AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Siby Malayil : സിബി മലയിൽ പരാജയപ്പെട്ട സംവിധായകനോ ? ഈ സിനിമകൾ മറുപടി പറയും

Sibi Malayil Hit Movies : സിബി മലയിൽ എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് കുറഞ്ഞത് ഒരു അഞ്ച് സിനിമകളുടെ പേരെങ്കിലും കടന്നുവരും. എന്നെന്നും ഓർമ്മയിൽ നിൽക്കാൻ കഴിയുന്ന ഒരുപിടി ക്ലാസ്സ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇമോഷണൽ ഡ്രാമ ആയിക്കോട്ടെ, ഫീൽ ഗുഡ് ആയിക്കോട്ടെ, ട്രാജഡി ആയിക്കോട്ടെ, മാസ് ആയിക്കോട്ടെ, കോമഡി ആയിക്കോട്ടെ അങ്ങനെ സകല വിഭാഗത്തിലും സിനിമ ചെയ്ത വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം.

Siby Malayil : സിബി മലയിൽ പരാജയപ്പെട്ട സംവിധായകനോ ? ഈ സിനിമകൾ മറുപടി പറയും
Siby MalayilImage Credit source: Social Media
Amal KV
Amal KV | Published: 26 Jul 2026 | 02:57 PM

സിബി മലയിൽ എന്ന പേരു കേൾക്കുമ്പോൾ തന്നെ മലയാളിയുടെ മനസ്സിലേക്ക് കുറഞ്ഞത് ഒരു അഞ്ച് സിനിമകളുടെ പേരെങ്കിലും കടന്നുവരും. എന്നെന്നും ഓർമ്മയിൽ നിൽക്കാൻ കഴിയുന്ന ഒരുപിടി ക്ലാസ്സ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ എന്ന കാര്യത്തിൽ തർക്കമില്ല. ഇമോഷണൽ ഡ്രാമ ആയിക്കോട്ടെ, ഫീൽ ഗുഡ് ആയിക്കോട്ടെ, ട്രാജഡി ആയിക്കോട്ടെ, മാസ് ആയിക്കോട്ടെ, കോമഡി ആയിക്കോട്ടെ അങ്ങനെ സകല വിഭാഗത്തിലും സിനിമ ചെയ്ത വിജയിപ്പിച്ച സംവിധായകനാണ് അദ്ദേഹം. കഴിഞ്ഞദിവസം പേളി മാണിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ വിവാദത്തിലാണ് സിബി മലയിൽ പരാജയപ്പെട്ട സംവിധായകൻ ആണോ വിജയിച്ച സംവിധായകനാണോ എന്നുള്ള തരത്തിൽ ചർച്ചകൾ വന്നത്.

ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സിനിമകൾ ഏതൊക്കെയെന്ന് നോക്കിയാലോ. സിബി മലയിൽ എന്ന് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിൽ ആദ്യം വരുന്ന സിനിമയുടെ പേര് കിരീടം എന്നായിരിക്കും. ലോഹിത ദാസിന്റെ തിരക്കഥയിൽ 1989 ൽ അദ്ദേഹം ഒരുക്കിയ സിനിമ ഇന്നും ഒരു ക്ലാസിക് ഉദാഹരണമായി നമുക്ക് മുന്നിൽ നിൽക്കുന്നുണ്ട്. ഈ അടുത്തിടെയാണ് ആ സിനിമയുടെ 4Kപതിപ്പ് തിയേറ്ററുകളിൽ എത്തിയത്. മോഹന്‍ഹാലിന്റെ കരിയര്‍ എടുത്ത് നേക്കിയാല്‍ തന്നെ സിബി മലയില്‍ എന്ന സംവിധായന്റെ സക്‌സ് റേറ്റ് വായിച്ചെടുക്കാം. രണ്ട് ദേശീയ അവാര്‍ഡുകള്‍ മോഹന്‍ലാലിന് ലഭിച്ചത് ഈ സംവിധായകന്റെ സിനിമയിലൂടെയാണ്.

Also Read: അൺഫോളോ ചെയ്തത് ലക്ഷങ്ങൾ, കെട്ടടങ്ങാതെ പേളി മാണി വിവാദം

ആകാശദൂത്, ഒരുപക്ഷേ മലയാളിയെ ഇത്രയധികം കരയിപ്പിച്ച ഒരു കുടുംബ സിനിമ വേറെയുണ്ടാകുമോ എന്ന് സംശയമാണ്. 1993 ൽ മുരളിയെയും മാധവിയേയും നായികാ നായകന്മാർ ആക്കി ഒരുക്കിയ സിനിമ ബോക്സ് ഓഫീസിൽ വൻ വിജയം ആണ് നേടിയത്. അടുത്തത് ഹിസ് ഹൈനസ് അബ്ദുള്ളയാണ്. മോഹൻലാലിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത സിനിമ ഈ സിനിമ 1990 ലാണ് പുറത്ത് ഇറങ്ങിയത്. പാട്ടുകൾ കൊണ്ടും വൈകാരികത കൊണ്ടും അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും ഇപ്പോഴും ഈ സിനിമ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്. കിരീടത്തിനുശേഷം മോഹൻലാലിന് രണ്ടാമതും ദേശീയ അവാർഡ് നേടിക്കൊടുത്ത ഭരതം. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുക്കിയ സിനിമ സിബി മലയിലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. 1991 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. ദേവദൂതൻ, കമലദളം, ചെങ്കോൽ, കളിവീട്, സദയം അങ്ങനെ നീളുന്നു ക്ലാസിക്കളുടെ പേരുകൾ.

ഇനി ക്ലാസുകൾ വിട്ട് എന്റർടൈൻമെന്റ്ലേക്ക് നോക്കിയാൽ ആ വിഭാഗത്തിലും എടുത്തു പറയാവുന്ന നിരവധി ചിത്രങ്ങൾ സിബി മലയിൽ ഒരുക്കിയിട്ടുണ്ട്. സുരേഷ് ഗോപിയെയും ജയറാമിനെയും നായകനാക്കി 1998 ൽ അദ്ദേഹം ഒരുക്കിയ സമ്മർ ഇൻ ബേത്ലഹേം എന്ന ചിത്രം ഇന്നും എവർഗ്രീൻ സിനിമയായി ഇൻഡസ്ട്രിയിൽ നിലനിൽക്കുകയാണ്. ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി നിരവധി പേരാണ് ഇപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ദിലീപിനെ നായകനാക്കി 2001 ൽ അദ്ദേഹം സംവിധാനം ചെയ്ത സിനിമയാണ് ഇഷ്ടം. തമാശയ്ക്കും അതുപോലെതന്നെ ഇമോഷനും പ്രാധാന്യം നൽകി ഇറക്കിയ സിനിമ ഇന്നും ആസ്വദിച്ചാണ് മലയാളികൾ കാണുന്നത്.

English Summary

The mere mention of Sibi Malayil’s name instantly brings to mind at least five of his films. There is no doubt that he is a director who has gifted audiences a collection of timeless, classic movies. He is a filmmaker who has successfully ventured into and excelled in every genre, be it emotional drama, feel-good cinema, tragedy, mass entertainers, or comedy.

Follow Us