Sanju and Lakshmy: ഞാനൊരൊറ്റ പെണ്ണിനെയേ കണ്ടിട്ടുള്ളൂ, അവളെ തന്നെ കെട്ടി; ലക്ഷ്മിയെ കുറിച്ച് സഞ്ജു

Sanju Opens Up About First Meeting with Lakshmy: മധുവിധുവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിയെ പെണ്ണുകാണാന്‍ പോയതിനെ കുറിച്ചും വിവാഹം ചെയ്തതിനെ കുറിച്ചുമെല്ലാം സഞ്ജു സംസാരിക്കുന്നുണ്ട്. താന്‍ ജീവിതത്തില്‍ പെണ്ണുകണ്ട ഒരേയൊരു ആളാണ് ലക്ഷ്മി എന്നാണ് സഞ്ജു പറയുന്നത്.

Sanju and Lakshmy: ഞാനൊരൊറ്റ പെണ്ണിനെയേ കണ്ടിട്ടുള്ളൂ, അവളെ തന്നെ കെട്ടി; ലക്ഷ്മിയെ കുറിച്ച് സഞ്ജു

സഞ്ജു, ലക്ഷ്മി

Published: 

11 Apr 2026 | 01:40 PM

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദമ്പതികളാണ് സഞ്ജുവും ലക്ഷ്മിയും. ഇരുവരും ചെയ്യുന്ന വീഡിയോകള്‍ക്കെല്ലാം തന്നെ വലിയ ശതമാനം കാഴ്ചക്കാരും ഉണ്ടാകാറുണ്ട്. ഇന്‍സ്റ്റഗ്രാമിലെ റീലുകള്‍ക്കപ്പുറം, സിനിമാ എന്ന മായികലോകത്തേക്ക് വളരാനും താരങ്ങള്‍ക്കായി. നവാഗതനായ സംവിധായകന്‍ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ചവെക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍ സഞ്ജു.

മധുവിധുവിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മിയെ പെണ്ണുകാണാന്‍ പോയതിനെ കുറിച്ചും വിവാഹം ചെയ്തതിനെ കുറിച്ചുമെല്ലാം സഞ്ജു സംസാരിക്കുന്നുണ്ട്. താന്‍ ജീവിതത്തില്‍ പെണ്ണുകണ്ട ഒരേയൊരു ആളാണ് ലക്ഷ്മി എന്നാണ് സഞ്ജു പറയുന്നത്. ആ വാക്കുകളിലേക്ക്…

“ഞാനാകെ ഒരു പെണ്ണിനെയേ കണ്ടിട്ടുള്ളൂ, ഒരുപാടൊന്നും കാണാന്‍ പോയിട്ടില്ല. എല്ലാരെയും കണ്ടാല്‍ ചിലപ്പോള്‍ എല്ലാരെയും എനിക്ക് ഇഷ്ടപ്പെടും. ഒറ്റ പെണ്ണുകാണല്‍ മതിയെന്ന് ഞാന്‍ തീരുമാനിച്ചു, അത് ഫിക്‌സായി,” എന്നാണ് സഞ്ജു പറയുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം

Also Read: Renu Sudhi: ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു; എല്ലാം ആ സ്ത്രീക്ക് വേണ്ടി എന്ന് രേണു സുധി

  തിയേറ്ററുകളിലേക്ക്

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് മധുവിധു നിര്‍മിക്കുന്നത്. മെയ് ഒന്നിന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ഷറഫുദീന്‍ നായകനാകുന്ന ചിത്രത്തില്‍ ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കരാണ് നായിക. കല്യാണിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാര്‍, ശ്രീജയ, അമല്‍ ജോസ്, സഞ്ജു മധു എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

കോമഡിക്കൊപ്പം റൊമാന്‍സും ചേര്‍ത്താണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. സ്ത്രീകളില്ലാത്ത കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു പോകുന്നതെന്ന് ടീസറില്‍ വ്യക്തം.

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ