AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Bigg Boss Mayalam: ​വീട്ടുകാർ ആരും വന്നില്ല! പകരം കൂട്ടുകാർ… കരയിപ്പിച്ച് ​ഗൗതം

കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിൽ തുടർന്നു വന്നിരുന്ന ഫാമിലി വീക് ടാസ്കിന് അവസാനമായി ഇരിക്കുകയാണ്. ആ അവസാനം അല്പം ട്വിസ്റ്റുകളോട് കൂടി ആയിരുന്നു എന്ന് മാത്രം. ബാക്കിയെല്ലാം മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ഹൗസിൽ വന്നു പോയതിനു ശേഷം അവസാനമായി ഉണ്ടായിരുന്നത് ഗൗതം ശശിയാണ്. ഗൗതത്തിന്റെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തുന്നത് കാണാൻ പ്രേക്ഷകരെ പോലെ തന്നെ ഹൗസിലെ മറ്റു മത്സരാർത്ഥികളും ആകാംക്ഷയോടെയാണ് കാത്തിരുന്നത്.

Bigg Boss Mayalam: ​വീട്ടുകാർ ആരും വന്നില്ല! പകരം കൂട്ടുകാർ… കരയിപ്പിച്ച് ​ഗൗതം
Gautham Image Credit source: Screen Grab
Amal KV
Amal KV | Published: 27 Nov 2026 | 11:32 PM

കഴിഞ്ഞ ഒരാഴ്ചയായി ബിഗ് ബോസ് ഹൗസിൽ തുടർന്നു വന്നിരുന്ന ഫാമിലി വീക് ടാസ്കിന് അവസാനമായി ഇരിക്കുകയാണ്. ആ അവസാനം അല്പം ട്വിസ്റ്റുകളോട് കൂടി ആയിരുന്നു എന്ന് മാത്രം. ബാക്കിയെല്ലാം മത്സരാർത്ഥികളുടെയും കുടുംബാംഗങ്ങൾ ഹൗസിൽ വന്നു പോയതിനു ശേഷം അവസാനമായി ഉണ്ടായിരുന്നത് ഗൗതം ശശിയാണ്. ഗൗതത്തിന്റെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് എത്തുന്നത് കാണാൻ പ്രേക്ഷകരെ പോലെ തന്നെ ഹൗസിലെ മറ്റു മത്സരാർത്ഥികളും ആകാംക്ഷയോടെയാണ് കാത്തിരുന്നത്. പുറത്തു കാര്യമായി ആ വികാരം ഒന്നും കാണിച്ചില്ല എങ്കിലും ഗൗതമിനും തന്റെ കുടുംബാംഗങ്ങൾ ഹൗസിലേക്ക് വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു.

ഗൗതമിനെ ഫ്രീസ് ആക്കി നിർത്തിയതിനു ശേഷമാണ് ബിഗ് ബോസിന്റെ അനൗൺസ്മെന്റ് വരുന്നത് ഈ ടാസ്ക് അവസാനിച്ചു എന്നുള്ള തരത്തിൽ. ഗൗതമിന്റെ മുഖഭാവത്തിൽ അപ്പോൾ കാര്യമായ വ്യത്യാസം ഒന്നും വന്നില്ല എങ്കിലും ഒപ്പമുള്ള മറ്റു മത്സരാർത്ഥികൾ എല്ലാം ആ ഒരു അനൗൺസ്മെന്റ് കേട്ട് ശരിക്കും ഞെട്ടി. ഗൗതം മിക്കവാറും തന്റെ അച്ഛനെക്കുറിച്ചും വീട്ടിലെ കാര്യങ്ങളെ പറ്റിയും സഹ മത്രാർത്ഥികളോട് സംസാരിക്കാറുണ്ട്. അച്ഛൻ വളരെ കർക്കശക്കാരൻ ആണെന്നും ഇത്രയും വളർന്നിട്ടും തനിക്ക് അച്ഛനെ ഭയമാണെന്നുള്ള തരത്തിലും ഗൗതം പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

സ്വാഭാവികമായും ഫാമിലി വീക്കിൽ ഗൗതം ഇത്രയും നാൾ പറഞ്ഞ അച്ഛനെയും മറ്റു കുടുംബാംഗങ്ങളെയും കാണാൻ കഴിയും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു മറ്റു മത്സരാർത്ഥികളും പ്രേക്ഷകരും. എന്നാൽ അതിനുപകരം വന്നത് ഗൗതമിന്റെ അടുത്ത രണ്ട് സുഹൃത്തുക്കളാണ്.

Follow Us