Actress Kasthuri: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം; നടി കസ്തൂരി റിമാൻഡിൽ

Actress Kasthuri Arrest: ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, മധുവന്തി എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് കസ്തൂരി അപകീർത്തി പരമായ പരാമർശം നടത്തിയത്.

Actress Kasthuri: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം; നടി കസ്തൂരി റിമാൻഡിൽ

Kasturi(Image Credits: Social Media)

Published: 

17 Nov 2024 | 05:46 PM

ചെന്നൈ: തെലുങ്കർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ നടി കസ്തൂരി റിമാന്റിൽ. അറസ്റ്റിലായ നടിയെ എഗ്മൂർ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതിയിൽ ഹാജരാക്കിയ കസ്തൂരിയെ നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടിയെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇന്നലെ ഹെെദരാബാദിലെ ഗച്ചിബൗളിയിൽ വച്ചാണ് ചെന്നെെ പൊലീസ് കസ്തൂരിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹൈദരാബാദിൽ നിന്ന് റോഡ് മാർഗമാണ് നടി കസ്തൂരിയെചെന്നൈ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ചെന്നൈ എഗ്മൂർ കോടതിയിൽ എത്തിച്ചത്. കച്ചിബൗളിയിലെ സിനിമാ നിർമാതാവിന്റെ വസതിയിലായിരുന്നു നടി കസ്തൂരിയുടെ ഒളിവ് ജീവിതം. മദ്രാസ് ഹെെക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് നടിയെ പൊലീസ് പിടികൂടിയത്. നടിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബ്രാഹ്മണ സഭ രംഗത്തെത്തിയിരുന്നു.

തെലുങ്കർക്കെതിരായ അപകീർത്തീകരമായ പരാമർശം വിവാദമായതിന് പിന്നാലെ കസ്തൂരി ആന്ധ്രപ്ര​ദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലേക്ക് കടന്നതായി വിവരം ലഭിച്ചിരുന്നു. തമിഴ്നാട് പൊലീസിന്റെ രണ്ട് അന്വേഷണ സംഘങ്ങൾ ഈ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കസ്തൂരി പിടിയിലായത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയു‌ടെ മധുര ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.

300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്നവരാണ് തെലുങ്കർ എന്ന വിവാ​ദ പരാമർശമാണ് നടി നടത്തിയത്. വിവാ​ദ പരാമർശത്തിൽ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ നടിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ബ്രാഹ്മണർക്കെതിരെയുണ്ടാകുന്ന വിവാദ പ്രസ്താവനകളിൽ അപലപിച്ച് ചെന്നൈ എഗ്മോറിൽ പ്രതിഷേധ സം​ഗമം നടത്തിയിരുന്നു.
രാജരത്നം സ്റ്റേഡിയത്തിൽ ഒക്ടോബർ 3നാണ് ബ്രാഹ്മണ സഭ പ്രതിഷേധ സം​ഗമം സംഘടിപ്പിച്ചത്. ബിജെപി നേതാവ് കരു നാഗരാജൻ, ഹിന്ദു മക്കൾ പാർട്ടി നേതാവ് അർജുൻ സമ്പത്ത്, മധുവന്തി എന്നിവർ പങ്കെടുത്ത യോ​ഗത്തിലാണ് കസ്തൂരി അപകീർത്തി പരമായ പരാമർശം നടത്തിയത്.

വിവാദ പരാമർശത്തിൽ വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നതോടെ തന്റെ അഭിപ്രായങ്ങൾ ചിലരെ ഉന്നംവച്ചുള്ളതാണെന്നും തെലുങ്കരെ ഉദ്ദേശിച്ചല്ലെന്നും വ്യക്തമാക്കി കസ്തൂരി മാപ്പ് പറഞ്ഞിരുന്നു. തെലുങ്ക് സമൂഹത്തിന്റെ പരാതിയിൽ നാല് വകുപ്പുകൾ ചേർത്ത് എ​ഗ്മോർ പൊലീസ് നടിക്കെതിരെ കേസെടുത്തിരുന്നു. മതസ്പർദ്ധ, കലാപ ശ്രമം എന്നീ വകുപ്പകൾ ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്.

അഖിലേന്ത്യ തെലുങ്ക് ഫെഡറേഷൻ ജനറൽ സെക്രട്ടറി നന്ദഗോപാൽ, തെലുങ്കർക്കെതിരെ വിദ്വേഷ പ്രസം​ഗം നടത്തിയ കസ്തൂരിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. പരാതിയിന്മേൽ പൊലീസ് നടിക്ക് നിരവധി തവണ നോട്ടീസ് അയച്ചിരുന്നു. എന്നാൽ അന്വേഷണത്തിന്റെ ഭാ​ഗമായി കസ്തൂരിയുടെ വീട്ടിൽ ഉദ്യോ​ഗസ്ഥരെത്തിയപ്പോൾ പൂട്ടിക്കിടക്കുന്നതാണ് കാണാനായത്. കസ്തൂരിയുടെ മൊബെെൽ ഫോണും സ്വിച്ച് ഓഫായിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ