‘മായൻ’ ചെയ്യണോ? സാധാരണയിൽ കൂടുതൽ ആലോചിച്ചാണ് സിനിമ കമ്മിറ്റ് ചെയ്തത്; കാരണം വ്യക്തമാക്കി ജയസൂര്യ

Why Jayasurya Took Extra Time to Commit to 'Maayan': കരിയറിൻ്റെ തുടക്കകാലത്ത് വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ടാകാം; എന്നാൽ ഇന്ന് ആ കഥാപാത്രം തനിക്ക് ചേരുന്നതാണോ എന്ന് നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും, അല്ലെങ്കിൽ താൻ ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറും

മായൻ ചെയ്യണോ? സാധാരണയിൽ കൂടുതൽ ആലോചിച്ചാണ് സിനിമ കമ്മിറ്റ് ചെയ്തത്; കാരണം വ്യക്തമാക്കി ജയസൂര്യ

ജയസൂര്യ (മായൻ)

Published: 

28 Nov 2026 | 12:37 PM

ജയസൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘മായൻ – ചാപ്റ്റർ 1’ ഡിസംബർ 3-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ, ഈ ചിത്രം തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം പങ്കുവയ്ക്കുകയാണ് ജയസൂര്യ ഇപ്പോൾ. സാധാരണയായി ഒരു സിനിമയുടെ കഥ കേട്ടാൽ പെട്ടെന്ന് തന്നെ സമ്മതം പറയുന്ന ശീലമാണ് തനിക്കുള്ളതെന്നും എന്നാൽ ‘മായൻ’ കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് പതിവിലും കൂടുതൽ സമയമെടുത്ത് വിശദമായി ആലോചിച്ചിരുന്നു എന്നും ജയസൂര്യ പറയുന്നു.

ഇതുവരെ ചെയ്തിട്ടില്ലാത്ത തികച്ചും വ്യത്യസ്തമായൊരു വഴിയിലൂടെ സഞ്ചരിക്കുന്ന പ്രമേയമായിരുന്നു സിനിമയുടേത് എന്നതാണ് പ്രധാന കാരണം. ‘കറുത്തച്ചനൂട്ട്’ പോലുള്ള ആചാരങ്ങളെക്കുറിച്ച് നമ്മൾ പണ്ട് മുതലേ കേട്ടിട്ടും വായിച്ചിട്ടുമുണ്ട്. എന്നാൽ അതിലെ ആചാരങ്ങളും കർമ്മങ്ങളും ഇത്രത്തോളം ആഴത്തിലുള്ളതാണോ എന്നും, ഇത് സ്ക്രീനിൽ എങ്ങനെ യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കാം എന്നെല്ലാല്ലാമുള്ള നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായിരുന്നു. അതാണ് തീരുമാനം എടുക്കാൻ സമയമെടുത്തതെന്ന് താരം തുറന്നുപറഞ്ഞു

സംവിധായകൻ ജിതിൻ കെ. ജോസിനെക്കുറിച്ച്

കഥയും, ആ കഥയെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന സംവിധായകനുമാണ് ‘മായൻ’ തിരഞ്ഞെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് ജയസൂര്യ പറയുന്നു. കരിയറിൻ്റെ തുടക്കകാലത്ത് വലിയ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ വേണ്ടി മാത്രം സിനിമകൾ ചെയ്തിട്ടുണ്ടാകാം; എന്നാൽ ഇന്ന് ആ കഥാപാത്രം തനിക്ക് ചേരുന്നതാണോ എന്ന് നോക്കിയാണ് തീരുമാനമെടുക്കുന്നതെന്നും, അല്ലെങ്കിൽ താൻ ആ സിനിമയ്ക്ക് ഒരു ബാധ്യതയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൻ്റെ കഴിവ് ഇതിനോടകം തെളിയിച്ചിട്ടുള്ളയാളാണ് സംവിധായകൻ ജിതിൻ കെ. ജോസ്. എന്ത് വേണം, എന്ത് വേണ്ട എന്ന കാര്യത്തിൽ കൃത്യമായ ബോധ്യമുള്ള സംവിധായകനാണ് ജിതിൻ, സെറ്റിൽ യാതൊരു ആശയക്കുഴപ്പവുമില്ലാതെ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ആളാണ് ജിതിൻ കെ. ജോസ് എന്ന് ജയസൂര്യ പറയുന്നു.

പതിവ് ഹൊറർ ചിത്രമല്ല ‘മായൻ’

‘മായൻ’ പതിവ് രീതിയിലുള്ള ഒരു ഹൊറർ സിനിമയല്ലെന്നും, മറിച്ച് പ്രേക്ഷകരെ വേട്ടയാടുന്ന ഒരു ‘ഹോണ്ടിംഗ്’ അനുഭവമായിരിക്കുമെന്ന് നൈല ഉഷ പറയുന്നു. വിചിത്രമായ വേഷം ധരിച്ച് എവിടെയോ മലമുകളിൽ ജീവിക്കുന്നവരല്ല ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ. മറിച്ച് നമ്മുടെ ചുറ്റുവട്ടത്ത് സാധാരണക്കാരെപ്പോലെ ജീവിക്കുന്നവരിൽ തന്നെയുണ്ടാകാവുന്ന അറിയപ്പെടാത്ത വശങ്ങളാണ് സിനിമ പറയുന്നത്. എന്നും നൈല ഉഷ വ്യക്തമാക്കി.

English Summary

Ahead of Maayan’s December 3 release, Jayasurya explained why its unusual Karuthachanoottu theme made him think twice before signing, praised director Jithin K. Jose, while Nyla Usha called it haunting.

Loading...
Unable to load recommendations.
Follow Us
Related Stories
Swasika Vijay: 40 കഴിഞ്ഞ പ്രണയങ്ങൾക്ക് സൗന്ദര്യം കൂടുതലാണ്; പ്രണയ സങ്കൽപ്പത്തെക്കുറിച്ച് സ്വാസിക
Jithu Madhavan Telugu Debut: സൂര്യയ്ക്ക് പിന്നാലെ പ്രഭാസും മഹേഷ് ബാബുവും? തെന്നിന്ത്യ കീഴടക്കാൻ ജിത്തു മാധവൻ; ടോളിവുഡിൽ വമ്പൻ ചർച്ചകൾ!
Bigg Boss Mayalam: ​വീട്ടുകാർ ആരും വന്നില്ല! പകരം കൂട്ടുകാർ… കരയിപ്പിച്ച് ​ഗൗതം
Chakkakomban: മയക്കി പിടികൂടി ഒരു കോളറുമിട്ട് “ചക്കകൊമ്പന്മാർ വരുന്നുണ്ട് ഓടിക്കോ” എന്ന് പറയലല്ല നീതി; പ്രതികരിച്ച് മീനാക്ഷി
Swasika Vijay: ‘ഞാനൊരു മോശം നടിയാണെന്നോ കാണാൻ മോശമാണെന്നോ പറയാനാകില്ല, അവസരം തന്നാലല്ലേ തെളിയിക്കാനാവൂ’; സ്വാസിക
Swasika Vijay : കുലസ്ത്രീയുടെ അർത്ഥം ആളുകൾക്ക് അറിയില്ല; വ്യക്തമാക്കി സ്വാസിക വിജയ്
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
വിവോ X500 പ്രോ മാക്സ്: വിലയും ഫീച്ചറുകളും
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?