Ayisha Dhiya Zellan: കരിയറിനെയും ജീവിതത്തെയും ബാധിക്കുന്നു! ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ? ഓൺലൈൻ മീഡിയകൾക്കെതിരെ മങ്കി പെന്നിലെ കുട്ടിത്താരം
Ayisha Dhiya Zellan:ചില കണ്ടന്റ് ക്രിയേറ്റസ് എന്നെ പേഴ്സണലി മെസ്സേജ് അയച്ചിട്ട് ഇത് സീരിയസ് ആയിട്ട് എടുക്കരുത് ഇതൊരു തമാശയ്ക്ക് വേണ്ടി മാത്രമാണ് ചെയ്തത് എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോൾ ആ തുടക്കത്തിൽ എനിക്ക് കുഴപ്പമില്ലാ എന്നാണ് തോന്നിയത്. എന്നാൽ പിന്നീട് ചിന്തിച്ചപ്പോഴാണ് ഈ വീഡിയോ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തെറ്റായ വിവരങ്ങളാണ് മറ്റുള്ള ആളുകളിലേക്ക് പ്രചരിപ്പിക്കുന്നത് ഇത് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ...?
2013ൽ റിലീസ് ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണ് ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ. കുട്ടികളുടെയും മുതിർന്നവരുടെയും മനസ്സ് ഒരേപോലെ കവർന്ന ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ ആകർഷിക്കപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു ജോവാൻ ജോസഫ് എന്ന കുട്ടിയുടേത്. റയാൻ ഫിലിപ്പ് എന്ന കഥാപാത്രത്തിന് ഇഷ്ടം തോന്നുന്ന ജോവാനിനോട് ആകർഷണം തോന്നാത്തവർ ചുരുക്കം ആയിരിക്കും.
ചില സിനിമകളിൽ ചില പ്രത്യേക കഥാപാത്രങ്ങൾ ചെയ്ത ആർട്ടിസ്റ്റുകൾ അപ്രത്യക്ഷമാവുന്നത് സിനിമയിൽ പലപ്പോഴും സംഭവിക്കാറുള്ള ഒരു കാര്യമാണ്. അത്തരത്തിൽ തന്നെയായിരുന്നു ജോവാൻ ജോസഫും. പിന്നീട് മറ്റു സിനിമകളിൽ ഒന്നും ഈ മുഖത്തെ ആരും കണ്ടില്ല. എന്നാൽ ഈ അടുത്തായി ഒന്ന് വളർന്നു എന്ന പേരിൽ ജോവാന്റെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അതിനെതിരെ പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് ആയിഷ ദിയ.
ആയിഷ ദിയയുടെ വാക്കുകൾ
View this post on Instagram
ഹായ് ഞാൻ മങ്കി പെന്നിലെ ജോവാനാണ്. യഥാർത്ഥ പേര് ആയിഷ ദിയ എന്നാണ്. റിയൽ നേച്ചർ ഫ്ലവേഴ്സ് ഉപയോഗിച്ച് ഓർണമെൻസ് ഉണ്ടാക്കുന്ന ദെലാ ബൈ നേച്ചറിന്റെ ഫൗണ്ടർ കൂടിയാണ് താൻ. ഇന്നിപ്പോൾ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് തന്നെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോകൾ കണ്ടിട്ടാണ്. ഒന്നു വളർന്നു എന്ന പേരിലാണ് ഈ വീഡിയോകൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത് . അതിനുശേഷം ഒരുപാട് പേർ തന്റെ പേഴ്സണൽ അക്കൗണ്ടിലും മറ്റുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. നമുക്ക് ഇതുമായി ബന്ധപ്പെട്ട് യഥാർത്ഥ വീഡിയോ ഇറക്കാം നിങ്ങൾ നിങ്ങളുടെ ഫോട്ടോസ് ഒക്കെ ഷെയർ ചെയ്യാമോ എന്ന രീതിയിലാണ് ആളുകൾ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ ഐഡന്റിറ്റി യൂസ് ചെയ്തിട്ടാണ് മറ്റുള്ള ആളുകൾ കണ്ടന്റ് ഉണ്ടാക്കുന്നത് അത് നിങ്ങളെ ബാധിക്കില്ലേ എന്നൊക്കെയാണ് തന്നോട് അടുത്ത സുഹൃത്തുക്കളും മറ്റും ചോദിക്കുന്നത്.
ആ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നത്. തന്റെ കുട്ടി ഞാനെന്റെ കുട്ടിക്കാലത്താണ് മങ്കി പെൻ എന്ന സിനിമ ചെയ്തത് അതിനു ശേഷം ചില ആഡ് ഫിലിംസ് ചെയ്തിരുന്നു ശേഷം പൂർണമായും ഒരു സ്വകാര്യ ജീവിതത്തിലേക്ക് ആണ് മാറിയത്. ഈ റീല് വന്നതിനുശേഷം കുറെ ആളുകൾ ഞാൻ അങ്ങനെയാണെന്ന് ചിന്തിക്കുകയാണ്. ചില കണ്ടന്റ് ക്രിയേറ്റസ് എന്നെ പേഴ്സണലി മെസ്സേജ് അയച്ചിട്ട് ഇത് സീരിയസ് ആയിട്ട് എടുക്കരുത് ഇതൊരു തമാശയ്ക്ക് വേണ്ടി മാത്രമാണ് ചെയ്തത് എന്നൊക്കെ പറയുന്നുണ്ട്. അത് കേട്ടപ്പോൾ ആ തുടക്കത്തിൽ എനിക്ക് കുഴപ്പമില്ലാ എന്നാണ് തോന്നിയത്. എന്നാൽ പിന്നീട് ചിന്തിച്ചപ്പോഴാണ് ഈ വീഡിയോ ഇങ്ങനെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇത് തെറ്റായ വിവരങ്ങളാണ് മറ്റുള്ള ആളുകളിലേക്ക് പ്രചരിപ്പിക്കുന്നത് ഇത് ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ ഇത് ഇങ്ങനെ ചെയ്യുന്നത് പലരുടെയും ജീവിതത്തെയും കരിയറിനെയും വരെ ബാധിക്കാൻ സാധ്യതയുണ്ട്.
അങ്ങനെ ആയപ്പോഴാണ് ഇത് അവസാനിപ്പിക്കാനായി ഒരു വീഡിയോ ചെയ്യാം എന്ന് തോന്നിയത്. കണ്ടന്റ് ക്രിയേറ്റേഴ്സിനോട് ഒന്നേ പറയാനുള്ളൂ.. നിങ്ങൾ എന്തു തരം കണ്ടന്റ് ചെയ്യുമ്പോഴും അത് ഒരുപാട് പേരിലേക്കാണ് എത്തുന്നത്. അപ്പോൾ ഇത്തരം തെറ്റായ രീതിയിലുള്ള വീഡിയോകൾ പ്രചരിപ്പിക്കുന്നത് അവരുടെ വ്യക്തി ജീവിതത്തെയും കരിയറിനെയും വരെ ബാധിക്കുന്ന സാധ്യതയുണ്ട്. അതുകൊണ്ട് എന്ത് കാര്യം ചെയ്യുമ്പോഴും ഒന്ന് ചിന്തിച്ചിട്ട് ചെയ്താൽ നന്നായിരിക്കും എന്ന് തോന്നുന്നു. ഇത് എത്തേണ്ടത് എത്തി എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നും ആയിഷാ ദിയ പറഞ്ഞു.
ENGLISH SUMMARY
Monkey Pen malayalam movie fame Ayisha Dhiya Zellan against online media for spreading fake video about her. says its not acceptable may it affects everyones personal life and career.