Diya Krishna: ഇതാണ് ദിയയെ മറ്റു സഹോദരിമാരിൽ നിന്നും വ്യത്യസ്ഥയാക്കുന്നത്, ഇപ്പോൾ ഓമിയും! കയ്യടിച്ച് സോഷ്യൽ മീഡിയ
Diya Krishna and Omy: ദിയ പതിവായി കരിക്കു കുടിക്കുന്ന സ്ഥലമാണ് അത് എന്ന് അവർ അത് വിൽക്കുന്ന ആളോട് സംസാരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകും. അതിൽ അതിശയകരമായി തോന്നിയത് മകൻ ഓമി അദ്ദേഹത്തോട് പെരുമാറുന്ന രീതി കണ്ടിട്ടാണ്. വളരെ സ്നേഹത്തോടെയാണ് ഓമി അദ്ദേഹത്തോട് ഇണങ്ങി പെരുമാറുന്നത്. ദിയ ആസ്വദിച്ച് കരിക്ക് വെള്ളം കുടിക്കുമ്പോൾ ഓമിയും അത് കുടിക്കുന്നുണ്ട് മാത്രമല്ല അമ്മ അദ്ദേഹത്തോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്....
കൃഷ്ണ സഹോദരിമാരിൽ മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് ദിയ. പൊതുവിൽ ദിയ കൃഷ്ണ വളരെ സോഷ്യൽ ആയ ഒരു വ്യക്തിയാണ് എന്നാണ് അഭിപ്രായം. വിവാഹിതയായതും അതിനുശേഷം ഒരു കുഞ്ഞിന് ജന്മം നൽകി. ജീവിതത്തിലെ എല്ലാവിധത്തിലുള്ള അർത്ഥങ്ങളും മനസ്സിലാക്കി ജീവിക്കുന്ന ഒരു പെൺകുട്ടി എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ കൃഷ്ണയെ കുറിച്ച് അഭിപ്രായപ്പെടുന്നത്. ഇപ്പോഴിതാ ദിയയെ പോലെ മകൻ ഓമിയും എല്ലാവരോടും സ്നേഹവും കരുണയും ഉള്ള ഒരു കുട്ടിയാണ് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെടുന്നത്. അതിന് കാരണം വിഷുദിനത്തിനോടനുബന്ധിച്ച് ദിയ കൃഷ്ണ പങ്കുവെച്ച ഒരു വീഡിയോ ആണ്. വിഷുദിനത്തിൽ അച്ഛന്റെ വീട്ടിൽ പോയി മടങ്ങി വരുമ്പോൾ ഇരുവരും ഒരു റോഡ് സൈഡിൽ കരിക്ക് കുടിക്കാനായി ഇറങ്ങി.
ദിയ പതിവായി കരിക്കു കുടിക്കുന്ന സ്ഥലമാണ് അത് എന്ന് അവർ അത് വിൽക്കുന്ന ആളോട് സംസാരിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിലാകും. അതിൽ അതിശയകരമായി തോന്നിയത് മകൻ ഓമി അദ്ദേഹത്തോട് പെരുമാറുന്ന രീതി കണ്ടിട്ടാണ്. വളരെ സ്നേഹത്തോടെയാണ് ഓമി അദ്ദേഹത്തോട് ഇണങ്ങി പെരുമാറുന്നത്. ദിയ ആസ്വദിച്ച് കരിക്ക് വെള്ളം കുടിക്കുമ്പോൾ ഓമിയും അത് കുടിക്കുന്നുണ്ട് മാത്രമല്ല അമ്മ അദ്ദേഹത്തോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത് കണ്ടു അവനും അദ്ദേഹത്തോട് തന്റേതായ ഭാഷയിൽ ഓരോന്നും ചോദിക്കുന്നുണ്ട്.
ALSO READ:ബ്രേക്ക് അപ്പ് ആയി സങ്കടപ്പെട്ടിരിക്കുകയാണോ? മാറ്റാൻ ടിപ്സുമായി പ്രിയ വാര്യർ
ഒടുവിൽ ഓമിയെ കൊണ്ട് ദിയ അദ്ദേഹത്തെ അപ്പൂപ്പ എന്ന് വിളിപ്പിക്കുകയും അത് കേട്ട് കുഞ്ഞ് അദ്ദേഹത്തെ അപ്പൂപ്പ എന്ന് വിളിക്കുകയും ചെയ്യുന്നുണ്ട്. ഇത് കണ്ട് ദിയ കൃഷ്ണ സാധാരണ മനുഷ്യരോട് എത്രത്തോളം അടുപ്പം കാണിക്കുന്നുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പൊതുവിൽ കൃഷ്ണകുമാറിന്റെ 5 പെൺമക്കളിൽ വ്യത്യസ്തയായ ഒരു മകളാണ് ദിയ കൃഷ്ണ. അവൾ മറ്റുള്ളവരിൽ നിന്നും വേറിട്ട ഒരു ജീവിതമാണ് ജീവിക്കുന്നതും ആസ്വദിക്കുന്നതും. അതിൽ പ്രധാനമാണ് സാധാരണ ജനങ്ങളോടുള്ള പെരുമാറ്റവും രീതികളും.