5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kani kusruti: രാഷ്ട്രിയം പണവും പ്രശസ്തിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല.. കനി കുസൃതിക്കെതിരേ വിമർശനവുമായി ഹരീഷ് പേരടി

Hareesh peradi : സിനിമയിൽ അഭിനയിച്ചത് സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയാണെന്ന നടി കനി കുസൃതിയുടെ പ്രസ്താവനയാണ് വിവാദമായത്.

Kani kusruti: രാഷ്ട്രിയം പണവും പ്രശസ്തിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല.. കനി കുസൃതിക്കെതിരേ വിമർശനവുമായി ഹരീഷ് പേരടി
aswathy-balachandran
Aswathy Balachandran | Updated On: 05 Jun 2024 14:13 PM

കൊച്ചി: ബിരിയാണി സിനിമയെപ്പറ്റി നടത്തിയ കനി കുസൃതിയുടെ പ്രസ്ഥാവനയെ വിമർശിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. ആ സിനിമയിൽ അഭിനയിച്ചത് സാമ്പത്തിക ഭദ്രതയ്ക്കു വേണ്ടിയാണെന്ന നടി കനി കുസൃതിയുടെ പ്രസ്താവനയാണ് വിവാദമായത്.

രാഷ്ട്രിയമായി അഭിപ്രായ വ്യത്യാസമുള്ള സിനിമയാണ് ബിരിയാണി എന്ന കനിയുടെ വാക്കുകളെയാണ് പ്രധാനമായും ഹരീഷ് വിമർശിച്ചത്. ആ സിനിമയിലൂടെ ലഭിച്ച അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം എന്നും ഹരീഷ് തുറന്നടിച്ചു.

കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി എന്നും ഹരീഷ് കുറിപ്പിൽ പറയുന്നു

 

കുറിപ്പ് ഇങ്ങനെ

രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്യതു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..

കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു…ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..

നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ

Latest News