Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

mohanlal confronts neha:ബിഗ് ബോസിനെതിരെ നേഹ നടത്തിയ ''ഉളുപ്പുണ്ടോ'' എന്ന പരാമർശത്തെയാണ് മോഹൻലാൽ രൂക്ഷമായി ചോദ്യം ചെയ്തത്. ഒരു ടാസ്കിനിടയിൽ നേഹയുടെ പെരുമാറ്റം കാരണം ആ ടാസ്ക് റദ്ദാക്കേണ്ടി വന്നിരുന്നു. നിയമ ലംഘനത്തെ തുടർന്നായിരുന്നു ആ ടാസ്ക് റദ്ദാക്കിയത്.മത്സരാർത്ഥികൾക്ക്‌ ഇതിന്റെ പേരിൽ നാല് ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. കൂടാതെ മൈക്ക് ധരിക്കാത്തതിന്റെ പേരിൽ ലക്ഷ്വറി പോയിന്റുകൾ........

Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ

Neha, Mohanlal

Published: 

22 Nov 2026 | 11:35 AM

ബിഗ് ബോസ് സീസൺ എട്ടിൽ അപ്രതീക്ഷിതമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. എന്ത് കാര്യങ്ങൾ സംഭവിച്ചാലും മോഹൻലാലിന് നേഹ എന്ന മത്സരാർത്ഥിയോട് ഒരു സ്നേഹവും വാത്സല്യവും ഉണ്ട് എന്നായിരുന്നു പൊതുവിലുള്ള അഭിപ്രായം. അത് സത്യമാകുന്ന വിധത്തിൽ തന്നെയായിരുന്നു മോഹൻലാൽ സ്നേഹയോടും പെരുമാറിയിരുന്നത്. എന്ത് സംഭവിച്ചാലും എപ്പിസോഡിന്റെ അവസാനം സ്നേഹയെ വാത്സല്യത്തോടെ വിളിച്ച് പറഞ്ഞതെല്ലാം ഒന്ന് കോംപ്രമൈസ് ചെയ്യുന്ന രീതിയിലായിരുന്നു മോഹൻലാലും സംസാരിച്ചിരുന്നത്.

അതുകൊണ്ടുതന്നെ ബിഗ് ബോസിലെ മോഹൻലാലിന്റെ പെറ്റാണ് നേഹ എന്ന രീതിയിലും സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഇപ്പോൾ വന്ന പ്രമോ ശ്രദ്ധ നേടുന്നത്. നേഹ ഫാത്തിമയും മോഹൻലാലും തമ്മിലുണ്ടാകുന്ന വാക്കു തർക്കമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.ബിഗ് ബോസിനെതിരെ നേഹ നടത്തിയ ”ഉളുപ്പുണ്ടോ” എന്ന പരാമർശത്തെയാണ് മോഹൻലാൽ രൂക്ഷമായി ചോദ്യം ചെയ്തത്. ഒരു ടാസ്കിനിടയിൽ നേഹയുടെ പെരുമാറ്റം കാരണം ആ ടാസ്ക് റദ്ദാക്കേണ്ടി വന്നിരുന്നു. നിയമ ലംഘനത്തെ തുടർന്നായിരുന്നു ആ ടാസ്ക് റദ്ദാക്കിയത്.

ALSO READ:ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!

മത്സരാർത്ഥികൾക്ക്‌ ഇതിന്റെ പേരിൽ നാല് ലക്ഷം രൂപ നഷ്ടപ്പെടുകയും ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. കൂടാതെ മൈക്ക് ധരിക്കാത്തതിന്റെ പേരിൽ ലക്ഷ്വറി പോയിന്റുകൾ കുറച്ചതും ഒരു ടാസ്കിൽ നിന്ന് നേഹയെ മാറ്റി നിർത്തിയതും ഹൗസിൽ ചർച്ച ചെയ്യപ്പെട്ടു. ടാസ്ക് റദ്ദാക്കിയതിന് പിന്നാലെ ആയിരുന്നു നേഹ ദേഷ്യപ്പെട്ടു കൊണ്ട് ബിഗ് ബോസിന്റെ മൈക്കിനരികിലേക്ക് എത്തി ഉളുപ്പുണ്ടോ എന്ന ചോദ്യം ചോദിക്കുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ മോഹൻലാൽ എത്തിയിരിക്കുന്നത്.

ഉളുപ്പുണ്ടോ എന്ന് ചോദിച്ചതിന്റെ അർത്ഥം എന്താണ് നേഹ?

ഉളുപ്പുണ്ടോ എന്ന് ചോദിച്ചതിന്റെ അർത്ഥം എന്താണ് നേഹ എന്ന് മോഹൻലാൽ ചോദിക്കുമ്പോൾ നാണം ഉണ്ടോ എന്നാണ് എന്ന് നേഹ മറുപടിയും പറയുന്നുണ്ട് . ഇതിന് പിന്നാലെ ബിഗ് ബോസിന് ഉളുപ്പ് ഇല്ല എന്നാണോ നേഹക്കു തോന്നുന്നത്. നിങ്ങളെപ്പോലുള്ള മത്സരാർത്ഥികളെ ഇവിടെ എടുത്തതിൽ ബിഗ് ബോസിന് ഉളുപ്പുണ്ട് എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് എന്ന് മോഹൻലാൽ വ്യക്തമാക്കുകയും ചെയ്തു. കൂടാതെ നേഹയുടെ പെരുമാറ്റം കാരണം ഒരു ടാസ്ക് റദ്ദാക്കേണ്ടി വന്നതിലും ഷോയുടെ മൂല്യം കളയുന്ന രീതിയിൽ പ്രവർത്തിച്ചതിലും ബിഗ് ബോസിനും പ്രേക്ഷകർക്കും ലജ്ജ തോന്നുന്നു എന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY

A verbal exchange between Neha Fathima and Mohanlal is currently drawing attention. Mohanlal sharply questioned Neha regarding her remark Don’t you have any shame? directed at Bigg Boss. A task had to be cancelled due to Neha’s behavior during it; the cancellation was a consequence of her violation of the rules.

Loading...
Unable to load recommendations.
Follow Us
Related Stories
Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്
Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ
Anju Kurian Marriage Story: ഓൺലൈൻ ഷോപ്പിംഗ് പോലും ചെയ്യാൻ മടി, ഒടുവിൽ മാട്രിമോണി വഴി ജീവിതപങ്കാളിയെ കണ്ടെത്തി; പ്രണയകഥ പറഞ്ഞ് അഞ്ജു കുര്യൻ
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി