AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chinna Chinna Asai Movie: മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ചിന്ന ചിന്ന ആസൈ; റിലീസ് തീയതി പുറത്തുവിട്ടു

Chinna Chinna Asai, Madhubala and indrans movie : വലിയ പ്രേക്ഷക ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

Chinna Chinna Asai Movie: മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ചിന്ന ചിന്ന ആസൈ; റിലീസ് തീയതി പുറത്തുവിട്ടു
Chinna Chinna Asai MovieImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 07 Jun 2026 | 12:32 PM

കൊച്ചി: മലയാള സിനിമയിലെ പ്രിയതാരങ്ങളായ മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ജൂൺ 19 ന് ആഗോളതലത്തിൽ തീയേറ്ററുകളിൽ എത്തും. നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.

വലിയ പ്രേക്ഷക ശ്രദ്ധ നേടിയ എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിന് ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ആദ്യ ഫീച്ചർ ഫിലിം കൂടിയാണിത്. സംവിധായിക തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും വാരണാസിയിൽ ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക്

ഒരിടവേളയ്ക്ക് ശേഷം ശക്തമായ ഒരു കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വൈകാരിക നിമിഷങ്ങളിലൂടെയും ഗംഭീര പ്രകടനത്തിലൂടെയും ഇന്ദ്രൻസും മധുബാലയും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾക്കും ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമായ ‘ലർക്ക്’ എന്ന ഗാനത്തിനും വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കഥ പറയുന്നതാണ് ഈ ഗാനം. “കര കവിയാതെ” എന്ന് തുടങ്ങുന്ന, ഗോവിന്ദ് വസന്ത ഈണം നൽകി അഭിജിത് അനിൽകുമാർ ആലപിച്ച ഗാനം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ

ചിത്രത്തിന് പിന്നിൽ മലയാളത്തിലെ മുൻനിര സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്

  • ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്
  • സംഗീതം: ഗോവിന്ദ് വസന്ത
  • എഡിറ്റർ: റെക്ക്സൺ ജോസഫ്
  • വസ്ത്രാലങ്കാരം: സമീറാ സനീഷ്
  • മേക്കപ്പ്: രഞ്ജിത്ത് അമ്പാടി
  • സൗണ്ട് ഡിസൈനർ: രംഗനാഥ് രവി
  • നൃത്തസംവിധാനം: ബ്രിന്ദാ
  • ഗാനരചന: അൻവർ അലി, ഉമ ദേവി, വരുൺ ഗ്രോവർ, ഗജ്നൻ മിത്കേ
  • ആലപിച്ചവർ: ചിന്മയി ശ്രീപദ, കപിൽ കപിലൻ, ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനിൽകുമാർ.
  • പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ
  • ആർട്ട് ഡയറക്റ്റർ: സാബു മോഹൻ

ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി നവനീത് കൃഷ്ണയും ലൈൻ പ്രൊഡ്യൂസറായി ബിജു പി കോശിയും പ്രവർത്തിക്കുന്നു. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരനും പിആർഓ ശബരിയുമാണ്. വാരണാസിയുടെ പശ്ചാത്തലത്തിൽ ഗോവിന്ദ് വസന്തയുടെ ഹൃദയസ്പർശിയായ സംഗീതത്തോടെ ഒരുങ്ങുന്ന ചിന്ന ചിന്ന ആസൈ വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.

English Summary

The upcoming film “Chinna Chinna Asai,” directed by debutante Varsha Vasudev and starring Madhoo and Indrans, is scheduled for a global theatrical release on June 19. Entirely shot in Varanasi with music by Govind Vasantha, the movie will be distributed across Kerala by Dulquer Salmaan’s Wayfarer Films.

Follow Us