AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Renu Sudhi: ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു; എല്ലാം ആ സ്ത്രീക്ക് വേണ്ടി എന്ന് രേണു സുധി

Renu Sudhi: ഒരു വൃത്തികെട്ട വ്യക്തിയാണ് വിപിൻലാൽ. ദാസേട്ടൻ കോഴിക്കോടും താനും ഒരുമിച്ച് അഭിനയിച്ച കുണുങ്ങി കുണുങ്ങി എന്ന ആൽബത്തിന്റെ സെറ്റിൽ വച്ചാണ് അയാളെ ആദ്യമായി കാണുന്നത്. കഥ തന്നോട് പറയാതെ പുതിയൊരു ആൽബം ഉണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ചുതന്നാണ് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. ദുബായിലുള്ള ഒരു സ്ത്രീയാണ് നിർമ്മാതാവ് എന്നാണ് തന്നോട് പറഞ്ഞത്. കൂടാതെ മോഡേൺ തരത്തിലുള്ള ഡ്രസ്സുകൾ...

Renu Sudhi: ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ ആവശ്യപ്പെട്ടു; എല്ലാം ആ സ്ത്രീക്ക് വേണ്ടി എന്ന് രേണു സുധി
Renu Sudhi Image Credit source: Instagram
Ashli C
Ashli C | Published: 11 Apr 2026 | 01:27 PM

ആൽബം സംവിധായകനായ വിപിൻ ലാലിനെതിരെ ഗുരുതര ആരോപണവുമായി രേണു സുധി. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചു തന്നോട് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുവാൻ ആവശ്യപ്പെട്ടുവെന്നും. ഇവ ചിത്രീകരിച്ച പോൺ സൈറ്റിൽ ഇടാൻ ആയിരുന്നു ലക്ഷ്യമെന്നും ഭാഗ്യം കൊണ്ടാണ് താൻ അതിൽ നിന്നെല്ലാം രക്ഷപ്പെട്ടത് എന്നും രേണു പറയുന്നു. ലിപ് ലോക്ക് സീനിൽ അഭിനയിക്കാൻ നിർബന്ധിച്ചു. അയാളെ കവച്ച് വെച്ച് എടുക്കുവാൻ നിർബന്ധിച്ചു എന്നും ആരോപണമുന്നയിക്കുന്നു. ഇതെല്ലാം ചിത്രീകരിക്കാൻ ആയിരുന്നു ഇവരുടെ ലക്ഷ്യം. വിപിൻ ലാലിന് പിന്നിൽ ഷെഫീനാബീവി എന്ന സ്ത്രീയാണ് അവർക്ക് വേണ്ടി എന്നെ ചതിക്കാൻ ശ്രമിക്കുകയായിരുന്നു എന്നും രേണു. തന്റെ ആൽബം മുടങ്ങാൻ കാരണം രേണു ലഹരി ഉപയോഗിച്ചതാണെന്ന് അടക്കമുള്ള ആരോപണമായി വിപിൻ ലാൽ രംഗത്ത് വന്നതിനു പിന്നാലെയാണ് പ്രതികരണം.

ഒരു വൃത്തികെട്ട വ്യക്തിയാണ് വിപിൻലാൽ. ദാസേട്ടൻ കോഴിക്കോടും താനും ഒരുമിച്ച് അഭിനയിച്ച കുണുങ്ങി കുണുങ്ങി എന്ന ആൽബത്തിന്റെ സെറ്റിൽ വച്ചാണ് അയാളെ ആദ്യമായി കാണുന്നത്. കഥ തന്നോട് പറയാതെ പുതിയൊരു ആൽബം ഉണ്ടെന്ന് പറഞ്ഞ് അഡ്വാൻസ് അയച്ചുതന്നാണ് അതിലേക്ക് അയാൾ എന്നെ ക്ഷണിച്ചത്. ദുബായിലുള്ള ഒരു സ്ത്രീയാണ് നിർമ്മാതാവ് എന്നാണ് തന്നോട് പറഞ്ഞത്. കൂടാതെ മോഡേൺ തരത്തിലുള്ള ഡ്രസ്സുകൾ ആണ് ധരിക്കേണ്ടതെന്ന് തന്നോട് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ വസ്ത്രങ്ങൾ അയച്ചു തന്നോളൂ ഇട്ടു നോക്കിയിട്ട് കംഫർട്ടബിൾ ആണെങ്കിൽ മാത്രമേ ധരിക്കു എന്ന് ഞാൻ ആദ്യമേ പറഞ്ഞതാണ്.

ALSO READ:മാന്യമായിട്ടുള്ളത് മാത്രം പ്രതീക്ഷിച്ചാൽ മതി; തന്നെ സബ്സ്ക്രൈബ് ചെയ്തവരോട് അന്ന രാജൻ

ഇതൊക്കെ സംഭവിക്കുമ്പോൾ താൻ ദുബായിലായിരുന്നു. ആൽബം ഉണ്ടെന്ന് മാത്രമാണ് പറഞ്ഞത് സീൻ ഒന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാൾ വോയിസ് നോട്ട് അയക്കുമായിരുന്നു. എന്നാൽ തിരക്കായതിനാൽ അതൊന്നും കേട്ടിരുന്നില്ല. കേട്ടു എന്ന് വരുത്തി തീർക്കാനായി താൻ അതിനൊക്കെ ലൈക്ക് ചെയ്തിരുന്നു. എന്നാൽ കരുതിക്കൂട്ടി ചതിക്കാൻ വേണ്ടിയാണ് ഇവർ ശ്രമിച്ചത് എന്ന് എനിക്ക് മനസ്സിലായി. വസ്ത്രങ്ങൾ ട്രയൽ ചെയ്തു ധരിച്ചു നോക്കാൻ വിപിൻലാലിന്റെ അടുത്തേക്ക് പോയി. ആ സമയത്ത് അയാളുടെ ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. എന്നാൽ ആ ഡ്രസ്സുകൾ ഒന്നും തനിക്ക് ഒട്ടും കംഫർട്ടബിൾ ആയില്ല.

അത് താൻ അവരോട് തുറന്നുപറഞ്ഞതുമാണ് അപ്പോഴും എന്താണ് സീൻ എന്ന് എന്നോട് വ്യക്തമാക്കിയില്ല. ഒരു റിസോർട്ടിൽ വെച്ചായിരുന്നു ഷൂട്ട്. ചെറിയ സീനുകളൊക്കെ അപ്പോൾ അവർ എടുത്തിരുന്നു. ആ സമയത്ത് ഈ വിപിന്റെ ഭാര്യ ഇതെല്ലാം വീഡിയോയിൽ പിടിക്കുന്നുണ്ടായിരുന്നു. തുടർന്ന് അയാളെ എടുക്കുന്ന സീൻ ചെയ്യാൻ പറഞ്ഞു അത് എനിക്ക് ഒട്ടും കംഫർട്ടബിൾ അല്ലാത്തതിനാൽ പറ്റില്ല എന്ന് ഞാൻ തീർത്തു പറഞ്ഞു. പിന്നെയും പല സീനുകളും അഭിനയിക്കാൻ പറഞ്ഞു എന്നാൽ അതൊന്നും എനിക്ക് ഒട്ടും സ്വീകാര്യമല്ലാത്തതിനാൽ താൻ ഒഴിഞ്ഞു മാറുകയായിരുന്നു എന്നും രേണു സുധി പറയുന്നു.

 

Follow Us