AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Happy Birthday Mammootty: ‘നെഞ്ചിനകത്ത് മമ്മൂക്ക; ഇച്ചാക്കക്ക് പിറന്നാള്‍ ആശംസയുമായി മോഹൻലാൽ

Mohanlal Wishes Mammootty: ഹാപ്പി ബർത്ത്ഡേ പ്രിയ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്. ഇതിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

Happy Birthday Mammootty: ‘നെഞ്ചിനകത്ത് മമ്മൂക്ക; ഇച്ചാക്കക്ക് പിറന്നാള്‍ ആശംസയുമായി മോഹൻലാൽ
Mohanlal, And MammoottyImage Credit source: facebook
Sarika KP
Sarika KP | Updated On: 07 Sep 2025 | 01:09 PM

മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിക്ക് ഇന്ന് 74ാം ജന്മദിനമാണ്. പ്രമുഖരടക്കം നിരവധി പേരാണ് താരത്തിനു ആശംസ അറിയിച്ച് എത്തുന്നത്. എന്നാൽ ആരാധകർ ഉറ്റുനോക്കിയത് തന്റെ ഇച്ചാക്കയ്ക്ക് ആശംസ അറിയിച്ച് മോഹൻലാൽ എത്തുന്നതാണ്. ഇപ്പോഴിതാ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് എത്തിയിരിക്കുകയാണ് മോഹൻലാൽ. ​ഹാപ്പി ബർത്ത്ഡേ പ്രിയ ഇച്ചാക്ക എന്ന അടിക്കുറിപ്പോടെയാണ് ആശംസ പങ്കുവച്ചത്. ഇതിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.സോഫയിലിരിക്കുന്ന മമ്മൂട്ടിയുടെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് ഇരിക്കുന്ന മോഹന്‍ലാലാണ് ചിത്രത്തിലുള്ളത്.

അതേസമയം മമ്മൂട്ടിയ്ക്കുള്ള മോഹന്‍ലാലിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വൈറലായിരിക്കുന്നത്. താന്‍ അവതരാകനായ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ഇന്നത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ ധരിച്ച ഷർട്ടാണ് മമ്മൂട്ടിക്കുള്ള സമ്മാനം. മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ടാണ് മോഹൻലാൽ ധരിച്ചത്.

Also Read:നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ

മമ്മൂട്ടിയുടെ വിവിധ കാലത്തെ ചിത്രങ്ങളുള്ള ഷർട്ടാണ് ധരിച്ചത്. മമ്മൂട്ടിയ്ക്ക് തന്റേയും ബിഗ് ബോസ് ടീമിന്റേയും പിറന്നാള്‍ ആശംസകള്‍ നേരുന്നതായി മോഹന്‍ലാല്‍ പറയുകയും ചെയ്യുന്നുണ്ട്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

 

കഴിഞ്ഞ ആറ് മാസത്തോളമായി ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് താരം പൊതുവേദിയിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. ഇക്കാലയളവില്‍ മമ്മൂട്ടിക്കായി ആശംസകളും പ്രാര്‍ഥനകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു. തന്റെ പ്രിയപ്പെട്ട ഇച്ചാക്ക്ക്കായി നടന്‍ മോഹന്‍ലാല്‍ ശബരിമല ക്ഷേത്രത്തില്‍ വഴിപാട് നടത്തിയതും ഏറെ ചർച്ചയായിരുന്നു.

Follow Us