്മാർ നോക്കും, അത് പുരുഷന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന രീതിയിലായിരുന്നു പ്രിയങ്ക അനൂപിന്റെ പരാമർശം.

ALSO READ:ദുൽഖർ സൽമാൻ നിങ്ങടെ വീട്ടിലെത്തിയത് മേനോൻ ആയിട്ടോ? മറുപടി നൽകി അഹാന കൃഷ്ണ

ധരിക്കുന്ന വസ്ത്രത്തിലേക്ക് നോക്കുന്നത് അവരുടെ കുഴപ്പമാണോ..?

സോഷ്യൽ മീഡിയയിൽ ഇത് വലിയ രീതിയിലുള്ള വിമർശനങ്ങൾക്കാണ് ഇടയാക്കുന്നത്. വസ്ത്രം ധരിക്കുന്നത് ഒരാളുടെ സ്വാതന്ത്ര്യമാണ് അതിലേക്കുള്ള കടന്നുകയറ്റം ആണ് താരം നടത്തിയത് എന്നും മാത്രമല്ല ഒരാൾ എന്ത് വസ്ത്രം ധരിക്കുന്നത് അതനുസരിച്ചിട്ടല്ല അവരെ ജഡ്ജ് ചെയ്യേണ്ടത്. ഒരാൾ ധരിക്കുന്ന വസ്ത്രത്തിലേക്ക് നോക്കുന്നത് അവരുടെ കുഴപ്പമാണോ അല്ലെങ്കിൽ നോക്കുന്ന ആളുടെ കുഴപ്പമാണോ എന്നിങ്ങനെയാണ് ആളുകൾ വിമർശിക്കുന്നത്.

ഇതുകൂടാതെ നടി പ്രസവവുമായി ബന്ധപ്പെട്ട നടത്തിയ പരാമർശങ്ങളും വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കുന്നുണ്ട് പണ്ടത്തെ കാലത്ത് സ്ത്രീകൾ എല്ലും നുറുങ്ങുന്ന വേദന സഹിച്ചാണ് കുട്ടികൾക്ക് ജന്മം നൽകിയിരുന്നത് എന്നാൽ ഇന്നത്തെ ഒരു വിഭാഗം കുട്ടികൾക്ക് പ്രസവിക്കുന്നതിനോട് താല്പര്യം ഇല്ല എന്നും മാത്രമല്ല ഇപ്പോൾ അവർക്ക് വേദന കുറയ്ക്കാനും സിസേറിയനും മറ്റുമാണ് അവർ ചൂസ് ചെയ്യുന്നത്. അല്ലാതെ പ്രസവിക്കുന്നില്ല.

എന്നിങ്ങനെയൊക്കെയാണ് പ്രിയങ്ക അനൂപിന്റെ പരാമർശം. എന്നാൽ ഇതിനെതിരെയും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഒരു വിഭാഗം ആളുകൾ എന്തുകൊണ്ടാണ് സിസേറിയൻ ചെയ്യുന്നവരുടെ പ്രസവത്തെ ഇത്ര ലഘൂകരിച്ച് കാണുന്നത് എന്നാണ് ചോദിക്കുന്നത്. അവരും വേദന അനുഭവിക്കുന്നുണ്ട് അവരുടെ വേദന എന്തുകൊണ്ട് ആളുകൾ ഇത്ര ലഘുവായി കാണുന്നു എന്നും ചോദിക്കുന്നു. മാത്രമല്ല സാധാരണ പ്രസവം മാത്രമാണ് പ്രസവം അല്ലാത്ത ആളുകൾ പ്രസവിക്കുന്നില്ലേ എന്നൊക്കെ ആളുകൾ വിമർശിക്കുന്നു.

ENGLISH SUMMARY

Priyanka Anoop is an actress well-known to the Malayali audience through her notable roles in both films and television serials. Beyond her acting, she frequently garners attention on social media for expressing her personal stances on various issues. In particular, her views on topics concerning men and women have often sparked criticism on social media platforms.

Follow Us