Jithu Madhavan Telugu Debut: സൂര്യയ്ക്ക് പിന്നാലെ പ്രഭാസും മഹേഷ് ബാബുവും? തെന്നിന്ത്യ കീഴടക്കാൻ ജിത്തു മാധവൻ; ടോളിവുഡിൽ വമ്പൻ ചർച്ചകൾ!
Jithu Madhavan Approached for Projects With Prabhas and Mahesh Babu: പ്രഭാസുമായി ജിത്തു മാധവൻ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാണ കമ്പനിയായ യു.വി ക്രിയേഷൻസ് ആയിരിക്കും ഈ വമ്പൻ ചിത്രം നിർമ്മിക്കുകയെന്നാണ് സൂചന. പ്രഭാസിൻ്റെ നിലവിലുള്ള തിരക്കുകൾക്ക് അനുസരിച്ച് 2027 സെപ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമായാൽ പ്രഭാസും ജിത്തു മാധവനും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്
‘രോമാഞ്ചം’, ‘ആവേശം’ എന്നീ മലയാള സിനികൾക്ക് പുറമെ ആദ്യ തമിഴ് ചിത്രം ‘സീൻ’ കൂടി വമ്പൻ വിജയമായതോടെ തെന്നിന്ത്യൻ സിനിമയിലെ പ്രധാന സംവിധായകരുടെ പട്ടികയിലേക്ക് ഉയരുകയാണ് മലയാളത്തിൻ്റെ ജിത്തു മാധവൻ. സൂര്യ, നസ്രിയ നസീം, നസ്ലെൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ജിത്തുവിൻ്റെ തമിഴിലെ അരങ്ങേറ്റ ചിത്രം ‘സീൻ’ ബോക്സ് ഓഫീസിൽ 265 കോടിയിലധികം കളക്ഷൻ നേടിയതോടെ ഇപ്പോൾ തെലുങ്ക് സിനിമാലോകവും ജിത്തു മാധവന് പിന്നാലെയാണ്. ടോളിവുഡിലെ സൂപ്പർതാരങ്ങളായ പ്രഭാസുമായും മഹേഷ് ബാബുവുമായും ജിത്തു മാധവൻ കൈകോർത്തേക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്
പ്രഭാസുമായി ജിത്തു മാധവൻ പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു എന്നാണ് പുതിയ റിപ്പോർട്ടുകൾ. പ്രമുഖ നിർമ്മാണ കമ്പനിയായ യു.വി ക്രിയേഷൻസ് ആയിരിക്കും ഈ വമ്പൻ ചിത്രം നിർമ്മിക്കുകയെന്നാണ് സൂചന. പ്രഭാസിൻ്റെ നിലവിലുള്ള തിരക്കുകൾക്ക് അനുസരിച്ച് 2027 സെപ്റ്റംബറോടെ ചിത്രീകരണം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമായാൽ പ്രഭാസും ജിത്തു മാധവനും ഒന്നിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.
ഇതിനിടെ തെലുങ്കിലെ മറ്റൊരു വമ്പൻ ബാനറായ മൈത്രി മൂവി മേക്കേഴ്സും പുതിയൊരു പ്രോജക്റ്റിനായി ജിത്തു മാധവനെ സമീപിച്ചതായി റിപ്പോർട്ടുകളുണ്ട്. ഈ ചിത്രത്തിൽ സൂപ്പർതാരം മഹേഷ് ബാബുവിനെയാണ് നായകനായി പരിഗണിക്കുന്നത്. പ്രഭാസുമായിട്ടാണോ അതോ മഹേഷ് ബാബുവുമായിട്ടാണോ ജിത്തുവിൻ്റെ തെലുങ്ക് അരങ്ങേറ്റം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ ഈ രണ്ട് പ്രോജക്റ്റുകളെക്കുറിച്ചും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
പ്രഭാസിൻ്റെ ഷെഡ്യൂളുകൾ നിർണ്ണായകം
പ്രഭാസിനെ സംബന്ധിച്ച് 2027 ഏറ്റവും തിരക്കേറിയ വർഷമാണ്. ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന പിരീഡ് ആക്ഷൻ ഡ്രാമയായ ‘ഫൗജി’ ആണ് താരത്തിൻ്റേതായി അടുത്തതായി തിയേറ്ററുകളിലെത്തുന്ന ചിത്രം. 2027 മാർച്ച് 19-നാണ് ചിത്രത്തിൻ്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് പുറമെ സന്ദീപ് റെഡ്ഡി വാങ്കയുടെ ‘സ്പിരിറ്റ്’ എന്ന ചിത്രത്തിലും പ്രഭാസ് അഭിനയിക്കുന്നുണ്ട്.
‘കൽക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗവും പ്രഭാസിൻ്റേതായി ഒരുങ്ങുന്നുണ്ട്. 2027 പകുതിയോടെ ഇതിൻ്റെ ചിത്രീകരണം പൂർത്തിയാക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. അതേസമയം, പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ‘സലാർ: പാർട്ട് 2 – ശൗര്യാംഗ പർവം’ 2027 ജൂണിൽ ചിത്രീകരണം തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗിന് അനുസരിച്ചായിരിക്കും 2027 രണ്ടാം പകുതിയിയോടെ ജിത്തു മാധവൻ ചിത്രത്തിന് പ്രഭാസ് ഡേറ്റ് നൽകുക എന്നാണ് വിവരം.
English Summary
After Scene’s massive Rs 265 crore success, Malayalam director Jithu Madhavan is reportedly in talks for Telugu projects with Prabhas under UV Creations and Mahesh Babu under Mythri Movie Makers.