Deepika Padukone: വീണ്ടും അമ്മയാകാൻ പോകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

Deepika Padukone and Ranveer Singh: പ്രഗ്നൻസി കിറ്റിൽ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് തന്റെ ആദ്യ മകളായ ദുവായുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. അതേസമയം ദീപിക അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ആരാധകരും താരങ്ങളും അടക്കം നിരവധി പേർ ഇതിനോടകം തന്നെ താരതമ്പതികളുടെ ഈ പുതിയ സന്തോഷംകളുമായി എത്തുകയാണ്....

Deepika Padukone: വീണ്ടും അമ്മയാകാൻ പോകുന്നു; സന്തോഷവാർത്ത പങ്കുവെച്ച് ദീപികയും രൺവീറും

Deepika Padukone, Ranveer Singh

Edited By: 

Jenish Thomas | Updated On: 20 Apr 2026 | 09:41 PM

രണ്ടാമത് കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു എന്ന സന്തോഷം പങ്കുവെച്ച് ബോളിവുഡ് താരം ദമ്പതികളായ ദീപിക പദുക്കോണും രൺവീർ സിംഗും. ദീപിക തന്നെയാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചത്. പ്രഗ്നൻസി കിറ്റിൽ പോസിറ്റീവ് എന്ന് രേഖപ്പെടുത്തിയ സ്ലിപ്പ് തങ്ങളുടെ ആദ്യ മകളായ ദുവായുടെ കയ്യിൽ പിടിച്ചിരിക്കുന്ന ചിത്രമാണ് ദീപിക പദുക്കോൺ തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം ദീപിക അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത ഇതിനോടകം തന്നെ സോഷ്യൽ മീഡിയും ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. ആരാധകരും താരങ്ങളും അടക്കം നിരവധി പേർ ഇതിനോടകം തന്നെ താരതമ്പതികളുടെ ഈ പുതിയ സന്തോഷവാർത്തയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ‘ദുവയ്ക്ക് അവളുടെ ക്രൈം പാർട്ണറെ ലഭിക്കാൻ പോകുന്നു’ എന്നാണ് ബോളിവുഡ് താരം അർജുൻ കപൂർ സന്തോഷ വാർത്ത താഴെ കമൻ്റായി കുറിച്ചത്. അർജുനെ കൂടാതെ മറ്റ് താരങ്ങളായ പ്രിയങ്ക ചോപ്ര, സാമന്ത, അനന്യ പാണ്ഡെ തുടങ്ങിയ നിരവധി പേരാണ് ദീപിക രൺവീർ താരദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തുന്നത്.

താരം പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ്

 

അതേസമയം 2024 സെപ്റ്റംബർ എട്ടിനായിരുന്നു ദീപിക തന്റെ ആദ്യ മകൾ ദുവയ്ക്ക് ജന്മം നൽകിയത്. മുംബൈയിലെ എച്ച് എൻ റിലയൻസ് ആശുപത്രിയിൽ വെച്ചായിരുന്നു ദീപിക തങ്ങളുടെ ആദ്യത്തെ കണ്ണമണിക്ക് ജന്മം നൽകിയത്. 2018 നവംബറിലാണ് ദീപിക പദുക്കോണും രൺവീർ സിംഗും തമ്മിലുള്ള വിവാഹം. ബോളിവുഡ് ഏറെ ആഘോഷച്ച വിവാഹമാായിരുന്ന അത്.  അമ്മയായതിന് ശേഷം ദീപിക സിനിമയിൽ തുടർന്നു. ഫൈറ്റർ, കൽക്കി, സിംഗ എഗെയ്ൻ സിനിമകളിൽ ദീപിക അഭിനയിച്ചത്. ഇതിന് ശേഷം കിങ് അല്ലു അർജുൻ്റെ റാക്ക എന്ന സിനിമകളിലും ദീപിക ഭാഗമാകാൻ ഇരിക്കെയാണ് ഈ സന്തോഷ വാർത്ത പങ്കുവെക്കുന്നത്.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ