Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്

അതിൽ സഹനായകനായി ആണ് താരം എത്തുന്നത്. സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ചും ഇന്നസെന്റുമായുള്ള തന്റെ ഓർമ്മകളും പങ്കുവയ്ക്കുകയാണ് നടൻ. കുട്ടിക്കാലം തൊട്ട് തനിക്ക് സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമായിരുന്നു എന്നാണ് സോണറ്റ് പറയുന്നത്. ഇതിനെക്കുറിച്ച് തന്റെ അപ്പാപ്പന്റെ അടുത്ത് പറയുകയും ചെയ്യുമായിരുന്നു അന്ന് അപ്പാപ്പൻ പറയാറുള്ളത് നീയും ഒരു സിനിമാനടൻ ആകും എന്നും അതിന്റെ സമയമാകുമ്പോൾ അത് വരും........

Innocent Sonnet: സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ അപ്പാപ്പൻ പറഞ്ഞത്; നടൻ ഇന്നസെന്റിനെ കുറിച്ച് ഇന്നസെന്റ് സോണറ്റ്

Innocent Sonnet With Innocent

Published: 

22 Nov 2026 | 01:55 PM

മലയാള സിനിമയിലെ ചരിത്രത്തിൽ പകരം വെക്കാനില്ലാത്ത ചിരിയുടെയും അഭിനയത്തിന്റെയും അതുല്യ പ്രതിഭയാണ് അന്തരിച്ച പ്രിയ നടൻ ഇന്നസെന്റ്. തൃശ്ശൂർ ശൈലിയിലുള്ള തനതായ സംഭാഷണങ്ങളിലൂടെയും സ്വാഭാവികമായ അഭിനയപ്രകടനങ്ങളിലൂടെയും പതിറ്റാണ്ടുകളോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടൻ. കലാരംഗത്ത് മാത്രമല്ല പൊതുപ്രവർത്തനരംഗത്തും ഇന്നസെന്റ് മലയാളികൾക്ക് പ്രിയപ്പെട്ട വ്യക്തിയായി മാറി. മാഞ്ഞു പോയെങ്കിലും അദ്ദേഹത്തെ ഓർക്കാത്ത അല്ലെങ്കിൽ കാണാത്ത ഒരു ദിവസം പോലും മലയാളികൾക്കില്ല എന്നതാണ് സത്യം.

ALSO READ:ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ

കുട്ടിക്കാലം തൊട്ട്  സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമായിരുന്നു

ഇപ്പോഴിതാ അദ്ദേഹത്തിന്റെ കൊച്ചു മകനും സിനിമയിലേക്ക് കടന്നുവരികയാണ്. മുത്തശ്ശന്റെ സിനിമ പ്രാന്ത് അതേപോലെ പകർന്നു കിട്ടിയ ഇന്നസെന്റ് സോണറ്റ് ആദ്യമായി അഭിനയിക്കാൻ ഒരുങ്ങുന്ന ചിത്രം പ്രേംപാറ്റയാണ്. അതിൽ സഹനായകനായി ആണ് താരം എത്തുന്നത്.
സിനിമയിലേക്ക് എത്തുന്നതിനെ കുറിച്ചും ഇന്നസെന്റുമായുള്ള തന്റെ ഓർമ്മകളും പങ്കുവയ്ക്കുകയാണ് നടൻ. കുട്ടിക്കാലം തൊട്ട് തനിക്ക് സിനിമയിൽ അഭിനയിക്കാൻ വളരെ ഇഷ്ടമായിരുന്നു എന്നാണ് സോണറ്റ് പറയുന്നത്. ഇതിനെക്കുറിച്ച് തന്റെ അപ്പാപ്പന്റെ അടുത്ത് പറയുകയും ചെയ്യുമായിരുന്നു അന്ന് അപ്പാപ്പൻ പറയാറുള്ളത് നീയും ഒരു സിനിമാനടൻ ആകും എന്നും അതിന്റെ സമയമാകുമ്പോൾ അത് വരും അന്ന് നീ ഒരു സിനിമയിൽ അഭിനയിക്കും എന്നാണ് എന്ന് സോണറ്റ് പറയുന്നു.

ഈ വാക്കുകൾ തനിക്ക് വലിയ പ്രചോദനമായി മാറി. അപ്പാപ്പൻ ഓരോ പുതിയ സിനിമയിൽ അഭിനയിക്കുന്നതും ഒരു കഥാപാത്രവുമായി സ്ക്രീനിൽ പകർന്നാടുന്നതും വളരെ കൗതുകത്തോടെയാണ് താൻ നിരീക്ഷിച്ചിരുന്നത്. തന്റെ സഹോദരി അന്നയെ ഒരിക്കൽ സത്യൻ അന്തിക്കാട് വിളിച്ചിട്ട് ഒരു സിനിമയിലേക്ക്‌ അഭിനയിക്കാനായി അവസരം നൽകി. എന്നാൽ അവൾക്കത് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ താൻ ആ ഫോണിൽ വിളിച്ചു റോൾ ഒന്നും മാറ്റി തനിക്ക് തരാൻ പറ്റുമോ എന്ന് ചോദിച്ചിരുന്നു. അന്നേ തനിക്കറിയാമായിരുന്നു തനിക്കും ഒരു നല്ല വേഷം വരുമെന്ന് എന്നാണ് പറയുന്നത്.

ENGLISH SUMMARY

The late, beloved actor Innocent was a unique talent in the history of Malayalam cinema, unmatched in his gift for comedy and acting. Through his distinctive Thrissur-inflected dialogue delivery and natural, effortless performances, he entertained and provoked thought among Malayalis for decades. Beyond the realm of the arts, Innocent also became a cherished figure among the people of Kerala through his contributions to public life.His grandson is also entering the film industry. Innocent Sonnet, who has inherited his grandfather’s intense passion for cinema, is set to make his acting debut in the film Prempatta.

Loading...
Unable to load recommendations.
Follow Us
Related Stories
Big boss Malayalam Season 8: നിങ്ങളെയൊക്കെ ഇവിടെ എടുത്ത ഞങ്ങൾക്ക്‌ ഉളുപ്പുണ്ട്! സ്നേഹയോട് പൊട്ടിത്തെറിച്ച് മോഹൻലാൽ
Vinay Forrt: ഞാൻ ഒരുപാട് ചിരിക്കാറില്ല എന്നിട്ടും ആ സിനിമ കണ്ടപ്പോൾ ശരിക്ക് ചിരിച്ചു : വിനയ് ഫോർട്ട്
Bigg Boss Malayalam: ടാസ്ക് ജയിച്ചു ലീഡർ സ്ഥാനവും ഉറപ്പിച്ചു… എന്നിട്ടും താഷി എവിക്റ്റായി!
Anirudh Kavya Wedding: വിജയ് മുതൽ സ്റ്റാലിൻ വരെ! കാവ്യ – അനിരുദ്ധ് വിവാഹത്തിന് പ്രമുഖരുടെ നീണ്ട നിര
Athimanoharam: ഇതുവരെ കാണാത്ത മോഹൻലാലിനെയാണ് അവിടെ കണ്ടത്; വെളിപ്പെടുത്തി വിനായക് ശശികുമാർ
Anju Kurian Marriage Story: ഓൺലൈൻ ഷോപ്പിംഗ് പോലും ചെയ്യാൻ മടി, ഒടുവിൽ മാട്രിമോണി വഴി ജീവിതപങ്കാളിയെ കണ്ടെത്തി; പ്രണയകഥ പറഞ്ഞ് അഞ്ജു കുര്യൻ
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി