Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി

Girish A.D About Bethlehem Kudumba Unit Proposal Scene : ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ രണ്ടാം വാരവും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും സിനിമ റിലീസായി എത്തുകയാണ്. ഈ സിനിമയിലെ ഏറ്റവും ഹൃദ്യമായ രംഗങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളി കൈകാര്യം ചെയ്ത ജസ്റ്റിനും മമിത ബൈജു അഭിനയിച്ച ആഷ്ളി എന്ന കഥാപാത്രവും തമ്മിലുള്ള പ്രൊപ്പോസൽ സീൻ.

Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി

Girish A.d About Bethlehem Kudumba Unit Proposal Scene

Published: 

02 Sep 2026 | 07:10 PM

ബത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമ രണ്ടാം വാരവും മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടി മുന്നേറുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലേക്കും സിനിമ റിലീസായി എത്തുകയാണ്. ഈ സിനിമയിലെ ഏറ്റവും ഹൃദ്യമായ രംഗങ്ങളിൽ ഒന്നായിരുന്നു നിവിൻ പോളി കൈകാര്യം ചെയ്ത ജസ്റ്റിനും മമിത ബൈജു അഭിനയിച്ച ആഷ്ളി എന്ന കഥാപാത്രവും തമ്മിലുള്ള പ്രൊപ്പോസൽ സീൻ. ഇതുവരെ സിനിമകളിൽ പലവിധത്തിലുള്ള പ്രൊപ്പോസൽ സീനുകളും വന്നിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിട്ടാണ് ഈ സീൻ ഒരുക്കിയിരുന്നത്. പ്രേക്ഷകർക്ക് ഇത് വളരെ പെട്ടെന്ന് കണക്കായി എങ്കിലും സീൻ എടുക്കുന്ന സമയത്ത് വളരെ സംശയമായിരുന്നു അണിയറ പ്രവർത്തകർ ഉണ്ടായിരുന്നത്.

സംവിധായകൻ ഗിരീഷ് എ.ഡി തന്നെ ഇക്കാര്യം ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. പ്രൊപ്പോസൽ സീൻ എടുക്കുന്ന സമയത്ത് ഇത് വർക്ക് ആകുമോ എന്ന് നല്ല സംശയം ഉണ്ടായിരുന്നു. റിയൽ ലൈഫിൽ ശരിക്കും പ്രൊപ്പോസൽ നടക്കുക തീർത്തും അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ വച്ചാണ്. അതുപോലെതന്നെയാണ് ഈ സിനിമയിലും ആ രംഗം പ്ലാൻ ചെയ്തത്. കാറിൽ വച്ച് പ്രൊപ്പോസൽ സീൻ എടുക്കാമെന്ന തീരുമാനം ഉണ്ടായത് ക്യാമറാമാന്റെ കൂടി അഭിപ്രായപ്രകാരമായിരുന്നു.

Also Read : വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ

എന്നാൽ ചിത്രീകരിക്കുന്ന സമയത്ത് എന്തു ചെയ്തിട്ടും തനിക്ക് അത് തൃപ്തി വരുന്നുണ്ടായിരുന്നില്ല. എനിക്ക് മമിതയുടെ ഭാഗം കുറച്ചുകൂടി ബെറ്റർ ആക്കിയാലോ എന്ന് തോന്നിയിരുന്നു. മമിതയെ വിളിച്ചു ശ്രീ ഷൂട്ട് ചെയ്യണം എന്ന് പറയുകയും ചെയ്തു. ഷൂട്ട് ചെയ്ത സെക്കൻസുകൾ എഡിറ്റർ ആകാശിന് അതുകഴിഞ്ഞാണ് അയച്ചുകൊടുക്കുന്നത്. ആകാശ എഡിറ്റ് ചെയ്ത് അയച്ചു തന്നപ്പോഴാണ് ഒകെയാണ് എന്ന തോന്നൽ വരുന്നത്. അങ്ങനെ എഡിറ്റ് ചെയ്ത് കണ്ടു കഴിഞ്ഞപ്പോൾ ആണ് റീ ഷൂട്ട് വേണ്ട എന്ന തീരുമാനത്തിലേക്ക് എത്തിയത്.

സിനിമയിൽ നിവിൻപോളി ഉപയോഗിച്ചിരുന്ന ഫോർഡ് ഐക്കൺ എന്ന കാർ തെരഞ്ഞെടുക്കുന്നത് ക്യാമറാമാൻ അജ്മൽ ആണ്. സിനിമയിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ നടക്കുന്നത് ഈ കാറിലാണല്ലോ. തനിക്ക് കാറിനെ കുറിച്ച് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. അത്ര കോമൺ ആയി ഇപ്പോൾ കാണാത്ത കാറും ആ കളറും മനപ്പൂർവം തന്നെ തെരഞ്ഞെടുത്തതാണ് എന്നും സംവിധായകൻ ഗിരീഷ് എ. ഡി തുറന്നു പറഞ്ഞു.

English Summary

The movie Bethlehem Family Unit continues to perform strongly at the box office, entering its second week. Beyond the Malayalam version, the film is also being released in languages ​​such as Tamil and Telugu. One of the most heartwarming moments in the movie was the proposal scene between Justin, played by Nivin Pauly, and Ashley, played by Mamitha Baiju.

Loading...
Unable to load recommendations.
Follow Us
Related Stories
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
Nivin Pauly: “വന്നിട്ട് നോക്കാം അളിയാ”; അജു വർഗീസുമൊത്തുള്ള സൗഹൃദം സിനിമയിൽ ഉണ്ടാക്കുന്ന മാജിക്കിനെ കുറിച്ച് നിവിൻ
Dulquer Salmaan : ഭയമായിരുന്നു ആദ്യം, എങ്ങനെ ചെയ്യുമെന്ന് ഒരു ഐഡിയയും ഉണ്ടായില്ല… ഐ ആം ​ഗെയിം ചെയ്തത് ആ തീരുമാനത്തിന്റെ പുറത്തെന്ന് ദുൽഖർ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
വണ്ണം കുറയ്ക്കാൻ നടക്കേണ്ടത് രാവിലെയോ വൈകിട്ടോ?
ദുബായില്‍ നിന്ന് എത്ര അളവില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് കൊണ്ടുവരാം?
പുതിന കാട് പോലെ വളരാൻ ഉരുളക്കിഴങ്ങ് മാജിക്!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ