AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

“എൻ്റെ കല്യാണത്തിന് കമ്മലുമായി വന്നത് ആദ്യ ഭർത്താവ്”; വിവാഹ ജീവിതത്തെ കുറിച്ച് ഗൗരി ലക്ഷ്മി

Singer Gauri Lakshmi Opens Up on Life After Divorce: പരസ്പരം പഴി ചാരുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്നും, എന്നാൽ അത് കഴിഞ്ഞാൽ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദം നിലനിർത്തി പോകാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നും ഗൗരി പറയുന്നു. പ്രശ്നമുള്ള ഭാഗം മാത്രം മാറ്റിവച്ച് മറ്റുള്ള കാര്യങ്ങളിൽ ഒരുമിച്ച് പോകാൻ സാധിക്കുമോ എന്നാണ് നോക്കിയത്

“എൻ്റെ കല്യാണത്തിന് കമ്മലുമായി വന്നത് ആദ്യ ഭർത്താവ്”; വിവാഹ ജീവിതത്തെ കുറിച്ച് ഗൗരി ലക്ഷ്മി
Gowry LakshmiImage Credit source: Facebook Gowry Lakshmi
Sumeesh T Unneen
Sumeesh T Unneen | Published: 24 Jul 2026 | 03:13 PM

കേരളത്തിൽ സ്വതന്ത്ര സംഗീത രംഗത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടച്ച ഗായികയാണ് ഗൗരി ലക്ഷ്മി, സംഗീത്തിലൂടെയും നിലപാടുകലിലൂടെയും രാഷ്ട്രിയം മടികൂടാതെ പറയുന്ന വ്യക്തി കൂടിയാണ് അവർ. പാലപ്പോഴും ഇത്തരം നിലപാടുകളും പാട്ടിലെ വരികളും വിവാദമായി മാറാറുണ്ട്. എങ്കിലും തൻ്റെ രാഷ്ട്രീയം തുറന്നു പറയുന്നതിലോ നിലപാടുകൾ വെളിപ്പെടുത്തുന്നതിലോ ഗൗരി ലക്ഷ്മി ഒരു മാറ്റവും വരുത്താറില്ല. ഇപ്പോഴിതാ തൻ്റെ വിവാഹവും വേർപിരിയലും പുനർവിവാഹവും എല്ലാം ഏത് രീതിയിലാണ് ജീവിതത്തെ ബാധിച്ചത് എന്ന് തുറന്നു പറയുകയാണ് താരം

വിവാഹം വേർപിരിഞ്ഞു എന്ന് കരുതി മുൻ ഭർത്താവിനെ ശത്രുവായി കാണേണ്ട കാര്യമില്ല എന്ന് പറയുകയാണ് ഗൗരി ലക്ഷ്മി. പരസ്പരം പഴി ചാരുകയും തർക്കിക്കുകയും ചെയ്യുന്ന ഒരു ഘട്ടമുണ്ടാകുമെന്നും, എന്നാൽ അത് കഴിഞ്ഞാൽ പ്രശ്നങ്ങൾ പരിഹരിച്ച് സൗഹൃദം നിലനിർത്തി പോകാൻ സാധിക്കുമെങ്കിൽ അതാണ് ഏറ്റവും നല്ലത് എന്നും ഗൗരി പറയുന്നു. പ്രശ്നമുള്ള ഭാഗം മാത്രം മാറ്റിവച്ച് മറ്റുള്ള കാര്യങ്ങളിൽ ഒരുമിച്ച് പോകാൻ സാധിക്കുമോ എന്നാണ് നോക്കിയത് എന്നും അതിന് വലിയ എഫേർട്ട് ആവശ്യമാണെന്നും ഗൗരി ലക്ഷ്മി പറയുന്നു.

ഇത് ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല, ഓല ഘട്ടങ്ങളിലൂടെ കടന്നുപോയ ശേഷമാണ് അങ്ങനെ ഒരു അവസ്ഥയിലേക്ക് എത്തുക. ഡിവോഴ്സ് കഴിഞ്ഞ് കുറച്ചുകാലം ഒരു ഗ്യാപ്പ് ഉണ്ടാകും. ഒരോ സ്റ്റേജിലും മുന്നോട്ടുപോകുന്തോറും ഓരോ പ്രശ്നങ്ങളും പരിഹരിച്ചാണ് പോകുന്നത്. ആദ്യ ഘട്ടത്തില്ലാണ് വിഷമവും അങ്ങോട്ടും ഇങ്ങോട്ടുമുള്ള പാരാതി പറച്ചിലുകളും ദേഷ്യവും പൊട്ടിത്തെറിയും ഒക്കെ ഉണ്ടാവുക. ഇതെല്ലാം അവസാനിച്ച ശേഷമാണ് അടുത്ത വിവാഹത്തെ കുറിച്ച് ആലോചിക്കുന്നത് എന്ന് ഗൗരി പറയുന്നു.

Also Read: “ഡാൻസ് മോണിറ്ററിൽ കണ്ട ശേഷം വിജയ് സാർ പറഞ്ഞ ആ വാക്കുകൾ”: അനുഭവം തുറന്നുപറഞ്ഞ് മമിത ബൈജു

“കല്യാണത്തിന് രാവിലെ എൻ്റെ കമ്മല് കൊച്ചിയിൽ നിന്ന് എടുക്കൻ മറന്നിരുന്നു. ആദ്യ ഭർത്താവാണ് അത് കൊണ്ടുവന്നത്. ഞങ്ങൾ തമ്മിലുള്ള അത്തരം പിണക്കങ്ങളും പരാതികളും പൂർണമായും ഇല്ലാതായിരുന്നു. എന്താണോ വർക്കാവാത്തത്, അത് മാറ്റിവച്ചുകൊണ്ടാണ് ഞങ്ങൾ മുന്നോട്ടുപോകുന്നത്. അതിൽ എനിക്കോ അവനോ വിഷമമില്ല ” ഗൗരി പറയുന്നു.

സോഷ്യൽ മീഡിയിലെ തലക്കെട്ടുകളൂടെ പിന്നിലെ ഉദ്ദേശം എന്താണെന്ന് കൃത്യമായി അറിയാവുന്നതുകൊണ്ട് അതൊന്നും അത്ര കാര്യമാക്കാറില്ല. മുൻ ഭർത്താവ് വിവാഹത്തിന് വന്നില്ലായിരുന്നു എങ്കിൽ ആദ്യ ഭർത്താവിനെ തേച്ച് പുതിയൊരുത്തൻ്റെ കൂടെ പോയ് എന്നേ പറയൂ. ആളുകൾക്ക് അധികം ശീലമില്ലാത്ത ഒരു കാര്യമായതിനാൽ എന്താണെങ്കിലും ഇത്തരത്തിലുള്ള നരേറ്റീവുകൾ ഉണ്ടാകുമെന്നും പൊതുരംഗത്ത് നിൽക്കുന്ന ഒരാളെന്ന നിലയിൽ ഇത്തരം പ്രചരണങ്ങൾ വന്നുകൊണ്ടേയിരിക്കുമെന്നും ഗൗരി ലക്ഷ്മി കൂട്ടിച്ചേർത്തു.

English Summary

Singer Gauri Lakshmi recently opened up about her marriage, divorce, and remarriage. Known for her bold political stances, she emphasized that separating doesn’t mean treating an ex-husband as an enemy. She shared that her ex-husband amicably attended her second wedding, even bringing the earrings she forgot. Gauri noted that while reaching this level of understanding takes time and effort, she remains unbothered by negative social media narratives.

Follow Us