Namitha Pramod About Marriage: “പ്രണയം മാത്രം പോരാ”; വിവാഹത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും മനസ്സ് തുറന്ന് നമിത പ്രമോദ്
Actress Namitha Pramod Shares Her Thoughts on Marriage And Love: “ഇരുപത്താഞ്ചാം വയസ്സിൽ ചിന്ത്രിക്കുന്നതുപോലെയല്ല നമ്മൾ ഇപ്പോൾ ചിന്തിക്കുക. അതിനാൽ ഒരാളുമായി ചേർന്നുപോകുക അൽപ്പം പ്രയാസം തന്നെയായിരിക്കും; റൈറ്റ് പേഴ്സൺ എന്നതിനോട് താൻ യോജിക്കുന്നില്ല. നമ്മളുടെ ആദർശങ്ങളുമായി ഒത്തുപോകാൻ കഴിയുന്ന ആളായിരിക്കണം. നമ്മളുടെ ഭാഷ അവർക്കും അവരുടെ ഭാഷ നമുക്കും മനസ്സിലാക്കാൻ കഴിയണം.”
വിവാഹത്തെ കുറിച്ചുള്ള തൻ്റെ കാഴ്ചപാടുകൾ തുറന്നു പറഞ്ഞ് നമിത പ്രമോദ്. വിവാഹത്തെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളെ താൻ അത്ര കാര്യമായി എടുക്കാറിക്കെന്നും എന്നാൽ ബന്ധുക്കൾക്കിടയിൽ നിന്നും ചോദ്യങ്ങൾ ഉയരുമ്പോൾ അമ്മയ്ക്ക് ചെറിയ സങ്കടം തോന്നാറുണ്ടെന്നും താരം തുറന്നു പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യുട്യൂബ് ചാനിലിന് നൽകിയ അഭിമുഖത്തിലാണ് എങ്ങനെയായിരിക്കണം വിവാഹ ജീവിതം എന്നും ഏത് തരത്തിലുള്ള ആളായിരിക്കണം തൻ്റെ പാർട്ണർ എന്നും നമിത വിവരിക്കുന്നത്. ഒരു അറേഞ്ച്ഡ് മാരേജിന് തനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല എന്നും അതേസമയം പ്രണയത്തിലൂടെ തനിക്ക് ചേരുന്ന ഒരാളെ കണ്ടെത്താനാകുമോ എന്നത് സംശയമാണെന്നും താരം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
തൻ്റേത് വളരെ സാധാരണ കുടുംബമാണെന്നും അവിടെ വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ സ്വാഭാവികമാണെന്നും നമിത പറയുന്നു മുൻപ് ഇരുപത്തിയഞ്ച് വയസ്സാകുമ്പോഴേക്കും വിവാഹം കഴിക്കണം എന്നൊരു ചിന്ത പൊതുവെയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിൽ മാറ്റം വന്നിട്ടുണ്ട്. എങ്കിലും ബന്ധുക്കളുടെ വിവാഹങ്ങൾക്ക് പോകുമ്പോൾ ‘അടുത്തത് നോക്കേണ്ടെ’ എന്ന ചോദ്യങ്ങൾ കേൾക്കേണ്ടി വരും. അതോരു വലിയ പ്രശ്നമായി തോന്നിയിട്ടില്ല. എന്നാൽ അമ്മയ്ക്ക് അത് കേൾക്കുമ്പോൾ ചെറിയ സങ്കടം തോന്നാറുണ്ട് എന്ന് നമിത പറയുന്നു.
വിവാഹത്തിന് ഇനിയും സമയമുണ്ടെന്നും, തിരക്കിട്ട് തെറ്റായ ഒരാളെ തിരഞ്ഞെടുക്കുന്നതിനേക്കാൾ നല്ലത് സമയം കൊടുത്ത് അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നതാണെന്നുമാണ് നമിതയുടെ നിലപാട്. സമ്മർദ്ദത്തിൻ്റെ പുറത്ത് ചെയ്യേണ്ട കാര്യമല്ല വിവാഹം. വിവാഹം ഒരു ലോംഗ് ടേം കമ്മിറ്റ്മെൻ്റാണ്. മാനസികമായി തായ്യാറാണെങ്കിൽ മാത്രമേ വിവാഹത്തിലേക്ക് കടക്കാവൂ എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത്. എന്നാൽ മറുവശത്ത് പ്രായം മുന്നോട്ടുപോകുന്തോറും കാഴ്ചപ്പാടുകൾ മാറും പലപ്പോഴും ഒരാളുമായി അഡ്ജസ്റ്റ് ചെയ്ത് പോകാൻ അത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും നമിത പറയുന്നു.
Also Read: “പുതിയ തലമുറ നുണ പറയാൻ ആഗ്രഹിക്കുന്നില്ല”; സ്വന്തം മക്കളോടൊപ്പമുള്ള അനുഭവം പങ്കുവച്ച് നിവിൻ പോളി
“ഇരുപത്താഞ്ചാം വയസ്സിൽ ചിന്ത്രിക്കുന്നതുപോലെയല്ല നമ്മൾ ഇപ്പോൾ ചിന്തിക്കുക. അതിനാൽ ഒരാളുമായി ചേർന്നുപോകുക അൽപ്പം പ്രയാസം തന്നെയായിരിക്കും; റൈറ്റ് പേഴ്സൺ എന്നതിനോട് താൻ യോജിക്കുന്നില്ല. നമ്മളുടെ ആദർശങ്ങളുമായി ഒത്തുപോകാൻ കഴിയുന്ന ആളായിരിക്കണം. നമ്മളുടെ ഭാഷ അവർക്കും അവരുടെ ഭാഷ നമുക്കും മനസ്സിലാക്കാൻ കഴിയണം.” നമിത പറയുന്നു.
വിവാഹ ജീവിതത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ വേണ്ടതായി വരും. തൻ്റെ സുഹൃത്തുക്കളെല്ലാം വിവാഹം കഴിഞ്ഞവരാണ് അതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നവരും, വളരെ സന്തോഷത്തോടെ ജീവിക്കുന്നവരുമുണ്ട്. വിവാഹം കഴിക്കേണ്ടതില്ല എന്നാണ് ആളുകൾ തിരുമാനിക്കുന്നത് എങ്കിൽ അത് തെറ്റൊന്നുമല്ല. തനിക്ക് വിവാഹം കഴിക്കണം എന്ന് തന്നെയാണ് ആഗ്രഹം. പക്ഷേ യോജിക്കുന്ന ഒരാളാണെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ. ആറേഞ്ച്ഡ് മാരേജ് തനിക്ക് ശരിയാകുമോ എന്ന് അറിയില്ല. പ്രണയ വിവാഹമാണെങ്കിൽ ശരിയായ ആളെ തന്നെ ലഭിക്കുമോ എന്നതിലും ആശയക്കുഴപ്പം ഉണ്ട്.
വിവാഹം എന്നത് കേവലം രണ്ട് പേർ തമ്മിലൂള്ള പ്രണയം മാത്രമല്ല. എത്രമാത്രം സ്നേഹം ഉണ്ടെന്ന് പറഞ്ഞാലും പങ്കാളികൾക്ക് പരസ്പരം പിന്തുണയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ ബന്ധം തന്നെ ഇല്ലാതാക്കും. അതുകൊണ്ട് വിവാഹം നോക്കിയും കണ്ടും മാത്രം ചെയ്യേണ്ട ഒരു കാര്യമാണ്. എല്ലാത്തിനുമപ്പുറം എന്ത് കാര്യവും ഭയമേതും കൂടാതെ പങ്കുവയ്ക്കാൻ കഴിയുന്ന ആളായിരിക്കണം പങ്കാളി എന്നും നമിത പ്രമോദ് എടുത്തുപറയുന്നു.
English Summary
In a recent interview, actress Namitha Pramod shared her candid views on marriage, highlighting that it requires more than just love to succeed. Expressing doubts about arranged marriages, she emphasized the importance of finding a highly compatible, supportive partner with whom she can share anything without fear or pressure.