5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kaviyoor Ponnamma : പ്രാർഥനകൾ വിഫലം; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

Kaviyoor Ponnamma Death : വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി കവിയൂർ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ അശുപത്രിയിൽ ചികിത്സയിലായിരുന്നു.

Kaviyoor Ponnamma : പ്രാർഥനകൾ വിഫലം; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു
നടി കവിയൂർ പൊന്നമ്മ (Image Courtesy : Facebook)
jenish-thomas
Jenish Thomas | Updated On: 20 Sep 2024 19:28 PM

കൊച്ചി : മലായള സിനിമയുടെ അമ്മമുഖം നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സിയിലായിരുന്നു നടി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് കവിയൂർ പൊന്നമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബ്ലാക്ക് ആൻഡ് വൈറ്റ് യുഗം മുതൽ ആറ് പതിറ്റാണ്ടുകളായി മലയാള സജീവമായി തുടർന്ന് അഭിനേത്രിയാണ് കവിയൂർ പൊന്നമ്മ. പിന്നീട് മലയാള സിനിമയുടെ അമ്മ മുഖമായി നടി മാറി.

ഏറ്റവും കൂടുതൽ മലയാള സിനിമയിൽ അഭിനയിച്ച നടികളിൽ ഒരാളാണ് കവിയൂർ പൊന്നമ്മ. പത്തനംതിട്ട കവിയൂരിഷ 1945ലാണ് ജനനം. 1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1965ൽ ഇറങ്ങിയ തൊമ്മൻ്റെ മക്കൾ എന്ന ചിത്രത്തിൽ സത്യൻ്റെയും മധുവിൻ്റെയും അമ്മയായി വേഷമിട്ടാണ് കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രങ്ങൾക്ക് തുടക്കമാകുന്നത്. അതേവർഷം ഇറങ്ങിയ ഓടയിൽ നിന്നും എന്ന ചിത്രത്തിൽ സത്യൻ്റെ നായികയായും കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്.

സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന പൊന്നമ്മ നാടകത്തിൽ ഗായികയായിട്ടാണ് കലാരംഗത്തേക്ക് എത്തുന്നത്. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയത്തിലേക്ക് കാൽവെച്ചു. തുടർന്നാണ് സിനിമയിലേക്കെത്തുന്നത്. നടി കവിയൂർ രേണുക സഹോദരിയായിരുന്നു.

2021ൽ ഇറങ്ങിയ ആണും പെണ്ണും എന്ന സിനിമയായിരുന്നു അവസാന ചിത്രം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് അഭിനയ ജീവതത്തിൽ നിന്നും നടി ഏറെ നാളായി മാറി നിൽക്കുകയായിരുന്നു. എം കെ മണിസ്വാമിയാണ് ഭർത്താവ്, മകൾ ബിന്ധു മണിസ്വാമി.

കവിയൂർ പൊന്നമ്മയുടെ മൃതദേഹം നാളെ സംസ്കരിക്കും. നാളെ സെപ്റ്റംബർ 21-ാം തീയതി രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുൻസിപ്പൽ ടൗൺഹാളിൽ നടിയുടെ മൃതദേഹം പൊതുദർശനത്തിന് വെക്കും.സംസ്കാരം വൈകിട്ട് നാല് മണിക്ക് ആലുവയിലെ വീട്ടിൽ വെച്ച് നടത്തും

Updating…

Latest News