AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും

Bethlehem Kudumbayunit Song : നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ബത്‌ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവാണ് നിവിൻ്റെ നായികയായി സിനിമയിൽ എത്തുന്നത്. ഓണം റിലീസായി അണിയറയിൽ ഒരുങ്ങുന്ന സിനിമയിലെ ഒരു പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാന്ത്രികം എന്ന് തുടങ്ങുന്ന പാട്ടാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്.

ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Bethlehem Kudumba Unit MovieImage Credit source: Screen Grab
Amal KV
Amal KV | Updated On: 25 Jul 2026 | 06:06 PM

നിവിൻ പോളിയെ നായകനാക്കി ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന സിനിമയാണ് ബത്‌ലഹേം കുടുംബയൂണിറ്റ്. മമിത ബൈജുവാണ് നിവിൻ്റെ നായികയായി സിനിമയിൽ എത്തുന്നത്. ഓണം റിലീസായി അണിയറയിൽ ഒരുങ്ങുന്ന സിനിമയിലെ ഒരു പാട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാന്ത്രികം എന്ന് തുടങ്ങുന്ന പാട്ടാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു വിജയ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത ഗായകൻ എം.ജി ശ്രീകുമാർ ആണ്.

സമ്മിശ്ര പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. ലെറിക് വീഡിയോ ആയി ഭാവന സ്റ്റുഡിയോസിൻ്റെ യുടൂബ് ചാനലിലൂടെ ഇറങ്ങിയിരിക്കുന്ന സോങ്ങിന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘പാട്ട് കേട്ടിട്ട് എന്തോ ഒരു സുഖം കിട്ടുന്നില്ല ചെലപ്പോ കുറച്ചുകഴിഞ്ഞ് ശരിയാകുമായിരിക്കും, പെട്ടന്ന് ആ കണക്ഷൻ പോയ പോലെ… മൊത്തത്തിൽ ഒരു ട്യൂൺ ഇല്ലാത്തപോലെ, വരികളിൽ പ്രാസം ഒപ്പിക്കാൻ വേണ്ടി എഴുതിയത് പോലെ തോന്നി , ആ കുട്ടികൾ കോറസ് പാടുന്നത് ഒഴിച്ച് ബാക്കി വരികളും ട്യൂണും രണ്ട് വഴിക്ക് പോകുന്ന പോലെ. വിഷ്വൽസ് കൊള്ളാം പക്ഷേ പാട്ട് കേട്ടിട്ട് അതിനോടൊരു ഇമോഷ്ണൽ കണക്ഷൻ തോന്നണില്ല, ആ നോക്കാം ചിലപ്പോൾ പടം കാണുമ്പോൾ തോന്നുമായിരിക്കും’ -എന്നിങ്ങനെ പോകുന്നു കമൻ്റുകൾ.

Also Read: ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ

എന്നാൽ നിവിൻ പോളിയുടെയും മമിത ബൈജുവിൻ്റെയും കോംബോയെ നിരവധി പേർ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന സിനിമകൂടിയാണ് ഇത്. ‘ആ പഴയ നിവിൻ തിരിച്ചു വന്നു ഗയ്‌സ്, മമിത നിവിൻ കോംബോ കത്തും, നിവിൻ മമിത കോംബോ കൊള്ളാം, ഈ കോംബോയിക്കായി കട്ട വെയ്റ്റിങ്, ഫീൽ ഗുഡ് ആണെന്ന് തോന്നുന്നു മിന്നിച്ചേക്കണേ’, എന്ന് നീളുന്നു ആ കമൻ്റുകൾ.

പ്രായ വ്യത്യാസമുള്ള രണ്ട് പേര്‍ തമ്മിലുള്ള പ്രണയത്ത ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകന്‍ ഗിരീഷ് എ ഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഏറെ പ്രശസ്തമായ ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിച്ചാണ് സിനിമയുടെ നിര്‍മ്മാണം, ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജ്മല്‍ സാബുവും. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വ്വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയ വലിയൊരു താരനിരയും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.

ബത്‌ലഹേം കുടുംബയൂണിറ്റിലെ പാട്ട് 

English Summary

Bethlehem Kudumbayunit is a film directed by Girish A.D., starring Nivin Pauly in the lead role. Mamitha Baiju plays the female lead opposite Nivin. A song from the film, which is currently in production for an Onam release, was unveiled recently; the track released by the makers is titled “Manthrikam.”

Follow Us