AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്

Producer Dinesh Panicker : കിരീടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് നിർമ്മാതാവ് എന്ന പരിവേഷം ലഭിച്ച ആളാണ് ദിനേശ് പണിക്കർ. സാമ്പത്തിക ലാഭം മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കിരീടം മാറുകയും ചെയ്തു. പിന്നീട് നിരവധി സിനിമകൾ ചെയ്ത് ഇൻഡസ്ട്രിയിൽ തുടർന്നെങ്കിലും പെട്ടെന്നൊരു ഘട്ടത്തിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു അദ്ദേഹത്തിന്. കരിയറിൻ്റെ പീക് സക്സസിൽ നിന്ന് വലിയൊരു പത്തനമാണ് അദ്ദേഹത്തിന് സംഭവിച്ചത്.

അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
Dinesh Panicker Image Credit source: Facebook / Dinesh Panicker
Amal KV
Amal KV | Published: 25 Jul 2026 | 07:30 PM

കിരീടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഹിറ്റ് നിർമ്മാതാവ് എന്ന പരിവേഷം ലഭിച്ച ആളാണ് ദിനേശ് പണിക്കർ. സാമ്പത്തിക ലാഭം മാത്രമല്ല മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായി കിരീടം മാറുകയും ചെയ്തു. പിന്നീട് നിരവധി സിനിമകൾ ചെയ്ത് ഇൻഡസ്ട്രിയിൽ തുടർന്നെങ്കിലും പെട്ടെന്നൊരു ഘട്ടത്തിൽ വലിയ തിരിച്ചടി നേരിടേണ്ടി വന്നു അദ്ദേഹത്തിന്. കരിയറിൻ്റെ പീക് സക്സസിൽ നിന്ന് വലിയൊരു പത്തനമാണ് അദ്ദേഹത്തിന് സംഭവിച്ചത്. അന്നത്തെ ആ വീഴ്ചയെ കുറിച്ചും അവിടെ നിന്ന് കരകയറിയത് എങ്ങനെ എന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ദിനേശ് പണിക്കർ ഇപ്പോൾ. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കർ ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രൊഡ്യൂസർ എന്ന നിലയിൽ തന്നെ സംബന്ധിച്ചിടത്തോളം 1989 മുതൽ 1999 വരെ പീക് ടൈം ആയിരുന്നു. അന്നത്തെ കാലത്ത് ഒരേ സമയം രണ്ട് സിനിമകൾ പ്രൊഡ്യൂസ് ചെയ്യുന്ന തലത്തിലേക്ക് വരെ താൻ എത്തിയിരുന്നു. സുരേഷ് ഗോപിയെ വച്ച് രജപുത്രർ എന്ന സിനിമയും ജയറാമും മഞ്ജു വാര്യറും അഭിനയിച്ച കളിവീടുമാണ് അന്ന് ഒരുമിച്ച് നിർമ്മിച്ചത്. അതിനുശേഷമാണ് പ്രണയവർണ്ണങ്ങൾ എടുക്കുന്നത്. ഒപ്പം ഡിസ്ട്രിബ്യൂഷൻ ആരംഭിക്കുകയും ചെയ്തു. മയിൽപീലിക്കാവ് എന്ന പ്രൊജക്ട് വരുന്നു. മമ്മൂട്ടിയെ നായകനാക്കി സ്റ്റാലിൻ ശിവദാസ് ഒരുക്കുന്നു. പക്ഷേ 1999 വർഷം കഴിയുമ്പോഴേക്കും മൂന്ന് സിനിമകളിലാണ് തനിക്ക് നഷ്ടം വരുന്നത്. അതുവഴി അന്നത്തെ കാലത്ത് രണ്ടര കോടിയോളം രൂപ നഷ്ടമായി.

Also Read: ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും

അന്നത്തെ, 2.5 കോടിക്ക്‌ ഇന്നത്തെ 25 കോടിയേക്കാൾ വിലയുണ്ടായിരുന്നു.വലിയ തിരിച്ചടിയാണ് നേരിട്ടത് എങ്കിലും താൻ പരമാവധി പിടചിച്ചു നിൽക്കാൻ പറ്റി. എറണാകുളത്തും തിരുവനന്തപുരത്തുമായി സ്ഥലവും കൊമേഴ്സ്യൽ ബിൽഡിങ് ഉൾപ്പെടെ അത്യാവശ്യം പ്രോപ്പർട്ടികളിൽ ഇൻവെസ്റ്റ്‌ ചെയ്തു വച്ചിട്ടുണ്ടായിരുന്നു. അതിൽ ഞാൻ പിടിച്ചു നിന്നു. ഈ സ്ഥലങ്ങൾ പെട്ടെന്ന് വിൽക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. നഷ്ടം വരുമെന്ന് കണ്ട് രണ്ട് വർഷത്തോളം വിൽപന നീട്ടിക്കൊണ്ട് പോയി.

അങ്ങനെ 2003 – 2004 കാലഘട്ടത്തിൽ ഞാൻ തിരിച്ചു വന്നു.സ്ഥലങ്ങൾ വിറ്റു, പുതിയ ഇവൻ്റ് മാനേജ്മെൻ്റ് കമ്പനി തുടങ്ങി. തുടർന്ന് കാശ് വന്നുതുടങ്ങി, സന്തോഷം വന്നു, താൻ കടങ്ങളെല്ലാം വീട്ടി. അതിന് ശേഷം സ്വന്തം പൈസകൊണ്ട്, ഒരു രൂപ കടം ഇല്ലാതെ സ്വന്തം വില്ല പണിതു. വീഴ്ച ഉണ്ടായ രണ്ട് വർഷക്കാലം കാറില്ലാതെ ഓട്ടോയിൽ ആണ് നടന്നത്. തന്റെ മാനേജരുടെ ബൈക്കിൽ വരെ യാത്ര ചെയ്തു. അതിൽ തനിക്ക് ഒരു നാണക്കേട് തോന്നിയിട്ടില്ല. തിരിച്ചു വരാൻ കഴിയുമെന്ന് തനിക്ക് ഉറച്ച വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോൾ താൻ ഏറെ സന്തോഷവാനാണെന്നും ദിനേശ് പണിക്കർ പറയുന്നു.

English Summary

Dinesh Panicker earned the reputation of a hit producer with his very first film, *Kireedam*. Beyond just financial success, the movie went on to become one of the greatest films in Malayalam cinema history. Although he continued in the industry by producing several subsequent films, he eventually faced a major setback, experiencing a drastic fall from the peak of his career success.

Follow Us