Glamy Ganga Wedding: ഗ്ലാമി ഗംഗയ്ക്ക് ഗുരുവായൂരില്‍ താലികെട്ട്; നെറുകില്‍ മുത്തം നല്‍കി വിഷ്ണു

Glamy Ganga and Vishnu Wedding at Guruvayur: കാര്‍ത്തിക് സൂര്യ, ശരണ്യ, ഉണ്ണിമായ, അസ്വി തുടങ്ങി ഒട്ടേറെ സോഷ്യല്‍ മീഡിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടത്തുക എന്ന് ഗംഗ നേരത്തെ തന്നെ പറഞ്ഞിരുന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ തന്റെ വളരെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ് താരം എല്ലാ പരിപാടികളും നടത്തിയത്.

Glamy Ganga Wedding: ഗ്ലാമി ഗംഗയ്ക്ക് ഗുരുവായൂരില്‍ താലികെട്ട്; നെറുകില്‍ മുത്തം നല്‍കി വിഷ്ണു

ഗ്ലാമി ഗംഗ വിവാഹം

Updated On: 

20 Apr 2026 | 07:01 PM

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും വ്‌ളോഗറുമായ ഗ്ലാമി ഗംഗ വിവാഹിതയായി. സുഹൃത്തായ വിഷ്ണുവാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു താലികെട്ട്. നിറകണ്ണുകളോടെ തന്റെ മുന്നില്‍ നിന്ന ഗംഗയുടെ നെറുകില്‍ വിഷ്ണു മുത്തം നല്‍കി. ഗംഗയുടെയും വിഷ്ണുവിന്റെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും മറ്റ് സോഷ്യല്‍ മീഡിയ താരങ്ങളും വിവാഹത്തില്‍ പങ്കെടുത്തു.

വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ ആഘോഷങ്ങള്‍ ആരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ താരങ്ങളെല്ലാം പങ്കെടുത്ത പാണ്ടി നൈറ്റ് വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ പരിപാടിയുടെ പേര് വലിയ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. പാണ്ടി നൈറ്റ് എന്ന പേരിട്ട് തമിഴ്‌നാട്ടുകാരെ ഗംഗ അപമാനിച്ചുവെന്നാണ് വീഡിയോക്ക് താഴെയെത്തുന്ന കമന്റുകള്‍. എന്നാല്‍ താന്‍ ആരെയും അവഹേളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ജാതിയോ മതമോ നോക്കിയല്ല, ആ പരിപാടിക്ക് അത്തരമൊരു പേരിട്ടതെന്നും ഗംഗ മറുപടി നല്‍കി.

കാര്‍ത്തിക് സൂര്യ, ശരണ്യ, ഉണ്ണിമായ, അസ്വി തുടങ്ങി ഒട്ടേറെ സോഷ്യല്‍ മീഡിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തു. വളരെ ലളിതമായിട്ടായിരിക്കും വിവാഹം നടത്തുക എന്ന് ഗംഗ നേരത്തെ തന്നെ പറഞ്ഞിരുന്നു. വലിയ ആര്‍ഭാടങ്ങളില്ലാതെ തന്റെ വളരെ അടുത്ത സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ് താരം എല്ലാ പരിപാടികളും നടത്തിയത്.

Also Read: Diya Krishna: ഇതാണ് ദിയയെ മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്, ഇപ്പോൾ ഓമിയും! കയ്യടിച്ച് സോഷ്യൽ മീഡിയ

കല്യാണം നടക്കുമ്പോള്‍ അതൊരിക്കലും വീട്ടുകാര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടാകുന്ന കാര്യമാകരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് അവരെ ആരെയും ബുദ്ധിമുട്ടിക്കാതെയാണ് വിവാഹം നടത്തുന്നത്. സ്വന്തമായി അധ്വാനിക്കുകയും കാശുണ്ടാക്കുകയും ചെയ്യുന്നവരാണെങ്കില്‍  മാത്രം ഇത്തരം കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ഗംഗ പറഞ്ഞിരുന്നു.

അതേസമയം, ലളിതമായ വിവാഹമെന്ന് പറഞ്ഞിട്ട്, നടത്തുന്ന പരിപാടികളൊന്നും അത്ര ലളിതമല്ലല്ലോ എന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഹല്‍ദി, സംഗീത് പോലുള്ള ചടങ്ങുകളെല്ലാം ഒഴിവാക്കിയെങ്കിലും പാണ്ടി നൈറ്റ്, ബ്രൈഡല്‍ ഷവര്‍ തുടങ്ങിയ പരിപാടികളെല്ലാം അതിഗംഭീരമായി നടത്തിയതിനെതിരെ നെറ്റിസണ്‍സ് രംഗത്തെത്തുന്നു. എന്നാല്‍ തങ്ങളുടെ കണക്കില്‍ ഇതെല്ലാം വളരെ സിമ്പിളാണെന്നാണ് ഗംഗയുടെ നിലപാട്.

ഗംഗയുടെ വിവാഹ റിസപ്ഷനും അതിഗംഭീരമായി തന്നെ നടക്കുമെന്നാണ് വിവരം. ക്വാളിറ്റിയില്ലാത്ത യൂട്യൂബ് വീഡിയോകളില്‍ നിന്ന് സ്വപ്‌നതുല്യമായ വളര്‍ച്ചയിലേക്ക് എത്തിയ ഗംഗ പലപ്പോഴും മറ്റുള്ളവര്‍ക്ക് വഴികാട്ടിയായിട്ടുണ്ട്. അടുത്തിടെയാണ് താരം കാര്‍, വീട് എന്നിവ സ്വന്തമാക്കിയത്.

Follow Us
4 രാശികളുടെ ഭാഗ്യം പ്രകാശിക്കും! വൃശ്ചിക രാശിയിൽ ചന്ദ്രൻ
മട്ടയരി കഴിച്ചാൽ പ്രമേഹം കൂടാതിരിക്കുമോ? ഇതാണ് സത്യം
കറിവേപ്പില കാടുപോലെ തഴച്ചുവളരാൻ ഈ ഒരു കാര്യം ചെയ്യൂ
ഗ്രാമിന് 21000? 2027-ൽ സ്വർണം വാങ്ങാൻ സാധിക്കില്ലേ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി